Sunday, 4 February 2018

ഗായത്രീമന്ത്രം

ഗായത്രീമന്ത്രം

ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന വൈദികമന്ത്രമാണ് ഗായത്രീമന്ത്രം.

ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. 

എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം.

സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം.

സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു.

ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.

ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ‍ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്.

ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥

പദാനുപദ വിവരണം

ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം

ഭൂഃ - ഭൂമി

ഭുവസ് - അന്തരീക്ഷം

സ്വർ - സ്വർഗം

തത് - ആ

സവിതുർ - സവിതാവിന്റെ സൂര്യന്റെ

വരേണ്യം - ശ്രേഷ്ഠമായ

ഭർഗസ് - ഊർജപ്രവാഹം പ്രകാശം

ദേവസ്യ - ദൈവികമായ

ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു യഃ - യാതൊന്ന് നഃ - ഞങ്ങളുടെ നമ്മളുടെ ധിയഃ - ബുദ്ധികളെ

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ

യഃ നഃ ധിയഃ പ്രചോദയാത് ദേവസ്യ സവിതുഃ തത് വരേണ്യം ഭർഗ്ഗഃ ധീമഹി എന്ന് അന്വയം

മാഹാത്മ്യം

വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ്‌ ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹംതന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌.

ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം.

മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണു.

ഭാവാർ‌ത്ഥം

സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ.
ശബ്ദാർ‌ത്ഥവിവരണം
പ്രണവം

ഓം - ഓമിത്യേകാക്ഷരം ബ്രഹ്മ എന്നാണ്. പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന, പ്രപഞ്ചത്തിലെ സൃഷ്ടി സ്ഥിതി വികാസങ്ങളെ നിയന്ത്രിക്കുന്ന ചൈതന്യധാരയെ, പരമസത്യത്തെ സൂചിപ്പിക്കുന്ന പ്രണവനാദമാണ് ഓം. വിവരിക്കാൻ സാധിക്കാവുന്ന ഒരു ഗുണങ്ങളുമില്ലാതെ എല്ലാക്കാലത്തും പുതിയതായി ഇരിക്കുന്നതുകൊണ്ട് പ്രണവം എന്ന് ഓംകാരം അറിയപ്പെടുന്നു. അകാരവും ഉകാരവും മകാരവും ഓംകാരത്തിൽ അന്തർലീനമാണ്. സൃഷ്ടിയും സ്ഥിതിയും വിനാശവും ഓം എന്ന ശബ്ദത്തിൽ മേളിക്കുന്നു.

ഓം എന്ന ശബ്ദം വാക്കുകളാൽ ഉച്ചരിക്കപ്പെടേണ്ടതല്ല. എങ്ങും നിറഞ്ഞുനിൽക്കുന്ന നാദമാണു പ്രണവം. സാധകൻ അതിനെ അനുസന്ധാനം ചെയ്യുകയാണു വേണ്ടത്. ഇതാണ് സർ വ ശ്രേഷ്ഠമായ മന്ത്രവും. എല്ലാ മന്ത്രങ്ങളും ഈ പ്രപഞ്ചവും ആവിർഭവിച്ചിട്ടുള്ളതും ഇതിൽ നിന്നു തന്നെയാണു. ഓം എന്ന സ്വരത്തിന്റെ അക്ഷരങ്ങളെ വിഘടിച്ചു വ്യാഖ്യാനിച്ചതുകൊണ്ട് നാദാനുസന്ധ്ധാനം സാദ്ധ്യമല്ല.ഇത് സാദ്ധ്യമാവണമെങ്കിൽ സാധകൻ ഉപാസിക്കേണ്ടതു അജപാഗയത്രി മന്ത്രമാണ്. വേദഗായ്ത്രി ഉപാസിക്കുക വഴി ഈ അനുഭവം ഉണ്ടാകുന്നില്ല. യോഗികൾ ഉപാസിക്കുന്നതു അജപാഗയത്രി ആകുന്നു. ഇങ്ങനെ ഉപാസിച്ചു നാദത്തോടൊപ്പം യോഗികൾ ശരീരം ത്യജിക്കുന്ന ക്രമമാണ് ഗീത യിൽ ഇങ്ങനെ പറഞ്ഞിട്ടുള്ളത്:‌-

സർവദ്വാരാണി സംയമ്യ മനോഹ്രിദി നിരുദ്ധ്യ ചമൂര്ദ്ധ്ന്യാദ്ധായാത്മന പ്രാണമാസ്തിതോ യോഗധാരണാംഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരണ്യ പ്രയാതി ത്യജൻ ദേഹം സ യാതി പരമാം ഗതിം
വ്യാഹൃതികൾ

ഭൂ: - ഭവതീതി ഭൂ: - ഭവിക്കുന്നതുകൊണ്ട് 'ഭൂ:' എന്നു പറയുന്നുവെന്നർഥം. ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതിൽ ഉള്ളതുകൊണ്ടാണ് 'ഭൂ:' എന്ന നാമം സിദ്ധിച്ചത്.

ഭുവ: - ഭാവയതീതി ഭുവ: - വിശ്വത്തെ ഭാവനം ചെയ്യുന്നതുകൊണ്ട് ഭുവ: എന്ന് പറയുന്നു. സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അർത്ഥമുണ്ട്.

സ്വ: - സുഷ്ഠു അവതി - നല്ലപോലെ പൂർണതയെ പ്രാപിക്കുന്നത് - സ്വർഗം.
മന്ത്രം

തത് - അത് / ആ

സവിതു: - സവിതാവിന്റെ - ചൈതന്യം ചൊരിയുന്നവന്റെ - സൂര്യന്റെ എന്നൊക്കെ അർത്ഥം. 'സവനാത്പ്രേരണാച്ചൈവ സവിതാതേന ചോച്യതേ' എന്ന് യാജ്ഞവല്ക്യൻ സവിതൃപദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്.

വരേണ്യം - പ്രാർഥിക്കപ്പെടുവാൻ യോഗ്യമെന്നാണ് വരേണ്യപദത്തിന്റെ അർത്ഥം.

ഭർഗ: - എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്

ദേവസ്യ - ഷഷ്ഠി വിഭക്തിയായതിനാൽ ദേവന്റെ എന്നർഥം. ദീവ്യതി ഇതി ദേവ: - സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അർത്ഥം. അതിനാൽ പ്രകാശസ്വരൂപന്റെ എന്ന അർത്ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.

ധീമഹി - ഇത് ചിന്താർഥത്തിലുള്ള ധ്യൈ എന്ന ധാതുവിന്റെ രൂപമാണ്. ഞങ്ങൾ ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അർത്ഥം.

ധിയ: - ഇത് ദ്വിതീയ ബഹുവചനമായാൽ നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.

യ: - വൈദികപ്രയോഗമാകയാൽ ഈ സംബന്ധ സർവനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അർത്ഥം പറയാം. ഇവിടെ യ: ഭർഗപദത്തിന്റെ വിശേഷണമാണ്.

ന: - ഇത് ഷഷ്ഠി ബഹുവചനമാകയാൽ ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അർത്ഥമുണ്ട്.

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ എന്നർഥം. പ്രേരണാർഥമായ 'ചുദ്' ധാതുവിന്റെ രൂപമാണ് ഇത്. 'പ്ര' എന്ന ഉപസർഗയോഗം കൊണ്ട് പ്രകർഷേണ പ്രേരിപ്പിക്കട്ടെ എന്നർഥം.
ജപം

ഗായത്രി ചൊല്ലാനുള്ള അഭ്യാസം ബ്രാഹ്മണർക്ക് നിർബന്ധിതമാണ്. പ്രഭാതത്തിലും പ്രദോഷത്തിലും ഗായത്രി ജപിക്കണം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ഇന്നിന്ന സിദ്ധികളുണ്ടാകുമെന്നാണ് വിശ്വാസം.
മന്ത്രാധികാരി

ഹൈന്ദവമന്ത്രങ്ങളിൽ സർവശ്രേഷ്ഠമായ ഗായത്രീമന്ത്രം സാർവലൗകികമായ ഒരു പ്രാർഥനയാണ്. കാലം, ദേശം, അവസ്ഥ എന്നീ ഉപാധികളെ ലംഘിക്കാതെ ഏവർക്കും (ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും) അത് ജപിക്കുവാനുള്ള അവകാശം ഉണ്ട്. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസിക്കും ഈ മന്ത്രം ജപിക്കാനുള്ള അവകാശം ഉണ്ട്. പ്രണവത്തോടും വ്യാഹൃതിത്രയത്തോടും തിപദമായ സാവിത്രീമന്ത്രം ജപിക്കുന്ന സാധകർക്ക് വേദത്രയം അദ്ധ്യയനം ചെയ്താലുള്ള ഫലം ലഭിക്കുമെന്നാണ് ഹൈന്ദവവിശ്വാസം.

മന്ത്രഫലം

നിഷ്കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നൽകുന്നു. 1008 ചുവന്ന മലർകളാൽ ഗായത്രി ഹോമം ചെയ്താൽ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വർഷം ജപിച്ചാൽ ദേവജന്മം ലഭിക്കും.അഞ്ച് വർഷം ജപിച്ചാൽ ഇന്ദ്രനാവാം. ആറുവർഷം ജപിച്ചാൽ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവർഷം ജപിച്ചാൽ സൂര്യമണ്ഡലത്തിൽ ഗായത്രിദേവിയ്കൊപ്പം ഐക്യമാവാം എന്നാണ് വിശ്വാസം.

ശിവരാത്രി വ്രതം(എന്താണ് വ്രതം?)

ശിവരാത്രി വ്രതം(എന്താണ് വ്രതം?)
ശിവരാത്രി വ്രതം എടുക്കുന്നവര്‍ തലേന്നാള്‍ അനുഷ്ടിക്കേണ്ട കര്‍മങ്ങള്‍
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല
ദിവസവും ഇത് തന്നെ.
ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം
ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.
പാലാഴിമഥനസമയം ഹലാഹലവിഷം പുറത്തുവന്നപ്പോള്‍ ലോകനാശകാരകമായ ആ വിഷം
പരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതി ശിവന്റെ
കഴുത്തും, പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപുടിച്ചു. മറ്റു
ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ
അടിഞ്ഞുകൂടി നീലനിറമായി. (അങ്ങനെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് ലഭിച്ചത്
എന്നാണ് വിശ്വാസം.) അന്ന് പാർവതിദേവി ശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍
ഉറക്കമൊഴിച്ചു പ്രാര്‍ത്ഥിച്ചതിന്ടെ ഓര്‍മക്കായാണ് നമ്മള്‍ ശിവരാത്രി ഉറക്കമൊഴിഞ്ഞ്
ആചരിക്കുന്നത്.
പൂര്‍വികരുടെ ബലിപൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം
അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.
ശിവരാത്രിയുടെ തലേന്നാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം.
വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക്
കൊളുത്തിവയ്ക്കണം.
അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കണം.
പൂവ്, അക്ഷതം(മഞ്ഞളും ഉണക്കലരിയും ചേര്‍ന്നത്), ചന്ദനം എന്നിവ കൈയില്‍
തൊഴുതുപിടിച്ച് ‘ഓം പിതൃഭ്യോ നമഃ’ എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍
സമര്‍പ്പിക്കണം.
ഇത് ഏഴ് തവണ ആവര്‍ത്തിക്കുക.
പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും
അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക.
പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു എന്നാണ് പഴമക്കാര്‍ അനുശാസിക്കുന്നത്.
ഉച്ചയ്ക്ക് മുമ്പായി ‘ഓം നീലകണ്ഠായ നമഃ’ എന്ന് 212 പ്രാവശ്യം ജപിക്കുക.
നാലു മണിയാവുമ്പോള്‍ കുളിച്ച് ‘ഓം ശശിശേഖരായ നമഃ’ എന്ന് 336 തവണ ജപിക്കുക.
‘ഓം ശംഭുവേ നമഃ’ എന്ന് 212 പ്രാവശ്യവും ജപിക്കുക.
ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യാസ്തമയത്തിനു മുമ്പ് ജപിക്കണം.
സന്ധ്യ കഴിഞ്ഞാല്‍ ‘ഓം പാര്‍വ്വതി പ്രിയായേ ത്രൈലോക്യനാഥായ ഹംഹം നമഃശിവായ
ഹ്രീം ശിവായൈ നമഃ’ എന്ന് 108 പ്രാവശ്യവും ജപിക്കുക.
(പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. )
പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക.
പിറ്റേ ദിവസം (ശിവരാത്രി ദിവസം) ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക.
പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. ‘
വ്രതപുണ്യം സമര്‍പ്പയാമി’ എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ
ഇലയിലേക്കൊഴിക്കുക. പിന്നീട് ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തില്‍ സമര്‍പ്പിക്കുക.
ശിവരാത്രി എങ്ങനെയാണ് ആചരിക്കപ്പെടെണ്ടത് ?
ശിവരാത്രിക്ക് വ്രതമാണ് പ്രധാനം
“ശിവസ്യ പ്രിയാ രാത്രിര്യസ്മിന്‍
വ്രതെ അംഗത്വേന വിഹിതാ
തദ്വ്രതം ശിവരാത്ര്യാഖ്യം ”
(കാല മാധവം-മാധാവാചാര്യന്‍)
വ്രതത്തോട് കൂടി ഉപവാസവും ജാഗരണവും വേണം ..
എന്താണ് വ്രതം?
“അനശനം വ്രതമുച്യതെ” .
അശിക്കാതിരിക്കല്‍ അതായത് ആഹരിക്കാതിരിക്കല്‍ ആണ് വ്രതം എന്ന് സാമാന്യലക്ഷണം.
വായിലൂടെ ആഹരിക്കല്‍ മാത്രമല്ല വിവക്ഷ ….
കണ്ണ് , മൂക്ക്, നാക്ക്, ത്വക്ക് ,ചെവി എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെയും ഉള്ള അനശനം എന്ന്
അര്‍ത്ഥം എടുക്കണം.
തീരെ ആഹാരം വര്‍ജിക്കാന്‍ നിവൃത്തിയില്ലെങ്കില്‍ ഇഷ്ടാനിഷ്ടങ്ങള്‍ വിവേചിച്ചു ഇഷ്ടങ്ങളെ
നിയന്ത്രിക്കുകയെന്കിലും വേണം.
(അതിന്റെ സൂചനയാണ് അരിയാഹാരം ഏറ്റവും ഇഷ്ടപ്പെടുന്ന മലയാളിയോട് ‘ഒരിക്കല്‍’
എടുക്കുമ്പോള്‍ അരിയാഹാരം ഉപയോഗിക്കരുത് എന്ന നിര്‍ദേശം ….)
വ്രതശബ്ദത്തിനു നിരവധി അര്‍ത്ഥ തലങ്ങള്‍ ഉണ്ട് പ്രസക്തമായത് പറഞ്ഞു എന്നേ ഉള്ളൂ….
വ്രതത്തിന്റെ ധര്‍മവിധാനം ഭവിഷ്യപുരാണം ഇങ്ങനെ പറയുന്നുണ്ട് – –
“ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:
ദേവപൂജാഗ്നി ഹവനം സംതോഷ സ്തെയവര്‍ജനം
സര്‍വ വ്രതേഷ്വയം ധര്‍മ: സാമാന്യോ ദശധാ സ്ഥിത:”
എല്ലാ വ്രതത്തിലും ഇത്രയും കാര്യങ്ങള്‍ പരിഗണിക്കണം.
വ്രതത്തോട് ചേര്‍ന്ന് വരുന്ന അംഗമാണ് “ഉപവാസം “
“ഉപ സമീപേ യോ വാസ: ജീവാത്മപരമാത്മനോ: ”
ജീവാത്മ പരമാത്മാക്കളുടെ സമീപാവസ്ഥയാണ് ഉപവാസം…. ഇവിടെ ഭക്തന്മാരുടെ
ക്ഷേത്രോപവാസം ആണ് സാമാന്യേന സ്വീകാര്യം.
വ്രതത്തോട് ചേര്‍ന്ന് വരുന്ന മറ്റൊരംഗമാണ് ജാഗരണം… ഉണര്‍ന്നിരിക്കല്‍ എന്നാണ്
സാമാന്യമായ അര്‍ത്ഥം .
വ്രതം ,ഉപവാസം തുടങ്ങിയവയുമായി മുന്നോട്ടു പോകുമ്പോള്‍ ആലസ്യം, നിദ്ര തുടങ്ങിയവ
ഉണ്ടാകാന്‍ ഇടയുണ്ട് . ഇവയെ അതിജീവിച്ചു ഏക കേന്ദ്രീകൃതമായ ഉണര്‍വോടെ
ഇരിക്കല്‍ ആണ് ജാഗരണം .
[ഈ അവസരത്തില്‍ സ്മര്യം ആകുന്ന ഒരു ഭാഗം നാരായണീയത്തില്‍ ഉണ്ട്…
“ശ്രുതി സ്മൃതിഭ്യാം വിഹിതാ വ്രതാദയ:
പുനന്തി പാപം ന ലുനന്തി വാസനാം ”
(ശ്രുതി സ്മൃതികളില്‍ പറയപ്പെട്ട വ്രതാദികള്‍ നമ്മുടെ പാപം പോക്കുമെങ്കിലും വാസനയെ
നീക്കുന്നില്ല ..).
വ്രതം കൊണ്ട് പാപം അകന്നവരായി തീര്‍ന്നാലും വാസന നിലനില്‍ക്കുന്നിടത്തോളം കാലം
നമ്മള്‍ വീണ്ടും പഴയ പ്രവര്‍ത്തികളില്‍ വീണ്ടും പ്രവേശിക്കുകയും ചെയ്യും ..
ഇത് ഗജസ്നാനം പോലെയാണ്…
ആറ്റിലോ തോട്ടിലോ ഉള്ള നല്ല ശുദ്ധജലത്തില്‍ ആന വെടുപ്പായി കുളിച്ചു വന്നാലും
കരയ്ക്ക് കയറിയാല്‍ ഉടന്‍ വാസനാവശാല്‍ പൊടിമണ്ണ് വാരി സ്വന്തം ശരീരത്തില്‍ ഇടുന്നത്
പോലെ എന്നര്‍ത്ഥം….
ഇതിനു പരിഹാരം ഭഗവാനെ ഭക്തിപുരസ്സരം എന്നും സേവിക്കുക എന്നുള്ളത് മാത്രമാണ്..
ആ ഭഗവത്‌ സേവ വാസനയും പാപത്തെയും ഒരു പോലെ ഇല്ലാതാക്കും.......

Friday, 2 February 2018

സാമാന്യവിജ്ഞാനം - ചോദ്യവും ഉത്തരവും

സാമാന്യവിജ്ഞാനം - ചോദ്യവും ഉത്തരവും



1. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന
    മന്ത്രമേത് ?.
    > ഓംകാരം .

02.ഓം കാരത്തിന്റെ മറ്റൊരു പേരെന്ത് ?
    > പ്രണവം .

൦3. ഓം കാരത്തില്‍ എത്ര അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്?
     ഏതെല്ലാം ?.
    >മൂന്ന്, അ,ഉ ,മ്.

04. ഹരി എന്ന പത്തിന്റെ അര്‍ഥം എന്ത് ?
     > ഈശ്വരന്‍ - വിഷ്ണു .

05.ഹരി എന്ന പേര് കിട്ടാന്‍ എന്താണ് കാരണം ?
     >പാപങ്ങള്‍ ഇല്ലാതാക്കുന്ന തിനാല്‍ .'ഹരന്‍ ഹരതി
    പാപാനി'
     എന്ന് പ്രമാണം.

06. വിഷ്ണു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
     > ലോകമെങ്ങും നിറഞ്ഞവന്‍ - വ്യാപനശീലന്‍.

07. ത്രിമൂര്‍ത്തികള്‍ ആരെല്ലാം ?
    >ബ്രഹ്മാവ്,വിഷ്ണു ,മഹേശ്വരന്‍ .

08. ത്രിലോകങ്ങള്‍ ഏതെല്ലാം ?
     >സ്വര്‍ഗം ,ഭൂമി, പാതാളം .

09. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
    >സത്വഗുണം ,രജോഗുണം , തമോഗുണം .

10. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?.
     >സൃഷ്ടി ,സ്ഥിതി , സംഹാരം .

11. മൂന്നവസ്ഥകളേതെല്ലാം ?
    >ഉത്സവം , വളര്‍ച്ച , നാശം ( സുഷുപ്തി ,സ്വപ്നം ,ജാഗ്രത്ത്‌)
 
12. ത്രികരണങ്ങള്‍ ഏതെല്ലാം ?
  > മനസ്സ്, വാക്ക് , ശരീരം

13. ത്രിദശന്‍മാര്‍ ആരെല്ലാം ?
  ആ പേര് അവര്‍ക്ക് എങ്ങനെ കിട്ടി ?
   > ദേവന്മാര്‍ ,ബാല്യം , കൌമാരം , ൌവനം ഈ മൂന്ന്
   അവസ്ഥകള്‍ മാത്രമുള്ളതിനാല്‍ .

14. ത്രിസന്ധ്യകള്‍  ഏതെല്ലാം ?.
    >പ്രാഹ്നം ,മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം ,
     പ്രദോഷം .

15.ത്രിനയനന്‍ ആര് ? അദ്ദേഹത്തിന്റെ മൂന്നു പര്യായങ്ങള്‍
     പറയുക ?.
    >ശിവന്‍   , ശംഭു ,ശങ്കരന്‍ , മഹാദേവന്‍ .

16. ത്രിനയനങ്ങള്‍ എന്തെല്ലാമാണ് ?.
    >സൂര്യന്‍ ,ചന്ദ്രന്‍ , അഗ്നി ഈ തേജസ്സുകളാണ്  നയനങ്ങള്‍ .

17.വേദങ്ങള്‍ എത്ര ? എന്തെല്ലാം ? അവയുടെ പൊതുവായ
     പേരെന്ത് ?.
     >വേദങ്ങള്‍ നാല് - ഋക് , യജുര്‍ , സാമം ,അഥര്‍വം.
       പൊതുവായ നാമം - ചതുര്‍വേദങ്ങള്‍ .

18. ആരാണ് വേദങ്ങള്‍ക്ക് ഈ പേര് നല്‍കിയത് ?
     >വേദവ്യാസന്‍ .

19. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?.
     >വേദവ്യാസന്‍,  കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും ,
    ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും
    ചേര്‍ന്ന്
    കൃഷ്ണദ്വൈപായനന്‍ എന്നും ആയി .

20. ചതുരാനനന്‍ ആര് ? ആ പേര് എങ്ങിനെ കിട്ടി ?
    > ബ്രഹ്മാവ് , നാല് മുഖമുള്ളതിനാല്‍ .

21. ചതുരുപായങ്ങള്‍ എന്തെല്ലാം ?
     > സാമം ,ദാനം, ഭേദം ,ദണ്ഡം .

22. ചതുര്‍ഥി എന്നാല്‍ എന്ത് ?ഏതു ചതുര്‍ഥി എന്തിനു
      പ്രധാനം   ?.
     > വാവു കഴിഞ്ഞു നാലാം നാള്‍ ചതുര്‍ഥി .ചിങ്ങമാസത്തിലെ
     ശുക്ലപക്ഷത്തിലെ ചതുര്‍ഥിയാണ് വിനായക ചതുര്‍ഥി .ഇത്
     ഗണപതിപൂജയ്ക്കു പ്രധാനമാണ് .

23. ചതുര്‍ദശകള്‍ ഏതെല്ലാം ?
    >ബാല്യം ,കൌമാരം , യൌവനം , വാര്‍ധക്യം

24. ചതുര്‍ദന്തന്‍ ആര് ?
    > ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍

25. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
    > ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം .

26. ചതുര്‍ഭുജന്‍ എന്നത് ആരുടെ പേരാണ് ? അദ്ധേഹത്തിന്‍റെ
      നാല് പര്യായപദങ്ങള്‍ പറയുക .
      > മഹാവിഷ്ണുവിന്റെ .പത്മനാഭന്‍, കേശവന്‍ , മാധവന്‍ ,
      വാസുദേവന്‍ .

27.  ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം
      എന്തായിരുന്നു ?.
      >സനാതന മതം - വേദാന്തമതമെന്നും .

28. ഹിന്ദു എന്ന പേര് എന്നുണ്ടായി ?
      > പാശ്ചാത്യരുടെ ആഗമനശേഷം .

29. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
     > അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും
    അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ
     ഇതി ഹിന്ദു '.

30. ലോകങ്ങള്‍ എത്ര ? എവിടെയെല്ലാം ? അവയുടെ
      മൊത്തത്തിലുള്ള പേര് എന്ത് ?.
     >ലോകങ്ങള്‍ പതിനാല്. ഭൂമിക്കുപരി ഏഴു ഭൂമി ഉള്‍പ്പെടെ
     താഴെ ഏഴും. ചതുര്‍ദശലോകങ്ങള്‍ .

31. ഉപരിലോകങ്ങളുടെ പേരുകളെന്തെല്ലാം ?.
      > ഭൂവര്‍ലോകം , സ്വര്‍ഗലോകം , ജനലോകം ,
      തപോലോകം, മഹര്‍ലോകം, സത്യലോകം .

32. അധോലോകങ്ങളുടെ പേരുകള്‍ എന്തെല്ലാം ?.
    >അതലം, വിതലം , സുതലം , തലാതലം , മഹാതലം ,
    രസാതലം , പാതാളം .

33. ബ്രഹ്മാവ് ഏതുലോകത്ത് വസിക്കുന്നു ?.
    >സത്യലോകത്ത് .
   
34.ബ്രഹ്മാവിന്റെ വാഹനം എന്ത് ?.
   >അരയന്നം (ഹംസം).

35. ബ്രഹ്മാവിന്റെ ഉദ്ഭവസ്ഥാനം ഏത് ?.
     >താമരപൂവ് (പത്മസംഭവന്‍ ).

36. രുദ്രന്‍ എവിടെനിന്നുണ്ടായി ?
    >ബ്രഹ്മാവിന്റെ പുരികങ്ങളുടെ മധ്യത്തില്‍നിന്നും -
     നെറ്റിയില്‍നിന്നും .

37.  നീലകണ്ടന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?.
     >ശിവന്‍  , കഴുത്തില്‍ നീലനിറമുള്ളതിനാല്‍.

38. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?.
     >ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത്
     വാസുകിയില്‍ നിന്നും ഉണ്ടായി .

39. എന്താണ് പഞ്ചാക്ഷരം ?.
    >നമഃശിവായ  , ഓം നമഃശിവായ  എന്നാല്‍ ഷഡാക്ഷരി.

40. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?.
    > ഓം

41. ഓം കാരത്തിന്റെ സ്ഥൂലരൂപം എന്താണ് ?.
     > നമഃശിവായ

42. ഓംകാരത്തിന്റെ (പ്രണവം ) സൂഷ്മരൂപത്തിലുള്ള അഞ്ച് -
      അംഗങ്ങള്‍ ഏതെല്ലാമാണ് ?.
       > അ,ഉ , മ് , ബിന്ദു ,നാദം .

43. പഞ്ചമുഖന്‍ ആരാണ് ?.
      > ശിവന്‍ .

44.ശിവന്റെ ആസ്ഥാനം എവിടെ ? വാഹനം എന്ത് ?.
    > ആസ്ഥാനം കൈലാസം , വാഹനം - വൃഷഭം (കാള) .

45. ശിവന്‍ രാവണന് നല്‍കിയ ആയുധം എന്ത് ?.
     >ചന്ദ്രഹാസം .

46. ശിവപൂജക്കുള്ള പ്രധാന മന്ദ്രം ഏത് ? പുഷ്പം ഏത് ?
     > ഓം നമഃശിവായ  , ബില്വദളം (കൂവളത്തില)

47.  ശിവപ്രീതിക്കുള്ള പ്രധാന വ്രതങ്ങള്‍ ഏതെല്ലാം ?.
     > ശിവരാത്രി , പ്രദോഷം , ശനിപ്രദോഷം ,
     സോമവാരവ്രതം
    വിശേഷം .

48. പുരാരി ആരാണ് ?  ആ പേര് എങ്ങനെ കിട്ടി ?.
     > ശിവന്‍ .ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍ .

49.  ഭവാനി ആര് ? ആ പേര് എങ്ങനെ കിട്ടി ?.
      > പാര്‍വതി . ഭവന്റെ പത്നി ആകയാല്‍ ഭവാനി.

50. പാര്‍വതി മുന്‍ജന്മത്തില്‍ ആരായിരുന്നു ?.
     > ദക്ഷന്റെ പുത്രി സതി .

51. പാര്‍വതിയുടെ അച്ഛനമ്മമാര്‍ ആരെല്ലാം ?.
    > ഹിമാവാനും മേനകയും .

52. ഐങ്കരന്‍ ആരാണ് ? അദ്ധേഹത്തിന്റെ നാല് പര്യായങ്ങള്‍
      ഏത് ?.
    > ഗണപതി , പര്യായങ്ങള്‍ : വിനായകന്‍ , വിഘ്നേശ്വരന്‍ ,
    ഹേരംബന്‍ , ഗജാനനന്‍.

53. സേനാനി ആര് ? അദ്ധേഹത്തിന്റെ മൂന്നു പേരുകള്‍
     പറയുക ?
     > സുബ്രഹ്മണ്യന്‍ , ദേവന്മാരുടെ സേനാനായകനാകയാല്‍ ,
     ഷണ്മുഖന്‍ , കാര്‍ത്തികേയന്‍ , കുമാരന്‍ .

54.സുബ്രഹ്മണ്യന്‍ അവതാരോദേശം എന്ത് ?.
     > ലോകൊപദ്രവകാരിയായ താരകാസുരനെ വധിച്ച്
     ദേവകളെയും ലോകത്തെയും രക്ഷിക്കുക .

55 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?.
      > പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ ,
     ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ ,
     ബ്രഹ്മവൈവര്‍ത്ത‍ , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
      ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍ .

56. പുരാണങ്ങളുടെ കര്‍ത്താവ്‌ ആര് ?.
      > വേദവ്യാസന്‍ .

57. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?.
      > പരാശരനും സത്യവതിയും .

58. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?.
      > മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും
     ഉപനിഷത്സാരവും
      അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍ .

59. പഞ്ചപ്രാണന്‍ ഏതെല്ലാം ?.
      > പ്രാണന്‍ , അപാനന്‍ , സമാനന്‍ , ഉദാനന്‍ , വ്യാനന്‍
     ഇവയാണ് പഞ്ചപ്രാണന്‍.

60.  പഞ്ചപ്രാണങ്ങള്‍ ശരീരത്തിന്റെ ഏതേതുഭാഗങ്ങളില്‍
       വര്‍ത്തിക്കുന്നു ?.
      > ഹൃദയത്തില്‍ - പ്രാണന്‍ , ഗുദത്തില്‍ (നട്ടെല്ലിനു
     കീഴറ്റത്തുള്ളമലദ്വാരത്തില്‍ - അപാനന്‍ , നാഭിയില്‍ -
     സമാനന്‍ , ഉദാനന്‍ - കണ്ഠത്തില്‍ , വ്യാനന്‍ - ശരീരത്തിന്റെ
      സകല ഭാഗങ്ങളിലും .

61. പഞ്ചകര്‍മേന്ദ്രിയയങ്ങള്‍ ഏവ ?.
      > മുഖം , പാദം , പാണി , വായു , ഉപസ്ഥം .

62. ജ്ഞാനെന്ദ്രിയങ്ങള്‍ എത്ര ?. ഏതെല്ലാം ?.
      > അഞ്ച് . കണ്ണ് , മൂക്ക് , നാക്ക് , ചെവി , ത്വക്ക് .

63. പഞ്ചഭൂതങ്ങള്‍ ഏവ ?.
     > ഭൂമി , ജലം , തേജസ്സ് , വായു , ആകാശം .

64. പഞ്ചോപചാരങ്ങള്‍ ഏതെല്ലാം ?.
      > ഗന്ധം , പുഷ്പം ,ധൂപം , ദീപം , നൈവേദ്യം

65. പഞ്ചവിഷയങ്ങള്‍ ഏതെല്ലാം ?.
     > ദര്‍ശനം, സ്പര്‍ശനം , ശ്രവണം , രസനം , ഘ്രാണനം.

66. പഞ്ചകര്‍മപരായണന്‍ ആരാണ് ?.
     > ശിവന്‍ .

67. പഞ്ചകര്‍മങ്ങള്‍ ഏതോക്കെയാണ്  ?.
      > ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം .

68. പഞ്ചലോഹങ്ങള്‍ ഏവ ?.
      > ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം .

69. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍
      എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?.
      > അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും
      സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം ,
      തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ .

70.  പഞ്ചദേവതകള്‍ ആരെല്ലാം ?.
      > ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി .

71. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?.
      > ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി ,
     വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ ,
     ജയത്തിന്റെ ദേവന്‍ ഗണപതി .

72. പഞ്ചോപചാരങ്ങള്‍ ഏത്തിന്റെ പ്രതീകങ്ങള്‍ ആണ് ?.
      > ഭൂമിയുടെ പ്രതീകം ഗന്ധം (ചന്ദനം ) , ആകാശത്തിന്റെ
      പ്രതീകം പുഷ്പം , അഗ്നിയുടെ പ്രതീകം ദീപം , വായുവിന്റെ
      പ്രതീകം ധൂപം , ജലത്തിന്റെ പ്രതീകം നൈവേദ്യം .

73. പ്രധാന അവതാരങ്ങള്‍ എത്ര ?. ഏതെല്ലാം ? ഏറ്റവും
      ശ്രേഷ്ടം ഏത് ?.
      > പത്ത് .  മത്സ്യം , കൂര്‍മം , വരാഹം , നരസിംഹം ,
     വാമനന്‍ ,
     പരശുരാമന്‍ , ശ്രീരാമന്‍ , ബലരാമന്‍ , ശ്രീകൃഷ്ണന്‍ , കല്‍കി .
     പൂര്‍ണാവതാരം - കൃഷ്ണന്‍ .

74. ഗീതയുടെ കര്‍ത്താവ് ആര് ?
      > വേദവ്യാസന്‍ .

75. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
     > നിരണത്ത് മാധവപണിക്കര്‍ .

76. കേരളിയനായ അദ്വൈതാചാര്യന്‍ ആര് ?. അദ്ദേഹം എവിടെ
       ജനിച്ചു ?.
     > ശങ്കരാചാര്യര്‍ . കാലടിയില്‍ ജനിച്ചു .

77. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?.
     > ഗോവിന്ദഭാഗവദ്പാദര്‍.

78. ശങ്കരാചാര്യര്‍ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍
     എത്ര ?. ഏതെല്ലാം ?.
     > പ്രധാനമായും നാലു മഠങ്ങളാണ് ശങ്കരാചാര്യസ്വാമികള്‍
     ഭാരതത്തില്‍ സ്ഥാപിച്ചത് . അവ പുരിയിലെ ഗോവര്‍ധന
    മഠം ,
     മൈസൂരിലെ ശൃംഗേരി മഠം , ദ്വാരകയിലെ  ശാരദാമഠം ,
     മൈസൂരിലെ ശ്രിംഗേരി മഠം , ബദരിയിലെ ജോതിര്‍മഠം
     ഇവയാണ് .

79. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?.
      > യുഗങ്ങള്‍ നാല് . കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം ,
      കലിയുഗം .

80. ഭഗവാന്‍ വിഷ്ണു എവിടേ വസിക്കുന്നു ?.
      > വൈകുണ്ഠത്തില്‍ .

81. വിഷ്ണുവിന്റെ വാഹനമെന്ത് ?. ശയ്യ എന്ത് ?.
     > ഗരുഡന്‍ വാഹനവും , ശയ്യ അനന്ദനുമാണ് .

82. ദാരുകന്‍ ആരാണ് ?.
     > ശ്രീകൃഷ്ണന്റെ തേരാളി.

83.ഉദ്ധവന്‍ ആരായിരുന്നു ?
    > ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .

84. പാഞ്ചജന്യം , ശ്രീവല്‍സം , കൌമോദകി , നാന്ദകം ,
     കൌസ്തൂഭം , ശാര്‍ങ്ഗം, സുദര്‍ശനം എന്നിവ എന്ത് ?.
     > മഹാവിഷ്ണുവിന്റെ  ശംഖ് - പാഞ്ചജന്യം , മാറിലെ മറുക് -
    ശ്രീവത്സം , ഗദ - കൌമോദകി  , വാള്‍ - നാന്ദകം
    ,അണിയുന്ന
    രത്നം - കൌസ്തൂഭം , വില്ല് - ശാര്‍ങ്ഗം , ചക്രായുധം -
    സുദര്‍ശനം .

85. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഏത് യുഗത്തില്‍ അവതരിച്ചു ?.
     > ദ്വാപരയുഗത്തില്‍ .

86. ശ്രീകൃഷ്ണന്റെ ജനനം എവിടെയാണ് നടന്നത് ?.
     > മധുരയില്‍ . കംസന്റെ രാജധാനിയില്‍ കല്‍തുറുങ്കില്‍ .

87. ശ്രീകൃഷ്ണന്‍ എന്നാണ് അവതരിച്ചത് ?. ആദിവസത്തിന്റെ
      പൊതുവായ പേര് എന്ത് ?.
      > ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമിയും
      രോഹിണിയും ചേര്‍ന്ന ദിവസം - അഷ്ടമിരോഹിണി
      (ശ്രീകൃഷ്ണജയന്തി ).

88. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ
      രാക്ഷസി ആരാണ് ?.
      > പൂതന.

89. അമ്പാടി എന്താണ് ?. വൃന്താവനം എന്താണ് ?.
     > ശ്രീകൃഷ്ണനന്‍ കുട്ടിക്കാലത്ത് വളര്‍ന്ന സ്ഥലം അമ്പാടി .
    ഗോപന്മാര്‍ മാറിതാമസിച്ചസ്ഥലം വൃന്താവനം .
    അവിടെയാണ്
    കൃഷ്ണന്‍ പശുക്കളെ മേച്ചു നടന്നത് .

90. ഉരുണ്ടുരുണ്ട് ഉണ്ണികൃഷ്ണനെ കൊല്ലാന്‍  വന്നത് ആര് ?.
     > ശകടാസുരന്‍

91. പീതാംബരം എന്ന് പറഞ്ഞാല്‍ എന്താണ് ?.
      > മഞ്ഞപട്ട്

92. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?.
     > സാന്ദീപനി മഹര്‍ഷി

93. ശ്രീകൃഷ്ണന്‍ ഒടുവില്‍ താമസിച്ചിരുന്നത് എവിടെയാണ് ?
      > ദ്വാരകയില്‍ .

94. നാരായണീയത്തിന്റെ കര്‍ത്താവ്‌ ആര് ?.
     > മേല്‍പത്തൂര്‍ നാരായണഭട്ടതിരി .

95. പ്രസ്ഥാനത്രയം എന്നാല്‍ എന്ത് ?.
     > ശ്രീമത് ഭഗവത്ഗീത , ബ്രഹ്മസൂത്രം , ഉപനിഷദ്.

96. ത്രിപുരങ്ങള്‍ എന്നാല്‍ എന്താണ് ?.
      > ഭൂമി , സ്വര്‍ഗം , പാതാളങ്ങളില്‍ ആയി സ്വര്‍ണം ,
    വെള്ളി ,
      ഇരുമ്പ് എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന നഗരങ്ങളാണ്
      ത്രിപുരങ്ങള്‍ . വിദ്യുന്മാലി , താരകാക്ഷന്‍ , കമലാക്ഷന്‍ (ഇവര്‍
      താരകാസുരന്റെ മക്കളാണ് ) ഇവരന്മാര്‍ ത്രിപുരന്മാര്‍ .

97. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
     > ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം ,
     ബ്രഹ്മയജ്ഞം .

98. പഞ്ചബാണങ്ങള്‍ ആര് ? പഞ്ചബാണങ്ങള്‍ ഏവ ?
    > കാമദേവന്‍ . അരവിന്തം , അശോകം , ചൂതം , നവമല്ലിക ,
     നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍ .

99.  ദ്വാദശാക്ഷരി മന്ത്രം എന്താണ് ?.
      > 'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ്
      ദ്വാദശാക്ഷരി മന്ത്രം .

100.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി
      ഉപദേശിച്ചു കൊടുത്തത് ?.
      > ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു
      കൊടുത്ത മഹാ മന്ത്രമാണ്

101.ഷോഡശാക്ഷരി എന്താണ് ?.
      > ഹരേ രാമ ഃ ഹരേ രാമ ഃ രാമ രാമ ഹരേ ഹരേ ഹരേ
     കൃഷ്ണഃ

         ഹരേ കൃഷ്ണ  ഃ കൃഷ്ണ കൃഷ്ണ  ഃ ഹരേ ഹരേ ഇതാണ്
         ഷോഡശാക്ഷരി . ഇത് അഖണ്ഡനമജപത്തിന്
          ഉപയോഗിക്കുന്നു .

102.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?.
       > ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം ,
       ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍ .

103. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?.
       > കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .

104. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?.
       > ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം ,
       ഛന്തസ്സ് .

105.  സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?.
        > മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു    
        ,  വസിഷ്ഠന്‍.

106. സപ്ത ചിരംജീവികള്‍ ആരെല്ലാം ?.
       > അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ ,
      വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍  ഇവര്‍ എക്കാലവും
      ജീവിചിരിക്കുന്നു എന്നാണ് പുരാണം . അശ്വഥാമാവ്
      പകയായും , മഹാബലി ദാനശീലമായും , വ്യാസന്‍
      ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍
      ഈശ്വരഭക്തിയായും , കൃപര്‍ പരപുച്ഹമായും , പരശുരാമന്‍
      അഹങ്കാരമായും മനുഷ്യരില്‍ കാണപ്പെടുന്നു .

107. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?.
       > അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി
       , ദ്വാരാവതി ചൈവ സപ്തൈതെ മോക്ഷ ദായക .
       (അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി ,
       ദ്വാരക ഇവയാണ്  മോക്ഷദായകങ്ങളായ ഏഴ് പുണ്യ
       നഗരികള്‍ .

108. സപ്ത ദ്വീപുകള്‍ ഏതെല്ലാം ?.
        > ജംബുദ്വീപം (ഏഷ്യ) പ്ലാക്ഷദ്വീപം , പുഷ്കരദ്വീപം
        (തെക്കും വടക്കും അമേരിക്ക ) , ക്രൌഞ്ചദ്വീപം                      
        ( ആഫ്രിക്ക ) , ശാകദ്വീപം ( യൂറോപ്പ് ) , ശാല്മല ദ്വീപം        
        ( ഓസ്ട്രേലിയ ) , കുശദ്വീപം .

109 .സപ്തസാഗര സമുദ്രങ്ങള്‍ ഏതെല്ലാം ?

   > ഇക്ഷു  (കരിമ്പിന്‍നീര്‍ ) , സുര (മദ്യം) ,
   സര്‍പിസ്സ് (നെയ്യ് ), ദധി(തയിര്‍) , ശുദ്ധജലം ,
   ലവണം  (ഉപ്പുവെള്ളം ) , ക്ഷീരം (പാല്‍ )
   , ഇവയാണ് സപ്ത സാഗരങ്ങള്‍ .

110. സപ്ത പുണ്യനദികള്‍ ഏവ ?
 
    > ഗംഗ , സിന്ദു , കാവേരി , യമുനാ ,
    സരസ്വതി , നര്‍മ്മദ , ഗോതാവരി
    .സരസ്വതി ഇപ്പോള്‍ ഭൂമിക്ക് അടിയിലൂടെ
    (അദൃശ്യയായി) ഗമിക്കുന്നതായി സങ്കല്‍പ്പം.

111. സപ്താശ്വാന്‍ ആരാണ് ?
 
   > ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ്
   കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.

112. സപ്ത പര്‍വതങ്ങള്‍ ഏവ ?.

   >മഹേന്ദ്രം , മലയം , സഹ്യന്‍ , വിന്ദ്യന്‍ ,
   ഋക്ഷം , ശുക്തിമാന്‍ , പാരിയാത്രം ഇവ
   കുലാചലങ്ങള്‍ എന്നറിയപ്പെടുന്നു.

113. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ
   സ്മരിച്ചാലുള്ള ഫലമെന്ത് ?.

    >കുമാരി , ധനദ , നന്ദ , വിമല , ബല ,
   മംഗല , പത്മ ഇവരെ പ്രഭാതത്തില്‍
   സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത്
   ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം
   , തേജസ്സ്  ഇവയുണ്ടാകും .

114. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?.

   >ത്വക്ക് , രക്തം , മാംസം , മേദസ്സ് ,
   അസ്ഥി , മജ്ജ , സ്നായു
   ഇവയാണ് സപ്തധാതുക്കള്‍.

115. സപ്തനാഡികള്‍ ഏതെല്ലാമാണ് ?.

    > ഇഡ , പിംഗല , സുഷുമ്ന , വൃഷ ,
   അലംബുഷ , അസ്ഥിജിഹ്വ
   ,ഗാന്ഡാരി ഇവയാണ് സപ്തനാഡികള്‍.

116. സപ്തമുനിമുഖ്യന്മാര്‍ ആരെല്ലാമാണ് ?.
      > വിശ്വാമിത്രന്‍ , കണ്വന്‍ , വസിഷ്ഠന്‍ ,
   ദുര്‍വാസാവ് ,
   വേദവ്യാസന്‍ , അഗസ്ത്യന്‍ , നാരദന്‍.

117. സപ്തവ്യസനങ്ങള്‍ ഏതെല്ലാമാണ് ?.
   >നായാട്ട് , ചൂത് , സ്ത്രീസേവ , മദ്യപാനം
    , വാക്പാരുഷ്യം , ദണ്ഡപാരുഷ്യം ,
    അര്‍ത്ഥദൂഷ്യം ഇവ ഭരണാധികാരികള്‍
    ഒഴിവാക്കെണ്ടതാണ്.

118. അഷ്ടൈശ്വര്യങ്ങള്‍ ഏതെല്ലാം ?.
    > അണിമ (ഏറ്റവും ചെറുതാകല്‍ ).
    മഹിമ (ഏറ്റവും വലുതാകല്‍).
    ഗരിമ (ഏറ്റവും കനമേറിയതാവുക ).
    ലഘിമ (ഏറ്റവും കനം
    കുറഞ്ഞതാകുക ), ഈ ശിത്വം
    (രക്ഷാസാമര്‍ത്ഥ്യം ). വശിത്വം
    (ആകര്‍ഷിക്കാനുള്ള കഴിവ് ),പ്രാപ്തി
    (എന്തും നേടാനുള്ള കഴിവ്)
    , പ്രാകാശ്യം (എവിടെയും ശോഭിക്കാനുള്ള
    കഴിവ് ), ഇവയാണ്
    അഷ്ടൈശ്വര്യങ്ങള്‍. യോഗാഭ്യാസംകൊണ്ട്
    ഇവ നേടാവുന്നതാണ് .

119. അഷ്ടാംഗയോഗങ്ങള്‍ ഏതെല്ലാം ?.
   > യമം , നിയമം , ആസനം , പ്രാണായാമം
   , പ്രത്യാഹാരം , ധ്യാനം , ധാരണ , സമാധി

120.  അഷ്ടപ്രകൃതികള്‍ ഏതെല്ലാം ?.

     > ഭൂമി , ജലം , അഗ്നി , വായു ,
     ആകാശം , മനസ്സ് , ബുദ്ധി , അഹങ്കാരം.

121. അഷ്ടമംഗല്യം ഏതെല്ലാം ?.
   > കുരവ , കണ്ണാടി , വസ്ത്രം , ചെപ്പ്
   , വിളക്ക് ,  സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ
   മംഗല , നിറനാഴി , പൂര്‍ണകുംഭം
   , ഇവ വെച്ചുള്ള പ്രശ്നമാണ് അഷ്ടമംഗല്യ
   പ്രശ്നം .

122.  അഷ്ടകഷ്ടങ്ങള്‍ ഏതെല്ലാം ?.
    > കാമം , ക്രോധം , ലോഭം , മോഹം ,
    മദം , മാത്സര്യം , ഡംഭം ,അസൂയ .

123. അഷ്ടദിക്ക് പാലകന്മാര്‍ ആരെല്ലാം ?.

    >ഇന്ദ്രന്‍ , വഹ്നി , പിതൃപതി , നിര്യതി ,
    വരുണന്‍ , മരുത്ത് , കുബേരന്‍ ,
    ഈശാനന്‍ ഇവരാണ് യഥാക്രമം കിഴക്ക്
   തുടങ്ങിയ എട്ടു  ദിക്കിന്റെയും ദേവന്മാര്‍ .
   ഇവര്‍ക്ക് പ്രത്യേകം ബലിപൂജാതികള്‍ ഉണ്ട്.

124. അഷ്ടദിഗ്ഗജങ്ങള്‍ ഏതെല്ലാം ?.
   > ഐരാവതം , പുണ്ഡരീകന്‍ , വാമനന്‍ ,
   കുമുദന്‍ , അഞ്ജനന്‍ , പുഷ്പദന്തന്‍ ,
   സാര്‍വഭൌമന്‍ , സുപ്രതീതന്‍ ,. ഈ
  ദിഗ്ഗജങ്ങളും കിഴക്ക് തുടങ്ങിയ ദിക്കുകളിലെത്
  ആണ് . അവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രത്യേകം
  കരിണികളും ഉണ്ട് .

125. അഷ്ടബന്ധം എന്താണ് ?.
   > വിഗ്രഹം പീഠത്തില്‍ ഉറപ്പിക്കുന്നതിന്
  എട്ടുവസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്
  അഷ്ടബന്ധം . ശുംഖുപോടി , കടുക്ക ,
  ചെഞ്ചല്യം , കോഴിപ്പരല്‍ , നെല്ലിക്ക ,
  കോലരക്ക് , പഞ്ഞി , ആറ്റുമണല്‍ ഇവയാണ്
  അഷ്ടബന്ധ സാമഗ്രികള്‍ . ഇങ്ങനെ ഉറപ്പിച്ച
  ശേഷം നടത്തുന്നതാണ് അഷ്ടബന്ധകലശം .

126. അഷ്ടവിവാഹങ്ങള്‍ ഏവ ?
   > ഹൈന്ദവധര്‍മശാസ്ത്രസമ്മതമായിട്ടുള്ള
  വിവാഹങ്ങള്‍ എട്ടുതരത്തിലുണ്ട് . അവ
  ബ്രഹ്മം , ദൈവം , ആര്‍ഷം , പ്രജാപത്യം ,
  ഗാന്ഡര്‍വ്വം , ആസുരം , രാക്ഷസം ,
  പൈശാചം ഇവയാണ് .

127.  നവഗ്രഹങ്ങള്‍ ഏതെല്ലാം ?.
   > സൂര്യന്‍ , ചന്ദ്രന്‍ , കുജന്‍ , ബുധന്‍ ,
  വ്യാഴം , ശുക്രന്‍ , ശനി , രാഹു , കേതു .
  നവഗ്രഹ പൂജയും നവഗ്രഹസ്തോത്രവും
  ഹൈന്ദവര്‍ക്ക് പ്രധാനമാണ് .

128. നവദ്വാരങ്ങള്‍ ഏതെല്ലാം ?.
   > ശരീരത്തിലെ കണ്ണ് (2) , മൂക്ക്(2) , ചെവി
  (2) , വായ , പായു (മലദ്വാരം) , തുവസ്ഥം
  (മൂത്രദ്വാരം).

129.നവദ്വാരപുരം ഏതാണ് ?.

   > ഒമ്പത്ദ്വാരങ്ങള്‍ ഉള്ള ശരീരം .

130. നവനിധികള്‍ ഏതെല്ലാം ?.
   > മഹാപത്മം , പത്മം , ശംഖം , മകരം ,
   കച്ഛപം , മുകുന്ദം , കുന്ദം , നീലം ,
   ഖര്‍വം .

131.നവനിധികളുടെ ഭരണകര്‍ത്താവ്‌ ആരാണ് ?.
  >നിധിപതിയായ കുബേരന്‍

132. നവനിധികള്‍ ഏതെല്ലാം ?.
   > മഹാപദ്മം , പദ്മം , ശംഖം , മകരം ,
  കച്ചപം , മുകുന്തം , കുന്ദം , നീലം , ഖര്‍വം.

133. ദശോപചാരങ്ങള്‍ ഏതെല്ലാം ?.
   > ആര്ഘ്യം , പാദ്യം , ആചമനീയം ,
  മധുപര്‍ക്കം , ഗന്ധം , പുഷ്പം , ധൂപം ,
  ദീപം , നൈവേദ്യം , പുനരാചമനീയം .

134. ദശോപനിഷത്തുക്കള്‍ ഏതെല്ലാം ?.

  > ഈശാവാസ്യം , കെനോപനിഷത്ത് ,
  കഠോപനിഷത്ത് , പ്രശ്നോപനിഷത്ത് ,
  മാണ്ഡുക്യോപനിഷത്ത് , തൈത്തിരീയം ,
  ഐതരേയം , ഛാന്തോഗ്യം , ബൃഹദാരണ്യകം

135. മന്ത്രം എന്നാല്‍ എന്ത് ?.

   > അഷ്ടദേവതാ പ്രീതിക്കായി
   നാമങ്ങളോട്കൂടി പ്രണവം ചേര്‍ത്ത് മനനം
   ചെയ്യുന്നത് മന്ത്രം .

136.ഋഷികള്‍ എന്ന് പറയുന്നത് ആരെയാണ് ?.
   > യോഗാഭ്യാസം കൊണ്ട് ആത്മവികാസം
   നേടിയവരെ

137.ഷഡാധാരങ്ങള്‍ ഏതെല്ലാം ?
   > മൂലാധാരം , മണിപൂരകം , അനാഹതം ,
   സ്വാധിഷ്ഠാനം , വിശുദ്ധിചക്രം,ആജ്ഞാചക്രം

138. ഷഡ്കര്‍മ്മങ്ങള്‍ ഏതെല്ലാം ?
   > അധ്യാപനം , അധ്യയനം , യജനം ,
   യാജനം , ദാനം , പ്രതിഗ്രഹം .
   (ബ്രാഹ്മണകര്‍മ്മങ്ങള്‍ ).

139 .ഷഡ്ഋതുക്കള്‍ ഏവ ?.
   > വസന്തം , ഗ്രീഷ്മം , വര്‍ഷം , ശരത് ,
  ഹേമന്തം , ശിശിരം.

139. ഷഡ്കാണ്ഡഡം ഒരു പുരാണ ഗ്രന്ഥമാണ് .
   > ഏതാണ് ഗ്രന്ഥം ? ആരാണ് അതിന്‍റെ
   കര്‍ത്താവ്‌ ?.
  > ഷഡ്കാണ്ഡഡം – രാമായണം , കര്‍ത്താവ്‌ -
  വാത്മീകി.

140. ധര്‍മ്മത്തിന്റെ നാല് പാദങ്ങള്‍ ഏതെല്ലാം ?
   > സത്യം , ശൌചം , ദയ , തപസ്സ് .

141. യമം എന്ന്പറയുന്നത് എന്താണ് ?
   > .ബ്രഹ്മചര്യം , ദയ , ക്ഷാന്തി , ദാനം ,
   സത്യം , അകല്ക്കത (വഞ്ചനയില്ലായ്മ )
   അഹിംസ ആസ്തേയം (മോഷ്ടിക്കാതിരിക്കല്‍)
   , മാധുര്യം , ദമം ഇങ്ങനെ പത്തും
   ചേര്‍ന്നതാണ് യമം .

  > അനൃശംസ്യം ,ദയ ,സത്യം , അഹിംസ ,
  ക്ഷാന്തി , ആര്‍ജവം , പ്രീതി , പ്രസാദം ,
  മാധുര്യം , മാര്‍ദവം , ഇങ്ങനെ
  പത്താണെന്നും പറയുന്നു .

 > അഹിംസ , സത്യവാക്ക് , ബ്രഹ്മചര്യം ,
  അകല്ക്കത , ആസ്തേയം ,
  (മോഷ്ടിക്കതിരിക്കല്‍ ) ഇവയാണ്
  പ്രസിദ്ധങ്ങളായ അഞ്ച്‌യമവ്രതങ്ങള്‍
142 . ശിവഭഗവാന്റെ ചുവന്ന ജഡയുടെ പേരെന്ത്?

      > കപര്‍ദ്ദം

143. സൂര്യന്‍ ധര്‍മ്മപുത്രര്‍ക്ക് നല്‍കിയ  
          അക്ഷയപാത്രത്തിന്‍റെ  ആഹാരദാനശേഷി എത്ര
       വര്‍ഷത്തേക്കായിരുന്നു?

      > 12 വര്‍ഷം

144. പാലാഴി മഥനത്തിലൂടെ ഉയര്‍ന്നുവന്നെന്നു കരുതുന്ന
        മനോഹര പുഷ്പമുള്ള ചെടി ?

      > പാരിജാതം

145. ശ്രീരാമദേവന് ഭരതന്‍ ശത്രുഘ്നന്‍ എന്നീ

സഹോദരന്മാരെ കൂടാതെ ഒരു സഹോദരി

കൂടിയുണ്ട്. അംഗരാജ്യത്തില്‍ മഴപെയ്യിച്ച ഋഷ്യശൃംഗന്‍

വിവാഹം കഴിച്ചിരിക്കുന്നത് ശ്രീരാമദേവന്‍റെ ഈ

സഹോദരിയെയാണ്.ദശരഥന്‍ തന്‍റെ സുഹൃത്തായ

ലോമപാദമഹാരാജാവിന് ഈ കുഞ്ഞിനെ ദത്തുപുത്രിയായി

നല്‍കുകയായിരുന്നു. അവരുടെ പേരെന്ത്?

>ശാന്ത

146. ഏത് ദേവന്റെ കുതിരകളില്‍ഒന്നിന്റെപേരാണ് ജഗതി ?

     > സൂര്യദേവന്‍

147.  വിവിധകറികള്‍ ഉണ്ടാക്കിയതിനുശേഷം മിച്ചം വന്ന

പച്ചക്കറികള്‍ ചേര്‍ത്ത് പോഷകസമൃദ്ധമായ അവിയല്‍ എന്ന

വിഭവം ആദ്യമായി ഉണ്ടാക്കിയത് പുരാണപ്രകാരം ആരാണ്?

 > ഭീമന്‍

148. കര്‍ണ്ണനെ പ്രസവിച്ചശേഷം പൃഥ (കുന്തി) ഏത്

      നദിയിലാണ് ഒഴുക്കിയത്?

Wednesday, 31 January 2018

ഗുരുവായൂരപ്പന്റെ 12 സമയങ്ങളിലുള്ള പേരുകൾ :-

ഗുരുവായൂരപ്പന്റെ 12 സമയങ്ങളിലുള്ള പേരുകൾ :- 

1 -  നിർമാല്യദർശന സമയം -- വിശ്വരൂപദർശനം, 
2 - തൈലാഭിഷേകം --  വാതരോഗാഘ്നൻ, 
3 - വാകചാർത്ത് -- ഗോകുലനാഥൻ,
4 - ശംഖാഭിഷേകം --  സന്താനഗോപാലൻ,
5 - ബാലാലങ്കാരം -- ഗോപികനാഥൻ,
6 - പാൽ മുതലായ അഭിഷേക സമയം -- യശോദാബാലൻ
7 - നവകാഭിഷേകം -- വനമാലാകൃഷ്ണൻ,
8 - ഉച്ചപൂജ --  സർവ്വാലങ്കാരഭൂഷണൻ,
9 - സായാംകാലം -- സർവ്വമംഗളദായകൻ,
10 - ദീപാരാധനക്ക് --  മോഹനസുന്ദരൻ,
11 -  അത്തപൂജക്ക് -- വൃന്ദാവനചരൻ,
12 - തൃപ്പുകക്ക് --  ശേഷശയനൻ, 

 ഇങ്ങനെ ദിവസേന 12 സമയത്തും 12 വിധത്തിലാണ് ഗുരുവായൂരപ്പന്റെ സ്വരൂപങ്ങൾ. 

ജനങ്ങൾ ദർശനത്തിനു വരുമ്പോൾ ഏതു സമയത്ത് ഏതു രൂപത്തിലാണ്  ഗുരുവായൂരപ്പൻ ഇരിക്കുന്നതെന്ന് അറിയുവാനും  എല്ലാസമയങ്ങളിലും ഇരുന്ന് ഗുരുവായൂരപ്പന്റെ 12  വിവിധരൂപത്തെ നോക്കുന്നവർക്കും ഭക്തിജ്ഞാനവൈരാഗ്യവും ഭക്തന്റെ എല്ലാ അഭിഷ്ട്ത്തെയും ദാനമായി കൊടുക്കുവാൻ തീർച്ചപ്പെടുത്തി നിൽക്കുന്ന ഗുരുവായൂരപ്പനെ  സാഷ്ടാഗം നമസ്ക്കരിച്ച് തൊഴുക.

ഗീതയുടെ യഥാർത്ഥം

ഗീതയുടെ യഥാർത്ഥം
എന്താണ് ശ്രീമദ്‌ ഭഗവദ് ഗീത ? എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ?

ഏവര്‍ക്കും മനസ്സില്‍ തോന്നാവുന്ന ഒരു ചോദ്യമാണിത്. ചോദ്യം പോലെ ഉത്തരവും വളരെ ലളിതമാണ്.

ലോകത്തില്‍ അനേകം മത, അധ്യാത്മിക ഗ്രന്ഥങ്ങള്‍ ഉണ്ടെങ്കിലും, അവയില്‍ മിക്കവാറും എല്ലാം തന്നെ പൂര്‍ണ്ണമായും അന്ധവിശ്വാസത്തില്‍ അധിഷ്ടിതമാണ്. കാരണം അവയെല്ലാം നമ്മെ അതില്‍ പറയുന്ന കാര്യങ്ങളെ‍ നരകത്തിന്റെ പേര് പറഞ്ഞു ഭയപ്പെടുത്തിയോ, സ്വര്‍ഗത്തിന്റെപേര് പറഞ്ഞു മോഹിപ്പിച്ചോ, അന്ധമായി വിശ്വസിക്കുവാനും പിന്തുടരുവാനും നിര്‍ബന്ധിക്കുന്നു. പക്ഷെ ഭയപ്പെടുത്തിയോ, മോഹിപ്പിച്ചോ മനുഷ്യനെ നയിക്കുന്നത് ദൈവത്തിന്റെ നീതിയല്ല, മറിച്ച് ചെകുത്താന്റെ രീതിയാണ്. കാരണം രാവണന്‍, ഹിരണ്യകശിപു, അന്ധ്ധകാസുരന്‍, ത്രിപുരാസുരന്‍,മുതലായ അസുരന്മാര്‍ ഈ രീതിയാണ് അവലംബിച്ചത്. ഇനി വിഡ്ഢികളായ ജനങ്ങളെ നേര്‍വഴിക്കു നടത്തുവാന്‍ന്‍‍ ആ മാര്‍ഗ്ഗമാണ് വേണ്ടത് എന്നാണെങ്കില്‍, വിശ്വാസി എന്നാല്‍ വിഡ്ഢിയാണ് എന്നു പറയേണ്ടതായി വരും. മാത്രമല്ല, ദൈവം ഉണ്ട് എന്ന് "വിശ്വസിക്കുന്ന"വരും, ദൈവം ഇല്ല എന്ന് "വിശ്വസിക്കുന്ന"വരും ഒരുപോലെ വിഡ്ഢികള്‍ ആണ്, എന്തുകൊണ്ടെന്നാല്‍ ഇരുകൂട്ടരും വെറും "അന്ധവിശ്വാസികള്‍'' ആണ്, കൂടാതെ ഈ രണ്ടു കൂട്ടര്‍ക്കും അവരുടെ "വിശ്വാസം" ശരിയാണ് എന്ന് തെളിയിക്കാന്‍ ഒരിക്കലും സാധ്യവുമല്ല.

ഇവിടെയാണ്‌ ശ്രീമദ് ഭഗവദ് ഗീതയുടെ മാഹാത്മ്യം മനസ്സിലാക്കാന്‍ കഴിയുക. വിശ്വസിക്കണം എന്നോ, വിശ്വാസിയാകണം എന്നോ ഒരു വാക്ക് ശ്രീമദ് ഭഗവദ് ഗീതയില്‍ ഒരിടത്തും ഇല്ല. മറിച്ച് ഇതില്‍ പറയുന്ന കാര്യങ്ങളെ "വിമര്‍ശിച്ച്" മനസ്സിലാക്കാന്‍ശ്രമിക്കണം എന്നാണു പറയുന്നത്. ഈ ഒരു വാചകം തന്നെ, ശ്രീമദ്‌ ഭഗവദ് ഗീതയെ ഈ പ്രപഞ്ചത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടുള്ള അധ്യാത്മിക ഗ്രന്ഥങ്ങളോട് താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ അത്യുന്നതിയില്‍ നിര്ത്തുന്നു. ദൈവത്തില്‍ വിശ്വസിക്കണം എന്ന് പറഞ്ഞ് അന്ധവിശ്വാസിയാക്കുന്നതിനു പകരം, സ്വയം ദൈവത്തെ തിരയുവാനും, കഴിയുമെങ്കില്‍ അറിഞ്ഞ് അനുഭവിക്കുവാനും ആണ് ശ്രീമദ് ഭഗവദ് ഗീത ആവശ്യപ്പെടുന്നത്. അതും സ്വയം താല്പര്യം ഉണ്ടെങ്കില്‍ മാത്രം, യാതൊരു നിര്‍ബന്ധവും ഇല്ല.

ഈ പറയുന്നത്, അന്യ അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ തെറ്റാണെന്നോ, മോശമാണെന്നോ സ്ഥാപിക്കുവാന്‍ അല്ല. മറിച്ച്, വിശ്വാസം അറിവില്ലായ്മയില്‍ അധിഷ്ട്ടിതമായതുകൊണ്ട്, അറിവില്ലായ്മ മനുഷ്യനെ അന്ധകാരത്തിലേക്കും, അന്ധവിശ്വാസത്തിലേക്കും അവസാനം സമ്പൂര്‍ണ നാശത്തിലേക്കും നയിക്കും എന്നത് ഏവര്‍ക്കും അറിയാവുന്ന പരമസത്യം ആണ് എന്നതുകൊണ്ടാണ്. അതിനു തെളിവായി ചുറ്റും നോക്കുക, അന്ധമായ മതവിശ്വാസവും ഈശ്വര വിശ്വാസവും ലോകത്തെ എങ്ങനെ നശിപ്പിക്കുന്നു എന്ന് നമുക്ക് നേരിട്ട് കാണാവുന്നതാണ്. ഏതെങ്കിലും മതം സൃഷ്ട്ടിക്കുവാണോ, പ്രവാചകന്മാരെ പിന്തുടരുവാനോ ശ്രീമദ് ഭഗവദ് ഗീതയില്‍ പറയുന്നില്ല. കാരണം, മതമുണ്ടാക്കി മനുഷ്യരെ വിഭജിച്ച് അവരെ തമ്മില്‍ കൊല്ലിച്ച് രസിക്കുവാന്‍ന്‍‍ അല്ല, മറിച്ച്‌ സമ്പൂര്‍ണ മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ് ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം മതത്തെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്നവര്‍ ആദ്യം ചുറ്റും നോക്കുക, മതങ്ങളുടെ ക്രൂരത നിങ്ങള്ക്ക് നേരിട്ട് കാണുവാന്‍ കഴിയും. ഇതില്‍ നിന്നും മതങ്ങള്‍ ഒരിക്കലും ദൈവത്തിന്റെ സൃഷ്ടി അല്ലാ എന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നു. കൂടാതെ, മതങ്ങളുടെയും നന്മ ഏപ്പോഴും "മോഹന വാഗ്ദാനങ്ങളില്‍" മാത്രമായി‍ ഒതുങ്ങുന്നു. സമാധാനം, Peace, സാഹോദര്യം, സ്നേഹം, സമത്വം, ദൈവീകം, ഏകദൈവ വിശ്വാസം, സ്വര്‍ഗ്ഗം, മുതലായ മോഹന വാഗ്ദാനങ്ങളില്‍ പൊതിഞ്ഞു വരുന്ന മാരക വിഷങ്ങള്‍ ആണ് നാം നമ്മുടെ ചുറ്റും കാണുന്ന ഓരോ മതങ്ങളും..!

നാം സ്വയം നമ്മെ അറിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി, മനുഷ്യന് ഈ ഭൂമിയില്‍ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്‌ഷ്യം. ഇതാണ് ശ്രീമദ് ഭഗവദ് ഗീത നല്‍കുന്ന സന്ദേശം. അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്. അര്‍ജുനന്‍ ബുദ്ധിയും, ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ആത്മാവിന്റെ പ്രതീകവും ആണ്. നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്. ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കില് ഈ ജീവിത‍ യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങള്‍ ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, മരണം ഉറപ്പ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാന്‍ വിഡ്ഢികള്‍ക്ക് സാധ്യമല്ല, കാരണം അതിനു ജ്ഞാനം വേണം. ജ്ഞാനം ലഭിക്കാന്‍ ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം. ആ ചൈതന്യത്തെ അറിഞ്ഞ്‌, അതിനു മുന്‍പില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ സമര്‍പ്പിച്ചാല്‍, പിന്നെ എല്ലാം ശുഭം. ഇത് കേള്‍ക്കുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ഉയരും, ആ സംശയങ്ങള്‍ ആണ് ചോദ്യ രൂപത്തില്‍ അര്‍ജ്ജുനന്‍ന്‍‍ അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാന്‍ ശ്രീ കൃഷ്ണന് വളരെ വ്യക്തമായി‍ ഉത്തരവും പറയുന്നു, തെളിവുകള്‍ സഹിതം. കാരണം, ശ്രീമദ് ഭഗവദ് ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേള്‍ക്കുവാന്‍ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികള്‍ക്ക് മാത്രമേ അതിനു കഴിയൂ...!

മനുഷ്യ മനസ്സില്‍ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതുംനാശത്തിലേക്ക് നയിക്കുന്നതുമായചിന്തകളെ ആണ് കൌരവര്‍ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts). മനസ്സില്‍ വരുന്ന ആദ്ധ്യാത്മിക ചിന്തകള്‍ (spiritual thoughts) ആണ് പാണ്ഡവര്‍. നൂറോളം ചീത്ത ചിന്തകള്‍ മനസ്സില്‍ ഉദിക്കുമ്പോള്‍ ആണ് അഞ്ചോളം നല്ല ചിന്തകള്‍ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകള്‍ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാല്‍ല്‍‍, നല്ല ചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ്‌ പാണ്ഡവര്‍ക്ക് സംഭവിക്കുന്നതും. ആ പരമമായ സത്യം പൂര്‍വ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോള്‍, അവന്റെ മനസ്സില്‍ "മഹാഭാരത യുദ്ധ" ത്തിന്റെ ശംഖൊലി മുഴങ്ങുന്നു, ഭഗവാന്‍ അവന് വിശ്വരൂപ ദര്‍ശനം നല്‍കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു. അങ്ങിനെ നോക്കുമ്പോള്‍ കൌരവരും, പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തില്‍ പങ്കെടുക്കുന്ന 18 അക്ഷൌഹിണിപ്പടയും നാം തന്നെ. എല്ലാം നടക്കുന്നത് നമ്മില്‍ തന്നെ...! എത്ര ആശ്ചര്യം ? ഇതിനേക്കാള്‍ വലിയ ശാസ്ത്രം എവിടെ ഉണ്ട് ? ഒന്ന് കാണിച്ചു തരൂ...! കോടാനു കോടി ജന്മങ്ങള്‍ അലഞ്ഞാലും എവിടെയും കിട്ടാന്‍ പോകുന്നില്ല. ശ്രീമത് ഭഗവദ് ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം.

🙏 General knowledge on Hindu Religion

🙏 General knowledge on Hindu Religion

1. ത്രിലോകങ്ങള്‍ ഏതെല്ലാം ?
സ്വര്‍ഗം ,ഭൂമി, പാതാളം
2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം
3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം
4. ത്രികരണങ്ങള്‍ ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം
5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
7. ചതുരുപായങ്ങള്‍ എന്തെല്ലാം ?
സാമം ,ദാനം, ഭേദം ,ദണ്ഡം
8. ചതുര്‍ദന്തന്‍ ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?
അരയന്നം (ഹംസം)
12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
13. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
14. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
15 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത‍ , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
16. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും
17. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
18. പഞ്ചഭൂതങ്ങള്‍ ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
19. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
20. പഞ്ചലോഹങ്ങള്‍ ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
21. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
22. പഞ്ചദേവതകള്‍ ആരെല്ലാം ?
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
23. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജയത്തിന്റെ ദേവന്‍ ഗണപതി
24. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
25. ദാരുകന്‍ ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
26.ഉദ്ധവന്‍ ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
27. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന
28. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി
29. നാരായണീയത്തിന്റെ കര്‍ത്താവ്‌ ആര് ?
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
30. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
31. പഞ്ചബാണങ്ങള്‍ ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
32. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
33.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
34.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
35. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
36. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
37. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.
38. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
39. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
40. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )
41. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
42. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം
43. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക
44. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്‍ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച്‌ ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്‍കുന്ന സന്ദേശം അതാണ്‌ ..!! )
45. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം - വേദാന്തമതമെന്നും .
46. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം
47. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍ .
48. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.
49. സപ്താശ്വാന്‍ ആരാണ് ?
ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
50. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?
ഓംകാരം
51. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം
52. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം
53. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം
54. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം
55. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
56. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
57. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
58. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം
59. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
60. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത.   

അഷ്ട വിശേഷങ്ങള്‍

അഷ്ട വിശേഷങ്ങള്‍
🎀🎀🎀🎀🎀🎀🎀🎀🎀
അഷ്ട കരണങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. മനസ്സ്
2. ബുദ്ധി
3. ചിത്തം
4. അഹങ്കാരം
5. സങ്കൽപം [മനസ്സിൽ]
6. നിശ്ചയം [ബുദ്ധിയിൽ]
7. അഭിമാനം [അഹങ്കാരത്തിൽ]
8. അവധാരണം [ചിത്തത്തിൽ]

അഷ്ട കഷ്ടങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. കാമം
2. ക്രോധം
3. ലോഭം
4. മോഹം
5. മദം
6. മാത്സര്യം
7. ഡംഭം
8. അസൂയ

അഷ്ട കുംഭങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. സൂര്യഭേദം
2. ഉജ്ജായി
3. സീൽക്കാരി
4. ശീതളി
5. ഭസ്രതിക
6. ഭ്രാമരി
7. മൂർച്ഛ
8. പ്ലാവിനി
[ഇവ യോഗാഭ്യാസികൾ ശീലിക്കേണ്ടതാകുന്നു]

അഷ്ട കോപവ്യസനങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. പൈശൂന്യം
2. സാഹസം
3. ദ്രോഹം
4. ഈർഷ്യ
5. അസൂയ
6. അർത്ഥദൂഷണം
7. വാഗ്ദണ്ഡം
8. പാരുഷ്യം

അഷ്ട ഗന്ധം
🏵🍀🏵🍀🏵🍀🏵🍀🏵
1. അകിൽ
2. ചന്ദനം
3. ഗുൽഗ്ഗുലു
4. മാഞ്ചി
5. കുങ്കുമം
6. കൊട്ടം
7. രാമച്ചം
8. ഇരുവേലി
(ആയുർവ്വേദം)

അഷ്ട ഗുണങ്ങൾ [1]
🏵🍀🏵🍀🏵🍀🏵🍀🏵
1. ഭൂതദമ
2. ക്ഷമ
3. അനസൂയ
4. ഗൗരവം
5. അനായാസം
6. മംഗളം
7. അകാർപ്പണ്യം [കൃപണത്വമില്ലായ്മ]
8. അസ്പൃഹ [ഇച്ഛയില്ലായ്മ]

അഷ്ട ഗുണങ്ങൾ [2]
🏵🍀🏵🍀🏵🍀🏵🍀🏵
1. ബുദ്ധിബലം
2. കുലശുദ്ധി
3. ദമം
4. പഠിത്തം
5. പരാക്രമം
6. മിതഭാഷണം
7. ദാനം
8. കൃതജ്ഞത

അഷ്ട ഗുണങ്ങൾ [3]
🏵🍀🏵🍀🏵🍀🏵🍀🏵
1. അസൂയയില്ലായ്മ
2. ഋജുത്വം
3. ശുചിത്വം
4. സന്തോഷം
5. ഭാഷണഭംഗി
6. ദമം
7. സത്യം
8. ഇളക്കമില്ലായ്മ

അഷ്ട ചൂർണ്ണം
🏵🍀🏵🍀🏵🍀🏵🍀🏵
1. ചുക്ക്
2. മുളക്
3. തിപ്പലി
4. അയമോദകം
5. ജീരകം
6. കരിംജീരകം
7. ഇന്തുപ്പ്
8. കായം
[അഷ്ടാംഗഹൃദയം]

അഷ്ട താരിണി
🏵🍀🏵🍀🏵🍀🏵🍀🏵
1. താര
2. ഉഗ്ര
3. മഹോഗ്ര
4. വജ്ര
5. കാളി
6. സരസ്വതി
7. കാമേശ്വരി
8. ചാവുണ്ഡ
[തിരിണി ദേവിയുടെ എട്ടു രൂപങ്ങൾ]

അഷ്ട ദിക്കുകൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. കിഴക്ക്
2. തെക്കുകിഴക്ക്
3. തെക്ക്
4. തെക്കുപടിഞ്ഞാറ്
5. പടിഞ്ഞാറ്
6. വടക്കുപടിഞ്ഞാറ്
7. വടക്ക്
8. വടക്കുകിഴക്ക്

അഷ്ടദിക്പാലകന്മാർ
🏵🍀🏵🍀🏵🍀🏵🍀🏵
1. ഇന്ദ്രൻ
2. അഗ്നി
3. യമൻ
4. നിരൃതി
5. വരുണൻ
6. വായു
7. കുബേരൻ
8. ശിവൻ

*അഷ്ട ദിഗ്ഗജങ്ങൾ [കൊമ്പനാന]
🏵🍀🏵🍀🏵🍀🏵🍀🏵
1. കിഴക്ക് - ഐരാവതം
2. തെക്കുകിഴക്ക് - പുണ്ഡരീകൻ
3. തെക്ക് - വാമനൻ
4. തെക്കുപടിഞ്ഞാറ് - കുമുദൻ
5. പടിഞ്ഞാറ് - അഞ്ജനൻ
6. വടക്കുപടിഞ്ഞാറ് - പുഷ്പദന്തൻ
7. വടക്ക് - സാർവ്വഭൗമൻ
8. വടക്കുകിഴക്ക് - സുപ്രതീകൻ

അഷ്ട ദിഗ്ഗജങ്ങൾ [ പിടിയാന]
🏵🍀🏵🍀🏵🍀🏵🍀🏵
1. കിഴക്ക് - അഭ്രമു
2. തെക്കുകിഴക്ക് - കപില
3. തെക്ക് - പിംഗല
4. തെക്കുപടിഞ്ഞാറ് - അനുപമ
5. പടിഞ്ഞാറ് - താമ്രകർണ്ണി
6. വടക്കുപടിഞ്ഞാറ് - ശുഭ്രദന്തി
7. വടക്ക് - അംഗന
8. വടക്കുകിഴക്ക് - അഞ്ജനാവതി

അഷ്ട ദ്രവ്യങ്ങൾ [1]
🏵🍀🏵🍀🏵🍀🏵🍀🏵
1. അരയാൽ
2. അത്തി
3. പ്ലാശ്
4. പേരാൽ
5. ചമത
6. എള്ള്
7. പായസം
8. നെയ്യ്
[യാഗത്തിനാവശ്യമുള്ള എട്ടു സാധനങ്ങള്‍]

അഷ്ട ദ്രവ്യങ്ങൾ [2]
🏵🍀🏵🍀🏵🍀🏵🍀🏵
1. തേങ്ങ
2. ശര്‍ക്കര
3. തേന്‍
4. കരിമ്പ്
5. അപ്പം
6. അട
7. എള്ള്
8. പഴം
[ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍]

അഷ്ട ദ്രവ്യങ്ങൾ [3]
🏵🍀🏵🍀🏵🍀🏵🍀🏵
1. കരിമ്പ്
2. മലര്‍പ്പൊടി
3. പഴം
4. അവല്‍
5. എള്ള്
6. മോദകം
7. നാളികേരം
8. മലര്‍
[ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍]

അഷ്ട ധാതുക്കൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. സ്വർണ്ണം
2. വെള്ളി
3. ചെമ്പ്
4. വെള്ളിയം
5. നാകം
6. കാരീയം
7. ഇരുമ്പ്
8. രസം

അഷ്ട നാഗങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. വാസുകി
2. തക്ഷകൻ
3. കാർക്കോടകൻ
4. ശംഖൻ
5. ഗുളികൻ
6. പത്മൻ
7. മഹാപത്മൻ
8. അനന്തൻ

അഷ്ട പ്രമാണങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. പ്രത്യക്ഷം
2. അനുമാനം
3. ഉപമാനം
4. ശബ്ദം [ആഗമം]
5. അർത്ഥാപത്തി
6. അനുപലബ്ധി [അഭാവം]
7. സംഭവം
8. ഐതിഹ്യം

അഷ്ട ബന്ധം
🏵🍀🏵🍀🏵🍀🏵🍀🏵
1. ശംഖുപൊടി
2. കടുക്കാപ്പൊടി
3. ചെഞ്ചല്യേപ്പൊടി
4. കോഴിപ്പരത് [ഒരു തരം പാറ]
5. ആറ്റുമണൽ
6. നെല്ലിക്കാപ്പൊടി
7. കോലരക്ക്
8. നൂൽപ്പഞ്ഞി

അഷ്ട ബുദ്ധി ഗുണങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. ശുശ്രൂഷ
2. ശ്രവണം
3. ഗ്രഹണം
4. ധാരണം
5. ഊഹം
6. അപോഹം
7. അർത്ഥവിജ്ഞാനം
8. തത്വജ്ഞാനം

അഷ്ട ഭാര്യമാർ
🏵🍀🏵🍀🏵🍀🏵🍀🏵
1. രുക്മിണി
2. ജാംബവതി
3. സത്യഭാമ
4. കാളിന്ദി
5. മിത്രവിന്ദാ
6. സത്യ
7. ഭദ്ര
8. ലക്ഷണ
[ശ്രീകൃഷ്ണന്റെ എട്ട് പത്നിമാർ]

അഷ്ട മനോഗുണങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. പരത്വം
2. അപരത്വം
3. സംഖ്യ
4. പരിമാണം
5. പൃഥക്ത്വം
6. സംയോഗം
7. വിഭാഗം
8. വേഗം

അഷ്ട മംഗലം
🏵🍀🏵🍀🏵🍀🏵🍀🏵
1. ബ്രാഹ്മണൻ
2. പശു
3. അഗ്നി
4. സ്വർണ്ണം
5. നെയ്യ്
6. ആദിത്യൻ
7. ജലം
8. രാജാവ്

അഷ്ട മംഗല്യം
🏵🍀🏵🍀🏵🍀🏵🍀🏵
1. കുരവ
2. ദർപ്പണം
3. ദീപം
4. കലശം
5. വസ്ത്രം
6. അക്ഷതം
7. അംഗന
8. സ്വർണ്ണം

അഷ്ട മന്ത്രിമാർ
🏵🍀🏵🍀🏵🍀🏵🍀🏵
1. ജയന്തൻ
2. ധൃഷ്ടി
3. വിജയൻ
4. സിദ്ധാർത്ഥൻ
5. അർത്ഥസാധകൻ
6. അശോകൻ
7. മന്ത്രപാലൻ
8. സുമന്ത്രൻ
[ഇക്ഷ്വാകു വംശരാജാക്കന്മാരുടെ എട്ടു  മന്ത്രിമാരാകുന്നു]

അഷ്ട മാർഗ്ഗങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. സമ്യഗ്ദൃഷ്ടി
2. സമ്യക്ക് സങ്കൽപം
3. സമ്യഗ്വാക്ക്
4. സമ്യക്കർമ്മം
5. സമ്യഗാജീവം
6. സമ്യഗ്വായാമം
7. സമ്യക്ക്സ്മൃതി
8. സമ്യക്ക്സമാധി
[ബുദ്ധസന്യാസിമാർ അനുഷ്ഠിക്കേണ അവസ്ഥകൾ]

അഷ്ട മൂർത്തികൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. ഭൂമി
2. ജലം
3. വായു
4. അഗ്നി
5. ആകാശം
6. യജമാനൻ [ഹോതാവ്]
7. സൂര്യൻ
8. ചന്ദ്രൻ

അഷ്ട യോഗിനികൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. മാർജ്ജതി
2. കർപ്പൂരതിലകാ
3. മലയഗന്ധിനി
4. കൗമുദിക
5. ഭേരുണ്ഡ
6. മാതാലീ
7. നായകീ
8. ജയാ [ശുഭാചാരാ]
[ദുർഗ്ഗയുടെ പരിചാരികമാർ]

അഷ്ട രാഗാദികൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. രാഗം
2. ദ്വേഷം
3. കാമം
4. ക്രോധം
5. ലോഭം
6. മോഹം
7. മദം
8. മാഝര്യം

അഷ്ട ലോഹങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. സുവർണ്ണം
2. രജതം
3. താമ്രം
4. സീസകം
5. കാന്തികം
6. വംശം
7. ലൗഹം
8. തീക്ഷ്ണലൗഹം

അഷ്ട വർഗ്ഗം
🏵🍀🏵🍀🏵🍀🏵🍀🏵
1. മേദ
2. മഹാമേദ
3. കാകോളി
4. ക്ഷീരകാകോളി
5. ജീവകം
6. ഇടവകം
7. ഋദ്ധി
8. വൃദ്ധി
[ഇവ ചേർന്ന കഷായം വാതശമനത്തിന്ന് നന്ന്]

അഷ്ട വസുക്കൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. ധരൻ
2. ധ്രുവൻ
3. സോമൻ
4. അഹസ്സ്
5. അനിലൻ
6. അനലൻ
7. പ്രത്യൂഷൻ
8. പ്രഭാസൻ

അഷ്ടവിധ കുഷ്ഠങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. വിമർച്ചിക
2. ഭദ്രു
3. മണ്ഡലം
4. ശുക്തി
5. സിദ്ധ്മകം
6. കൃഷ്ണം
7. ശുക്ലം
8. തരുണം
[അഷ്ടാംഗഹൃദയം]

അഷ്ട വിധ പ്രകൃത്യവസ്ഥകൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. ഭൂമി
2. വെള്ളം
3. അഗ്നി
4. വായു
5. ആകാശം
6. മനസ്സ്
7. ബുദ്ധി
8. അഹങ്കാരം

അഷ്ട വിധ പ്രതിമകൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. ശിലാമയി
2. ധാതുമയി
3. ലോഹമയി
4. ലേപ്യ
5. ലേഖ്യ
6. മൃൺമയി
7. മണിമയി
8. മനൊമയി

അഷ്ട വിവാഹങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. ബ്രാഹ്മം
2. ദൈവം
3. ആർഷം
4. പ്രാജാപത്യം
5. ഗാന്ധർവ്വം
6. ആസുരം
7. രാക്ഷസം
8. പൈശാചം

അഷ്ട വിധനായികമാർ
🏵🍀🏵🍀🏵🍀🏵🍀🏵
1. സ്വാധീനപതിക
2. വാസകസജ്ജിക
3. വിരഹോൽക്കണ്ഠിത
4. വിപ്രലബ്ധ
5. ഖണ്ഡിത
6. കലഹാന്തരിത
7. പ്രോഷിതഭർത്തൃക
8. അഭിസാരിക

അഷ്ടാംഗയോഗങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. യമം
2. നിയമം
3. ആസനം
4. പ്രാണായാമം
5. പ്രത്യാഹാരം
6. ധ്യാനം
7. ധാരണ
8. സമാധി

അഷ്ടാംഗഹൃദയം
🏵🍀🏵🍀🏵🍀🏵🍀🏵
1. ശരീരം
2. ബാലം
3. ഗ്രഹം
4. ഊർദ്ധ്യാംഗം
5. ശല്യം
6. ദംഷ്ട്രം
7. ജരാ
8. വൃഷം
[ചികിത്സാവിധി]

അഷ്ട ലക്ഷ്മി
🏵🍀🏵🍀🏵🍀🏵🍀🏵
1. ആദിലക്ഷ്മി
2. ധനലക്ഷ്മി
3. ധന്യലക്ഷ്മി
4. സന്ദാനലക്ഷ്മി
5. വിജയലക്ഷ്മി
6. വിദ്യാലക്ഷ്മി
7. ധൈര്യലക്ഷ്മി
8. ഗജലക്ഷ്മി

അഷ്ടോപായങ്ങൾ
🏵🍀🏵🍀🏵🍀🏵🍀🏵
1. യജ്ഞം
2. ദാനം
3. വേദാദ്ധ്യയനം
4. തപസ്സ്
5. ദമം
6. സത്യം
7. ഋജുശീലം
8. ദുഷ്ടതയില്ലായ്മ
[സ്വർഗ്ഗപ്രാപ്തിക്കുള്ള ഗുണങ്ങൾ]

​അഷ്ട ഗോപാലം
🏵🍀🏵🍀🏵🍀🏵🍀🏵
1. ആയുര്‍ ഗോപാലം
2. സന്താന ഗോപാലം
3. രാജ ഗോപാലം
4. ദാശാക്ഷരീ ഗോപാലം
5. വിദ്യാ ഗോപാലം
6. ഹയഗ്രീവ ഗോപാലം
7. മഹാബല ഗോപാലം
8. ദ്വാദശാക്ഷര ഗോപാലം
[ശ്രീകൃഷ്ണന്‍റെ എട്ടു ഗോപാലങ്ങൾ]

☘🌺☘🌺☘
🏵🍀🏵🍀🏵🍀🏵🍀🏵