Thursday, 3 August 2017

വരലക്ഷ്മി വ്രതം

വരലക്ഷ്മി വ്രതം

ക്ഷേമസൗഭാഗ്യങ്ങള്ക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് വരലക്ഷ്മി വ്രതം. ആടിയിലോ ആവണിയിലോ (കര്ക്കിടകത്തിലോ ചിങ്ങത്തിലോ) ദ്വാദശി വരുന്ന വെള്ളിയാഴ്ച ദിവസമാണ് വരലക്ഷ്മി പൂജയും വ്രതവും.മഹാലക്ഷ്മിയുടെ ജന്മദിനമാണ് ഇതെന്നാണ് സങ്കല്പ്പം. മഹാലക്ഷ്മി പാല്‍കടലില്‍ നിന്നും ഉയര്ന്നുവന്നത് ദ്വാദശിയായ വെള്ളിയാഴ്ച ആയിരുന്നുവത്രെ. വരലക്ഷ്മി എന്നാല് എന്തുവരവും നല്കുന്ന ലക്ഷ്മി എന്നാണര്ത്ഥം. ആഗ്രഹിക്കുന്ന എല്ലാ ക്ഷേമൈശ്വൈര്യങ്ങ്ങ്ങളും സൗഭാഗ്യങ്ങളും ലഭിക്കാനായി ലക്ഷ്മീപ്രീതിക്കായി ആണ് വരലക്ഷ്മി വ്രതം അനുഷ്ഠിക്കുക.രണ്ട് ദിവസങ്ങളിലായാണ് വ്രതാനുഷ്ഠാനവും പൂജയും. വ്യാഴാഴ്ച തന്നെ പൂജാമുറി വൃത്തിയാക്കിവച്ച് അരിപ്പൊടി കൊണ്ട് കോലമെഴുതി പൂക്കള്കൊണ്ട് അലങ്കരിച്ച് പൂജയ്കുള്ള എല്ലാ ഒരുക്കങ്ങളും ചെയ്യുന്നു.

ഒരു ചെമ്പ് കലശത്തില് നാണയം, വെറ്റില, അടയ്ക്ക, മഞ്ഞള്, നാരങ്ങ, കണ്ണാടി, കൊച്ചു കരിവള, കുങ്കുമച്ചെപ്പ്, പച്ചരി തുടങ്ങിയവ നിറയ്ക്കുന്നു. കുടത്തിന്റെ വായ് മാവില നിരത്തി അതിനു മുകളിലായി നാളീകേരം പ്രതിഷ് ഠിക്കുന്നു.നാളീകേരത്തില് ദേവിയുടെ പടം വച്ച് കുടത്തിന്റെ മുഖം ഭംഗിയായി അലങ്കരിക്കുന്നു.പിന്നീട് വെള്ളപ്പൊങ്കാല ഉണ്ടാക്കി കര്പ്പൂരം ഉഴിയുന്നു. രാത്രി ആഹാരം ഉപേക്ഷിക്കുന്നു. വെള്ളിയാഴ്ച ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി പൂജ തുടങ്ങുന്നു. ലക്ഷ്മി യെ വീട്ടിലേക്ക് വരവേല്ക്കാനായി വീട്ടിനു മുമ്പില് കോലമെഴുതി പൂക്കള് വിതറി കര്പ്പൂരം ഉഴിയുന്നു. ലക്ഷ്മീദേവി ഈ വീട്ടിലേക്ക് ആഗതയാവൂ എന്ന് സ്വാഗതം അരുളുന്ന ഗാനാലാപം നടത്തുന്നു. അതിനു ശേഷം ഒരിലയില് പച്ചരി വിതറി പൂജാമുറിയില് നിന്നും കലശമെടുത്ത് ഇലയില് വച്ച് അതില് ഒരു മഞ്ഞച്ചരട് കെട്ടുന്നു.

ആദ്യം ഗണപതി പൂജയാണ്. അതിനു ശേഷമാണ് വരലക്ഷ്മി പൂജ. പൂജയുടെ അവസാനം നൈവേദ്യം കര്പ്പൂരം കൊണ്ട് ഉഴിഞ്ഞ് സ്ത്രീകള് മഞ്ഞച്ചരട് എടുത്ത് വലതുകൈയില് കെട്ടുന്നു.ഇതോടൊപ്പം തന്നെ ഗ്രന്ഥങ്ങളില് നിന്നുള്ള ശ്ളോകങ്ങളുടെ പാരായണവും നടക്കുന്നു. അതിനു ശേഷം സ്ത്രീകള്ക്ക് താംബൂലം നല്കുന്നു. വൈകുന്നേരം പുതിയ പൂക്കള് കൊണ്ട് അര്ച്ചന തുടരുന്നു. കടല കൊണ്ടുള്ള നൈവേദ്യം (ചുണ്ടല്) തയ്യാറാക്കുന്നു. വെള്ളിയാഴ്ച ദിവസം കഴിയുന്നത്ര സ്ത്രീകള്ക്ക് തംബൂലം നല്കുന്നത് ശുഭസൂചകമാണ്. സാധാരണ നിലയില് മംഗളാരതി നടത്തി താംബൂലവും നാളീകേരവും നല്കുകയാണ് പതിവ്. ശനിയാഴ്ച രാവിലെ പൂക്കള് മാറ്റി പുതിയ പൂക്കള് കൊണ്ട് അര്ച്ചന നടത്തുന്നു. അന്നു മുതല് മൂന്നു ദിവസം പൂജ തുടരുന്നു. ഇതിനു ശേഷമേ ദേവിയുടെ മുഖം കലശത്തില് ന്നിന്ന് മാറ്റുകയുള്ളു.

രാമായണത്തിലെ സുന്ദരകാണ്ഡം ഇത്ര സുന്ദരമാകാനെന്താണ് കാരണം?

രാമായണത്തിലെ സുന്ദരകാണ്ഡം ഇത്ര സുന്ദരമാകാനെന്താണ് കാരണം?

സുന്ദരേ സുന്ദരോ രാമഃ, സുന്ദരേ സുന്ദരീ കഥാ
സുന്ദരേ സുന്ദരീ സീതാ, സുന്ദരേ സുന്ദരം വനം
സുന്ദരേ സുന്ദരം കാവ്യം, സുന്ദരേ സുന്ദരഃ കപിഃ
സുന്ദരേ സുന്ദരം മന്ത്രം, സുന്ദരേ കിം ന സുന്ദരം?

രാമൻ സ്വയം സുന്ദരരൂപനാണ്. "പുംസാം മോഹനരൂപായ പുണ്യശ്ലോകായ മംഗളം" എന്നാണ് ഭഗവാനെ പറയുന്നത്. ഒരാൾ പുരുഷനാണെങ്കിൽപ്പോലും രാമനെ കാണുന്ന മാത്രയിൽ ആ മംഗള രൂപത്തിൽ പ്രേമം തോന്നും. ധർമ്മനിഷ്ഠനായ ശ്രീരാമന്റെ അകക്കാമ്പ് അവിടുത്തെ രൂപസൗന്ദര്യത്തേക്കാൾ സുന്ദരമാണ്.
      സുന്ദരകാണ്ഡത്തിൽ അവസാനംവരെ രാമനെ നമുക്ക് ദർശിക്കാൻ കഴിയുകയില്ല. പക്ഷെ ആദ്യാവസാനംവരെ 'രാമ' നാമം നിരവധി തവണ കാണാനും കേൾക്കാനും കഴിയും. അങ്ങനെ രാമശ്ശബ്ദം കൊണ്ട് സുന്ദരമാണ് സുന്ദരകാണ്ഡം.
            സീത എന്ന സുന്ദരിയുടേതാണ് സുന്ദരകാണ്ഡം. 'സുന്ദരി' എന്നാൽ 'ബാലാ ത്രിപുര സുന്ദരി'... അഥവാ മഹാമായ. മരത്തിനു മുകളിലിരിക്കുന്ന ഹനൂമാൻസ്വാമിക്ക് സീതാദേവിയെ മായാരൂപിണിയായി കാണാൻ സാധിച്ചു.പക്ഷെ മുന്നിൽ നിൽക്കുന്ന ദശാനനൻ രാവണന് സാധാരണ സ്ത്രീയായിട്ടും.രാമഭക്തിയും പാതിവ്രത്യവും സീതയെ കൂടുതൽ സുന്ദരമാക്കി.
        സുന്ദരകാണ്ഡം സുന്ദരമാണ്. വാല്മീകിമഹർഷി ലങ്കാനഗരവും അശോകവനവും ഗംഭീരമായി വർണ്ണിക്കുന്നുണ്ട്. അരുവികൾ, പർവതങ്ങൾ, പൂങ്കാവനങ്ങൾ, വൃക്ഷശാഖകൾ, മന്ദിരങ്ങൾ ... എല്ലാം അതിസുന്ദരം... വർണ്ണനാതീതം. ആ സുന്ദരവും അ ശോകവുമായ വനത്തിൽ പരബ്രഹ്മസ്വരൂപിണീയായ സീതാദേവി വസിക്കുന്നു. അതായത് 'അംബ' കദംബവനത്തിൽ വസിക്കുന്നു. ലളിതാസഹസ്രനാമത്തിൽ കാണാം 'കദംബവനവാസിനി ' എന്ന നാമം.
       ഇനി സുന്ദരകാണ്ഡത്തിലുള്ളത് സുന്ദരനായ കപിവരൻ ആഞ്ജനേയസ്വാമിയാണ് .ഒരു വാനരന് സുന്ദരനാകാൻ പറ്റുമോ എന്നാണെങ്കിൽ, മഹർഷി പറയുന്നു.... ഒരുവൻ വാനരനാണെങ്കിൽപ്പോലും തന്റെ കർമ്മങ്ങൾകൊണ്ടും, മനഃശുദ്ധി കൊണ്ടും, പക്വമായ ചിന്താഗതികൊണ്ടും, ഒരാളുടെ ദുഃഖത്തെ ശമിപ്പിക്കാനുതകുന്ന വാക്കുകൾ പറയാൻ കഴിയുന്നതുകൊണ്ടും.... അവൻ സുന്ദരൻ ആകുന്നു. അതുകൊണ്ട് വായുപുത്രൻ തീർച്ചയായും 'സുന്ദരൻ' തന്നെ.
      ഈ കാണ്ഡത്തിലെ മുഴുവൻ ശ്ലോകങ്ങളും മന്ത്രതുല്യമാണ്. അതിനാലവ 'സുന്ദര'മാണ്. ഇങ്ങനെ സുന്ദരമായ നിരവധി  വസ്തുതകളുള്ളതുകൊണ്ട് 'സുന്ദരകാണ്ഡ'ത്തെപ്പോലെ സുന്ദരമായ മറ്റൊന്ന് ഏതാണുള്ളത്? ഇത് വായിക്കുന്നവരേയും ശ്രവിക്കുന്നവരേയും എഴുതുന്നവരേയും ചിന്തിക്കുന്നവരേയും ഭഗവാൻ ശ്രീരാമചന്ദ്രൻ തീർച്ചയായും അനുഗ്രഹിക്കും....

🌹ശുഭദിനം സുഹൃത്തുക്കളെ 🌹
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

കർമ്മഫലം

🌻🐚കർമ്മഫലം

കുരുക്ഷേത്രയുദ്ധത്തിന് ശേഷം ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചു "എനിക്കു ഉള്ള 100 പുത്രന്മാരും മരിക്കുവാൻ എന്താണ് കാരണം?"

കൃഷ്ണൻ ഉത്തരം പറഞ്ഞു "50 ജന്മങ്ങൾക്ക് മുന്പ് അങ്ങൊരു വേട്ടക്കാരൻ ആയിരുന്നു. വേട്ടക്കിടയിൽ അങ്ങു അമ്പെയ്ത ഒരു കിളി പറന്നു പോയ ദേഷ്യത്തിൽ കൂട്ടിലുണ്ടായിരുന്ന 100 കിളികുഞ്ഞുങ്ങളെയും കൊന്നു കളഞ്ഞു. അച്ഛൻ കിളി നിസ്സഹായതയോടെ ഹൃദയം പൊട്ടിഅതു കണ്ടുകൊണ്ടിരുന്നു. അങ്ങനെ ഒരച്ഛന് 100 മക്കളുടെ മരണം കണ്ടുകൊണ്ടിരിക്കുവാൻ അങ്ങു കാരണമായതാണ് സ്വന്തം മക്കളുടെ മരണം കാണുന്ന വേദന അനുഭവിക്കേണ്ടി വന്നത്."

"അങ്ങനെയോ? പക്ഷെ ഇതനുഭവിക്കാൻ 50 ജന്മങ്ങൾ കാലതാമസം ഉണ്ടാകാൻ എന്തു കാരണം?"
കൃഷ്ണൻ പറഞ്ഞു "കഴിഞ്ഞ 50 ജന്മങ്ങൾ അങ്ങു 100 പുത്രന്മാരുണ്ടാകാനുള്ള പുണ്യം നേടുകയായിരുന്നു".

ഭഗവത് ഗീതയിൽ കൃഷ്ണൻ പറയുന്നു (4.17) - "ഗഹന കർമ്മണാ ഗതി" - കർമ്മവും കർമ്മ ഫലവും ലഭിക്കുന്ന രീതി മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഏതു കർമ്മത്തിനു ഏതു കർമ്മഫലം നൽകണം എന്നു ഭഗവാനാണ് നിശ്ചയിക്കുന്നത്. ചിലപ്പോ കർമ്മഫലം ഈ ജന്മത്തിൽ അനുഭവിച്ചു തീർക്കാം, ചിലപ്പോ വരും ജന്മങ്ങളിലും. ഒരു വാക്യം കേട്ടിട്ടല്ലെ - " The mills of God grind slow; but they grind exceedingly fine " അതായത് ഏതു ചെറിയ കർമ്മമാണെങ്കിലും അതിനൊരു കൃത്യമായ ഒരു ഫലമുണ്ടാകും - നന്മക്കും തിന്മക്കും.

ഗീതയിൽ തന്നെ അതിനുദാഹരണം പറയുന്നു - ഒരു കാലിത്തൊഴുത്തിൽ 1000 കന്നുകളുണ്ടെങ്കിലും ഒരു അമ്മപശു കൃത്യമായി അതിന്റെ കന്നിനെ തന്നെ കണ്ടു പിടിക്കുന്നു. നമ്മുടെ കർമ്മഫലങ്ങളും ഇത്രയും വലിയ പ്രപഞ്ചത്തിൽ നമ്മെ തേടിവരുന്നത് ഇതേ സൂക്ഷ്മതയോടെയാണ് . ശ്രദ്ധിച്ചിട്ടില്ലേ നൂറു കണക്കിനാളുകൾ സഞ്ചരിക്കുന്ന ഒരു റോഡിൽ ഒരു അപകടം ഉണ്ടാകുന്നത് ഒരാൾക്കായിരിക്കും. അതൊരു യാദൃശ്ചികതയല്ല, കർമ്മഫലമാവും.

നമ്മുടെ കർമ്മഫലങ്ങളും - സത്കർമ്മങ്ങളുള്ള സത്കർമ്മ ഫലങ്ങളും , ദുഷ്കർമ്മങ്ങൾക്കുള്ള ദുഷ്കർമ്മ ഫലങ്ങളും, ലേശം വൈകിയാണെങ്കിലും, കൃത്യമായി നമ്മെ തേടിയെത്തും.

പുരാണം പഞ്ചലക്ഷണം

🦅ॐ പുരാണം പഞ്ചലക്ഷണം ॐ🦅
🎀🎀🎀🎀🎀🎀🎀🎀🎀
സര്‍ഗഞ്ച പ്രതിസര്‍ഗച്ച
വംശോമന്വന്തരാമി ച
വംശോനുചരിതം ചൈവ
പുരാണം പഞ്ചലക്ഷണം
വംശചരിതം പ്രപഞ്ചോത്പത്തി ദാര്‍ശനികതത്ത്വങ്ങളുടെ പ്രതീകങ്ങള്‍ വഴിയുള്ള വിശദീകരണം തുടങ്ങി പുരാണങ്ങള്‍ക്ക്‌ അഞ്ചുലക്ഷണം പറയുന്നു.
വൈദീകതത്ത്വ പ്രചരണാര്‍ഥം രചിക്കപ്പെട്ടതാണത്രേ പുരാണങ്ങള്‍. അതി പ്രാചീനങ്ങളായ വേദഭാഷ പണ്ഡിതന്മാര്‍ക്കു പോലും പൂര്‍ണമായി ഗ്രഹിക്കുവാന്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പുരാണങ്ങളിലേക്കിറങ്ങി വന്നപ്പോള്‍ ഭാഷ ആധുനിക സംസ്കൃത ഭാവം കൈക്കൊണ്ടു.
പുരാണങ്ങള്‍ രചിക്കപ്പെട്ടത്‌ പണ്ഡിതന്മാര്‍ക്കു വേണ്ടിയായിരുന്നില്ല. ദാര്‍ശനികത സുസാധ്യമല്ലാത്ത സാധാരണക്കാര്‍ക്കു വേണ്ടി – ദാര്‍ശനീക അനുഭവങ്ങള്‍ സ്ഥൂലരൂപത്തില്‍ ഋഷികളുടെയും രാജാക്കന്മാരുടെയും ചരിതങ്ങളും ഉപയോഗപ്പെടുത്തി. ചിത്രങ്ങളും ചെറിയ പ്രതീകങ്ങളും കാണിച്ച്‌ ചെറിയകുട്ടികളെ പഠിപ്പിക്കുമ്പോള്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ അവര്‍ക്ക്‌ സാധിക്കുന്നു. അതേപോലെ വേദപ്രതിപാദിതസത്യങ്ങളെ ഗ്രഹിക്കാന്‍ മാനവീകവും ഭാഷാപരവുമായ വികാസം പ്രാപിച്ചിട്ടില്ലാത്ത സാധാരണക്കാരെ ബോധവത്കരിക്കാന്‍ വേണ്ടി രചിച്ചിട്ടുള്ളതാണ്‌ പുരാണങ്ങള്‍.
ബഹുസഹസ്രാബ്ധങ്ങള്‍ക്കു മുന്‍പ്‌ പുരാണങ്ങള്‍ രചിച്ചകാലത്തെ ജനങ്ങളുടെ ആസ്വാദന മനോഭാവമല്ല ആധുനിക ജനതയുടെത്‌. കഥയുടെയും മറ്റും സഹായം കൂടാതെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ വേണ്ട മാനസിക വളര്‍ച്ച ആധുനിക മനസ്സിന്‌ കൈവന്നിട്ടുണ്ട്‌.
എന്നാല്‍ പുരാണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌. ആരും പറഞ്ഞു പ്രവര്‍ത്തിച്ചു എന്നതിലുപരി എന്തു പ്രവര്‍ത്തിച്ചു കാണിച്ചു എന്നതിനാണ്‌ പ്രാധാന്യം കൊടുക്കേണ്ടത്‌. ഋഷികള്‍ പറഞ്ഞു. ദേവന്‍ എന്നെല്ലാം പറയുന്നത്‌ അനുവാചകരില്‍ വിശ്വാസ്യത വളര്‍ത്താന്‍ വേണ്ടിയാണ്‌.
അതുകൊണ്ട്‌ ആ സന്ദേശം സ്വീകരിച്ചു. സന്ദേശത്തിന്റെ പ്രഭവസ്ഥാനത്തെ ഉപേക്ഷിക്കണം. കഥ കരുത്തെത്തിക്കാനുപയോഗിച്ച മാധ്യമമായിക്കണ്ട കഥ കളയണം.
അതുകൊണ്ടുകൂടിയാണ്‌ പുരാണമിത്യേവ നസാധുസര്‍വം എന്ന്‌ ശുക മഹര്‍ഷി പറഞ്ഞുവച്ചത്‌. നിര്‍ഭാഗ്യവശാല്‍ കഥയ്ക്ക്‌ കൊടുക്കുന്ന പ്രാധാന്യം സന്ദേശത്തിന്‌ ഇന്നും ജനങ്ങള്‍ കൊടുക്കുന്നില്ല. ഈ രീതി നമ്മെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ തടസം സൃഷ്ടിക്കുന്നു. കരുത്തു സ്വീകരിച്ച്‌ പ്രാവര്‍ത്തികമാക്കാതെ അനുഭൂതിയിലേക്കുയരാന്‍ നമുക്ക്‌ സാധിക്കാതെ വരുന്നു. പൂര്‍വ ഭാരതീയ കര്‍മശേഷിയുടെ സിംഹഭാഗവും ആധ്യാത്മിക തൃഷ്ണാ പുരസ്കാരങ്ങള്‍ക്കായി നീക്കിവച്ചവരാണ്‌ നമ്മുടെ പൂര്‍വ്വികര്‍. വേദം, ഉപനിഷത്ത്‌ ശ്രുതി, സ്മൃതി, ആഗമം, പുരാണം, ഇതിഹാസം, തന്ത്രം എന്നിങ്ങനെ ഹിന്ദുവിന്‌ ഗ്രന്ഥങ്ങള്‍ അനവധിയാണ്‌. ആന മുതല്‍ അമീബ വരെയുള്ള പുല്ലും പുഴുവുമടങ്ങുന്ന സകല ജീവികളിലും ഈശ്വരനെ കാണുകയും ആ ദര്‍ശനം എല്ലാവരിലും എത്തിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ഒരു ജനതയ്ക്ക്‌ മറ്റുമതങ്ങള്‍ക്കെന്ന പോലെ ഒറ്റ ഗ്രന്ഥം മതിയാവില്ല തന്നെ.
ഈ ഗ്രന്ഥബാഹുല്യമാണ്‌ ഒട്ടനവധി മതവിഭാഗങ്ങളും ഉപവിഭാഗങ്ങളും നമ്മില്‍ രൂപം കൊള്ളാന്‍ കാരണമായത്‌. ഇത്രയല്ലേ ഉണ്ടായുള്ളൂ, ഇതില്‍ കൂടുതല്‍ ഉണ്ടായില്ലല്ലോ എന്ന്‌ നമുക്ക്‌ ആശ്വസിക്കാം എന്ന്‌ വിവേകാനന്ദന്‍ പറയുന്നു.

വിപരീത സാഹചര്യം എങ്ങിനെ തരണം ചെയ്യാം

🦅ॐ വിപരീത സാഹചര്യം എങ്ങിനെ തരണം ചെയ്യാം ॐ🦅
🎀🎀🎀🎀🎀🎀🎀🎀🎀
അദ്ധ്യാത്മ രാമായണത്തിലെ വളരെ നിഗൂഢത നിറഞ്ഞ ഒരു പ്രകരണമാണ് സ്വയം പ്രഭാഗതി.

കഥയുമായി പ്രത്യക്ഷത്തിൽ ഒരു തരത്തിലും ബന്ധമില്ലാത്ത ഇത്തരം സംഭവങ്ങൾ ഉപയോഗിച്ച് ആചാര്യൻ ശ്രീരാമനോടുള്ള സ്വന്തം സാധനാ നുഭൂതികൾ ഏതു പ്രകാരമായിരുന്നു എന്നു കാണിക്കുകയാണ്.

അനേകം വർഷങ്ങളായി
ജനസമ്പർക്കമില്ലാത്ത, സുഖകരമെങ്കിലും ഏകാന്തമായ സ്ഥലത്ത് കഴിയുന്ന, സ്വയംപ്രഭയിലുള്ള ഭഗവത് വിശ്വാസവും ആത്മ വിശ്വാസവും അത്ഭുതകരമാണ്.

ശാരീരികമായി ദുർബലയായ
സ്വയംപ്രഭയാൽ പ്രഭുഭക്തി മൂലം
അത്ഭുതകരമായ ധർമ്മനിഷ്ഠ കാണപ്പെടുന്നു. ഒറ്റയ്ക്കാണെങ്കിലും
പിടിച്ചുനില്ക്കണമെന്നും ഏതെങ്കിലും
ദിവസം വഴിതുറന്നുകിട്ടുമെന്നുമുള്ള
വിശ്വാസത്തിൽ നിരവധി വർഷം
പിടിച്ചുനില്ക്കുകയെന്നത് എളുപ്പമല്ലല്ലോ.

ശാരീരികമായി പ്രബലരും
പുരുഷന്മാരുമായ വാനരവീരന്മാരിൽ
ചുരുങ്ങിയകാലം കൊണ്ടുതന്നെ നിരാശയും ക്ഷീണവുംബാധിച്ച ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. അതാണ് അംഗദനെ  പോലുള്ളവർ പോലും ജീവിതാശ വെടിഞ്ഞ്
കരയുന്നത്. നേരിട്ട് രാമനുമായി
സംവദിച്ചിട്ടും ഈ മനോബലക്കുറവ്
അനുഭവപ്പെടുന്നതിന്റെ കാരണം
നിഷ്ഠയില്ലായ്മയാണ്.

ഇത് ആത്മഹത്യാ പ്രവണതവരെ ചെന്നെത്തുന്നു. ഇതിന് നേരെ
വിപരീതമായിരുന്നു സമ്പാദിയുടെ
മനോഭാവം. വളരെ ശക്തമായ സ്ഥിതിയിൽ നിന്നും തീർത്തും
നിസ്സഹായാവസ്ഥയിലെത്തിയിട്ടും
വീര്യമൊട്ടും ചോരാതെ വീണ്ടും
ഇച്ഛാവസ്ഥ പ്രാപിക്കുന്നു.

 ഈശ്വരപക്ഷത്തു നിൽക്കുന്നവരിലും വിവിധങ്ങളായ കർമ്മഗതികൾ സംസ്കാരം എന്നിവ കാണപ്പെടുന്നു. എന്നാലും ആത്യന്തികമായി അവരെല്ലാം ലക്ഷ്യത്തിലെത്തി രക്ഷപ്പെടുന്നതായി കാണാം.

സീത രാമനെ മാത്രം ധ്യാനിച്ചും
അപകടകരമായ സാഹചര്യത്തിൽ സീത രാമസ്മരണയിൽ പിടിച്ചു നില്ക്കുന്നു. അതുമൂലം ദൂരെ സീതയ്ക്കറിയാതെ ഭഗവാൻ
അയച്ച ദൂതന്മാർ അടുത്തെത്തിക്കൊണ്ടിരിക്കുന്നു. ഏതു വിപരീത സാഹചര്യത്തിലും മനോബലം വെടിയാതിരുന്നാൽ ഈശ്വര കൃപയാൽ വഴി തുറന്നുകിട്ടുമെന്ന പാഠമാണീ സന്ദർഭം
പറയുന്നത്.

ഏതു പ്രവൃത്തി ചെയ്യുമ്പോഴും മനസ്സിനെ ഈശ്വരനില്‍ നിര്‍ത്തണം

ഏതു പ്രവൃത്തി ചെയ്യുമ്പോഴും മനസ്സിനെ ഈശ്വരനില്‍ നിര്‍ത്തണം

ഒരിടത്തൊരു സാധു സ്ത്രീയുണ്ടായിരുന്നു. അവരെന്തു ചെയ്യുമ്പോഴും ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറഞ്ഞുകൊണ്ടേ ചെയ്യാറുള്ളൂ. മുറ്റം അടിച്ചുവാരി, ചപ്പുചവറുകള്‍ കൂനയില്‍ നിക്ഷേപിക്കുമ്പോള്‍ അവര്‍ ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറയും. ഓമനയായ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴും ‘കൃഷ്ണാര്‍പ്പണമസ്തു’ എന്ന് ഉറക്കെ പറയും. ഇവരുടെ വീടിന്റെ സമീപത്തായി ഒരു ക്ഷേത്രമുണ്ട്. ഈ സാധു സ്ത്രീയുടെ എപ്പോഴുമുള്ള ഈ ‘കൃഷ്ണാര്‍പ്പണമസ്തു’ അവിടുത്തെ പൂജാരിക്ക് ഒട്ടും ഇഷ്ടമല്ല. നിര്‍മാല്യ പൂജ മുതല്‍ അത്താഴ ശീവേലിവരെ ഭക്ത്യാദരപൂര്‍വം പൂജ നടത്തുന്ന പൂജാരിക്ക്, ഈ വാക്കുകള്‍ അരോചകമായി തോന്നി. ചപ്പുചവറുകള്‍ കളയുമ്പോള്‍ ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറയുന്നത് അദ്ദേഹത്തിനു സഹിച്ചില്ല. പലപ്പോഴും ഈ സാധുസ്ത്രീയെ അദ്ദേഹം ശകാരിക്കാറുണ്ട്. പക്ഷേ അവര്‍ തിരിച്ചൊന്നും പറയാറില്ല.

ഒരുദിവസം ആ സ്ത്രീ മുറ്റത്തുകിടന്ന ചാണകമെടുത്തു പറമ്പിലേക്കെറിഞ്ഞു. അപ്പോഴും ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറയാന്‍ മടിച്ചില്ല. ആ ചാണകം ചെന്നുവീണത് ക്ഷേത്രമുറ്റത്താണ്. പൂജാരി അതു കണ്ടുനില്‍ക്കുകയായിരുന്നു. അയാള്‍ ദേഷ്യംകൊണ്ടു വിറച്ചു. ആ സ്ത്രീയുടെ കൈക്കു പിടിച്ചുകൊണ്ട് ക്ഷേത്ര മതില്‍ക്കകത്ത് കൊണ്ടുവന്നു. ക്ഷേത്രമുറ്റത്തു വീണ ചാണകം അവരെക്കൊണ്ടു നീക്കംചെയ്യിച്ചു. പറയാവുന്ന ചീത്ത വാക്കുകള്‍ പറഞ്ഞ് അവരെ വേദനിപ്പിച്ചു. 'ഈ നാട്ടില്‍നിന്ന് നിങ്ങളെ ഞാന്‍ ഓടിക്കും എന്നു പറഞ്ഞു.'

രാത്രി ഉറങ്ങാന്‍ കിടന്ന പൂജാരി അതിരാവിലെ ഉറക്കമുണര്‍ന്നു. ക്ഷേത്രനട തുറക്കാന്‍ പോകാന്‍ ശ്രമിച്ച അദ്ദേഹത്തിന് തന്റെ കൈ അനക്കാന്‍ കഴിയുന്നില്ല. കൈ പൂര്‍ണമായും തളര്‍ന്നു എന്നു പൂജാരിക്കു മനസ്സിലായി. അയാള്‍ ഉറക്കെ ഈശ്വരനെ വിളിച്ചു കരയാന്‍ തുടങ്ങി. പകല്‍ മുഴുവന്‍ വ്യസനിച്ചും വേദനിച്ചും അയാള്‍ കട്ടിലില്‍ കിടന്നു ഞരങ്ങി. അന്നു രാത്രിയില്‍ ഈശ്വരന്‍ സ്വപ്നത്തില്‍ വന്ന് പൂജാരിയോടു പറഞ്ഞു: 'നീ തരുന്ന പാല്‍പ്പായസത്തേക്കാള്‍ എന്റെ ഭക്ത തന്ന ചാണകമാണ് എനിക്കു പഥ്യം. നീ ചെയ്യുന്നതു പൂജയല്ല. എന്നാല്‍ അവളുടെ ഓരോ പ്രവൃത്തിയും പൂജയാണ്. അങ്ങനെയുള്ള എന്റെ ഭക്തയുടെ മനസ്സ് വിഷമിച്ചാല്‍ ഞാന്‍ സഹിക്കില്ല. എന്റെ ഭക്തയെ നീ പോയി ആശ്വസിപ്പിക്കണം. അവരോടു മാപ്പു പറയണം. എങ്കില്‍ മാത്രമേ നിന്റെ അസുഖം മാറുകയുള്ളൂ.'

പൂജാരിക്കു തെറ്റു മനസ്സിലായി. അടുത്ത പ്രഭാതത്തില്‍ ആ സ്ത്രീയെ തേടിപ്പിടിച്ചു. അവരെ സാഷ്ടാംഗം പ്രണമിച്ച് മാപ്പു ചോദിച്ചു. അത്ഭുതകരമായി പൂജാരിയുടെ അസുഖവും ഭേദമായി.

ഏതു പ്രവൃത്തി ചെയ്യുമ്പോഴും മനസ്സിനെ ഈശ്വരനില്‍ നിര്‍ത്തണം. അങ്ങനെ കര്‍മം ചെയ്യുന്നവനാണു യഥാര്‍ഥ കര്‍മയോഗി. ഭക്തിയോഗവും കര്‍മയോഗവും വെവ്വേറെയെന്നു പറയാനാവില്ല. യഥാര്‍ഥ കര്‍മയോഗി യഥാര്‍ഥ ഭക്തനാണ്. യഥാര്‍ഥ ഭക്തന്‍ യഥാര്‍ഥ കര്‍മയോഗിയുമാണ്. എന്നാല്‍ എല്ലാ കര്‍മങ്ങളും കര്‍മയോഗമാവുന്നില്ല. ഈശ്വരാര്‍പ്പിതമായി ചെയ്യുന്ന കര്‍മം മാത്രമേ കര്‍മയോഗമാവുന്നുള്ളൂ. അതുപോലെ ക്ഷേത്രത്തില്‍ പോയി നാലു പ്രദക്ഷിണം വെച്ചതുകൊണ്ടോ കൈയുയര്‍ത്തി തൊഴുതതു കൊണ്ടോ ഭക്തിയാവുന്നില്ല. മനസ്സ് ഈശ്വരനിലായിരിക്കണം. ചെയ്യുന്ന ഓരോ കര്‍മവും പൂജയായിക്കണ്ടു ചെയ്യാന്‍ കഴിയണം. അതായിരുന്നു ആ സാധു സ്ത്രീ ചെയ്തിരുന്നത്. സര്‍വരിലും സര്‍വതിലും തന്റെ ഇഷ്ട ദേവതയെ ദര്‍ശിച്ച് സ്‌നേഹിക്കുകയും സേവിക്കുകയും വേണം. അവിടുത്തോടുള്ള പ്രേമവും സമര്‍പ്പണവും വേണം. അപ്പോഴേ യഥാര്‍ഥ ഭക്തിയാവുന്നുള്ളൂ. എല്ലാം അവിടുന്ന് എന്ന ഭാവം വരുമ്പോള്‍ അതു ഭക്തിയായി. മറിച്ച് പൂജ ചെയ്യുമ്പോഴും മനസ്സ് ബാഹ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ആ പൂജയെ ഭക്തിയോഗമെന്ന് പറയാന്‍ പറ്റില്ല. ബാഹ്യമായ ഒരു ക്രിയ എന്നതില്‍ കവിഞ്ഞ് അതിനെ ഈശ്വര പൂജയെന്നു വിളിക്കാന്‍ കഴിയില്ല. വൃത്തികെട്ട ഓട കഴുകി വൃത്തിയാക്കുമ്പോഴും ഈശ്വരമന്ത്രം ജപിച്ചുകൊണ്ട് അവിടുത്തേക്ക് എന്ന ഭാവനയോടെയാണു ചെയ്യുന്നതെങ്കില്‍ അതു ഭക്തിയോഗമാണ്. കര്‍മയോഗമാണ്.                      

മനസ്സ് നിർമലമാകുമ്പോൾ ഗർഭധാരണം നടത്തണം എന്തുകൊണ്ട്?

💑💑💑💑💑💑💑💑💑💑💑

മനസ്സ് നിർമലമാകുമ്പോൾ ഗർഭധാരണം നടത്തണം എന്തുകൊണ്ട്?  ഗർഭിണിയെ സന്മാർഗ്ഗ കഥകൾ എന്തിനാണ് കേൾപ്പിക്കുന്നത് ?

🎧🎧🎧🎧🎧🎧🎧🎧🎧🎧🎧

    മനസ്സും ശരീരവും നിർമ്മലമായിരിക്കുമ്പോൾ ഗർഭദാനം നടത്തിയാൽ മാത്രമേ സത്സന്താനം ലഭ്യമാകുകയുളളുയെന്നാണ് ആചാരവിധി.ആധുനിക ശാസ്ത്രവും സമ്മതിക്കുന്നു.  വിദ്യാഭ്യാസത്തിനുശേഷം, ബ്രഹ്മചര്യാശ്രമത്തിനുശേഷം വിവാഹിതരാകുന്ന ദമ്പതികൾ സത്സന്താനലാഭത്തിനു വേണ്ടി വ്രതാനുഷ്ഠാനങ്ങളിൽ ശ്രദ്ധിക്കണമെന്നാണ് ഗർഭധാന സംസ്കാരത്തിൽ പറയുന്നത്. ഈ സമയത്ത് വിശുദ്ധമായ ആഹാരങ്ങളും ശുദ്ധമായ വിചാരങ്ങളുമാണ് ശീലിക്കേണ്ടത്. ഒരു ശുഭദിനത്തിൽ നല്ല കുഞ്ഞ് ജനിക്കാനായി പ്രാർത്ഥനയോടെ ദാനം നടത്തേണ്ടതാണ്. ഋതുകാലമായ പതിനാറുദിനങ്ങളിൽ ആദ്യത്തെ നാലുദിവസങ്ങളും അമാവാസി  പൗർണമി എന്നീ ദിനങ്ങളും ഗർഭധാനത്തിന് വർജ്ജിക്കേണ്ടതാണ്. ആധുനിക വൈദ്യശാസ്ത്രവും ഈ ദിനങ്ങൾ ഉചിതമല്ലെന്ന് പറയുന്നു.  ദുഷ്ചിന്തകളോ ദുർവിചാരമോ ഇല്ലാതെയാകണം ഗർഭധാനം നടത്തേണ്ടത് എന്ന് ശാസ്ത്രം പറയുന്നു.  അങ്ങനെയുളള കുഞ്ഞുങ്ങൾ സദ്സ്വഭാവത്തിലും ബുദ്ധിവൈഭവത്തിലും മുന്നിൽ ആകും .

   ഗർഭിണികളെ സന്മാർഗ്ഗകഥകൾ കേൾപ്പിക്കണമെന്ന് പഴമക്കാർ പറയുന്നത് ആധുനിക
വൈദ്യശാസ്ത്രവും  പറയുന്നു. മുൻപ് ഗർഭിണികൾ സന്മാർഗ്ഗ കഥകൾ വായിക്കുകയും കേൾക്കുകയും ചെയ്യ്തിരുന്നു.അതിനാൽ അവർ ഉത്സാഹവദികളായിരിക്കും. ഈ സമയത്ത് ഉൽക്കണ്ഠയില്ലാത്ത സംഭാഷണങ്ങളും ശ്രവിക്കേണ്ടതാണ്. പുംസവന സംസ്ക്കാരം എന്ന പേരിൽ സന്മാർഗ്ഗകഥകൾ കേൾപ്പിക്കുന്ന ഒരു ആചാരം പഴമക്കാർ നടത്തിയിരുന്നു.