പ്രർത്ഥനയുടെ ഗുണങ്ങൾ.. ക്ഷമ ദീർഘായുസ്സ് നല്കുമോ? ധ്യാനം മോക്ഷ മാർഗ്ഗമോ?🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
സന്ധ്യാവേളയിലെ വിഷലിപ്തമായ അന്തരീക്ഷത്തിൽ ശരീരശുദ്ധി വരുത്തി എള്ളെണ്ണ ഒഴിച്ച് തെളിയിച്ച ഓട്ടു വിളക്കിനരികിൽ ഇരുന്നുളള പ്രാർത്ഥന മനസ്സിനും ശരീരത്തിനും ആരോഗ്യം നല്കുന്നു. ചിലർ പറയുന്നത് കേൾക്കാം കൂട്ടപ്രാർത്ഥന രോഗം ശമിപ്പിക്കും എന്ന്. കൂട്ടപ്രാർത്ഥനകളിലെ പാട്ട്, ഉച്ചസ്ഥായീലുളള ഉപകരണസംഗീതം, താളാത്മകമായ ശബ്ദഘോഷം എന്നിവയിലൂടെ ഒരു പ്രത്യേക മാനസ്സികാവസ്ഥയിലെത്തുന്ന രോഗികളിൽ ആസ്തമ, ശ്വാസകോശരോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് താല്കാലിക ആശ്വാസം കിട്ടുന്നു. അതിനു കാരണം ഇതൊരു മാനസിക ചികിത്സയായി ഫലിക്കുന്നതു കൊണ്ടാണ് എന്നാണ് ആധുനിക ശാസ്ത്രത്തിൻറെ വിലയിരുത്തൽ.
മനസ്സിന് ശാന്തിയുണ്ടായാൽ ശരീരത്തിന് സുഖമുണ്ടാകും എന്ന് പഴമക്കാർ പറയാറുണ്ട്. കാരണം മനശ്ശാന്തി നഷ്ടപ്പെട്ട് മനസംഘർഷം കൂടി വരുമ്പോൾ ശരീരത്തിൽ ' ഹൈഡ്രോക്ലോറിക് ആസിഡി' ൻറെ ഉല്പാദനം വർദ്ധിക്കുകയും ഇത് ചെറുകുടലിലെ ' മ്യൂക്കസ് ' കവചത്തെ ഭേദിച്ച് കുടലിൻറെ പേശികളിൽ ഉഗ്രവ്രണങ്ങൾ ഉണ്ടാക്കുന്നു. ഈ വ്രണങ്ങൾ അൾസറായും ചിലപ്പോൾ കാൻസർ ആയും പരിണമിക്കുന്നു. കുടലിലെ വ്രണങ്ങൾ ദഹനവ്യവസ്ഥയെ ബാധിക്കുമ്പോൾ തന്നെ ശരീര പ്രവർത്തനങ്ങൾ വ്യത്യാസപ്പെടുകയും ഓരോ രോഗങ്ങൾ ആയി ബാധിക്കുകയും ചെയ്തു തുടങ്ങും. ടെൻഷൻ ഒഴിവാക്കുക. മറ്റുള്ളവരോട് ക്ഷമിക്കാനും സ്നേഹത്തോടെ പെരുമാറാനും ശീലിക്കുക. അങ്ങനെയുളളവർക്ക് ദീർഘായുസ്സ് ലഭിക്കും. നമ്മൾ ഒരാളോട് ക്ഷമിക്കുമ്പോൾ നമുക്ക് സന്തോഷം ലഭിക്കുന്നും അത് ശരീരത്തെയും മനസ്സിനേയും ഉത്തേജിപ്പിക്കും. നമ്മൾ ഒരാളെ ശിക്ഷിച്ചാൽ കുറ്റബോധം നമ്മളുടെ മനസ്വസ്തത കളയും ഫലം രോഗ ദുരിതങ്ങൾ ആകും.
ജീവിത ദുഃഖങ്ങളിൽ നിന്നും മോചനം ആഗ്രഹിക്കുന്ന മനുഷ്യൻ മോക്ഷമാർഗ്ഗമായി ധ്യാനത്തെ കാണുന്നു. ധ്യാനത്തിലൂടെ അവനവൻറെ ശരീരത്തെ തിരിച്ചറിയാനുളള ആത്മജ്ഞാനം സ്വയത്തമാകുമ്പോൾ മാനസിക പിരിമുറുക്കം കുറയുകയും രക്താസമ്മർദ്ധവും ഹൃദ്രോഗവുമൊക്കെ നിയന്ത്രണവിധേയമാക്കാനും കഴിയുന്നു. ഒരാൾ ധ്യാനവസ്ഥയിലിരിക്കുമ്പോൾ ശരീരത്തിലെ വിവിധ ഊർജ്ജകേന്ദ്രങ്ങളിൽ ശേഖരിച്ചിരിക്കുന്ന ഊർജ്ജം അതാത് മേഖലയിലേക്ക് കൃത്യമായി വ്യാപരിപ്പിച്ച് ക്രമരഹിതമായ ശരീരതാളത്തെ ക്രമപ്പെടുത്തും. ധ്യാനവസ്ഥയിൽ മസ്തിഷ്കത്തിലെ ബീറ്റാതരംഗങ്ങൾ ആൽഫാ, ഗാമ ,ഡെൽറ്റ, തീറ്റ എന്നിവയുടെ തരംഗദൈർഘ്യത്തിലേക്ക് ഉയരുന്നു. ആൽമരത്തിൻറെ സാമീപ്യം ധ്യാനത്തിന് ഗുണം ചെയ്യുന്നു.
No comments:
Post a Comment