പക്വത [ Maturity ]
---------------------------------
ധീരമായ ഏത് നടപടിക്കും അവശ്യം വേണ്ട ഒന്നാണ് പക്വത.
സ്ഥിരത,തിരിച്ചടികളെ സമാധാനത്തോടെ നേരിടാനുള്ള ശേഷി, ഏതിലും മിതത്വം എന്നിവ പക്വതയുടെ ഗുണങ്ങളാണ്.
നമ്മുടെ ഇംഗിതമനുസരിച്ച് മറ്റെല്ലാവരും പ്രവർത്തിച്ചെന്ന് വരില്ല,അത് അംഗീകരിക്കണമെങ്കിൽ നമ്മുക്ക് പക്വത വേണം.
ഏതെങ്കിലുമൊക്കെ വിളിച്ച് പറഞ്ഞിട്ട് പിന്നീട് മാപ്പ് പറയേണ്ടിവരുന്ന രീതി നാം തീർച്ചയായും ഒഴിവാക്കണം.
No comments:
Post a Comment