Thursday, 13 April 2017

സത്യം വദ ധർമ്മം ചര

🍁🍁🍁🍁🍁🍁
  സത്യം വദ  ധർമ്മം ചര
🍁🍁🍁🍁🍁🍁
    ബ്രഹ്മചാരി അനുഭൂതിസമ്പന്നനായ ആചാര്യനിൽനിന്ന് സമഗ്ര ജീവിതത്തിന്റെയും ലക്ഷ്യമായ ബ്രഹ്മത്തെകുറിച്ചും ആ ലക്‌ഷ്യം നേടാനുള്ള മാർഗ്ഗമായ ധർമ്മത്തെകുറിച്ചും അറിവുനേടുന്നു. വിദ്യാഭ്യാസം  കഴിഞ്ഞു ഗൃഹത്തിലേയ്ക്ക് മടങ്ങാൻ ഒരുങ്ങുന്ന ഉപകുർവാണ ബ്രഹ്മചാരിയോട് ആചാര്യൻ അരുളുന്നു.:  'സത്യം വദ ധർമ്മം ചര'  എന്ന്.  തുടർന്ന് ധർമ്മത്തിന്റെ വിശദാശംങ്ങൾ  വരുന്നു. സത്യദർശനം  ജീവിതലക്ഷ്യം, അതിന് സത്യം പറയണം, സത്യം പറയണമെങ്കിൽ ധർമ്മം ആചരിയ്ക്കണം. 'സത്യം വദ ധർമ്മം ചര ' എന്നതാണ് സനാതന ധർമ്മ ത്തിന്റെ കാതലായ ഉപദേശം.  അടുത്ത ഘട്ടം ധർമ്മാചരണത്തിനു ള്ളതാണ്. വേദാധ്യയനം കഴിഞ്ഞു മടങ്ങിയെത്തിയ ബ്രഹ്മചാരി സമാനവർണയും ലക്ഷണാന്വിതയുമായ കന്യകയെ വേൾക്കുന്നു.  ജന്മനാ ഉള്ള കടങ്ങളും കർമ്മംകൊണ്ടു വന്നു കൂടുന്ന കടമകളും വീട്ടുന്നു.  ഈ ഘട്ടത്തിൽ അനുഷ്ഠിക്കേണ്ട  കർമ്മങ്ങളാണ് ബ്രാഹ്മണങ്ങളിൽ പ്രതിപാദിക്കുന്നത്.  കടങ്ങളും കടമകളും ആവുംമട്ടു  വീട്ടി  ജീവിതത്തിന്റെ തൃതീയഘട്ടത്തിലെ ത്തുമ്പോൾ ഗൃഹം വെടിഞ്ഞു വനത്തിലേയ്ക്കു പോകുന്നു.  വാനപ്രസ്ഥൻ  ഉപാസനയിൽക്കൂടി  ആത്മാനുസന്ധാനം ചെയ്യുന്നു. വാനപ്രസ്ഥന്റെ ധർമ്മകർമ്മങ്ങളെ  പ്രതിപാദിക്കുന്നു വേദത്തിലെ ആരണ്യകങ്ങൾ.  കർമ്മാനുഷ്ഠാനം കൊണ്ടും ഉപാസനകൊണ്ടും  സംശുദ്ധമായ അന്തഃകരണത്തിൽ വെളിപ്പെട്ടു കിട്ടുന്ന  പരമസത്യങ്ങളാണ് ഉപനിഷത്തുക്കളുടെ  പ്രതിപാദ്യം.
🕉ഓം🕉

No comments:

Post a Comment