Monday, 10 April 2017

ആത്മബോധം

ആത്മബോധം
'''''''''''''''''''''''''''''''''''''''''
        ചരിത്രപണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഹിന്ദുവിന്റെ ചരിത്രം നൂറുവർഷത്തിന് ഒരുപുറം എന്നകണക്കിൽ എഴുതിയാൽ ഒരു കോടി തൊണ്ണൂറ്റിയാറു ലക്ഷത്തി എൺപത്തിയാറായിരത്തി നാനൂറ്റിമുപ്പത്തിരണ്ട് പുറമുണ്ടായിരിക്കും.
അതിനെ ആയിരം പുറങ്ങൾ വീതമുള്ള ഓരോ പുസ്തകങ്ങൾ വീതമാക്കുകയാണെങ്കിൽ പത്തൊൻപതിനായിരത്തി അറുനൂറ്റിയെട്ട് ബൃഹദ്ഗ്രന്ഥങ്ങളായി മാറും.
സംക്ഷിപ്ത ഹിന്ദു ചരിത്രത്തിന്റെ കാര്യമാണിത്.
അഞ്ചുമണിക്കുർ ക്രമത്തിൽ ദിവസേന ഈ ഗ്രന്ഥം വായിക്കാമെന്നുവിചാരിച്ചാൽ 27-വർഷങ്ങൾ വേണം വായിച്ചുതീർക്കുവാൻ.
100-വർഷത്തെ ഭാരത ഹിന്ദു ചരിത്രം ഒറ്റവരിയിലെഴുതിയാൽതന്നെയും 1000-പുറങ്ങൾ വീതമുള്ള 785- ബൃഹദ്ഗ്രന്ഥങ്ങളുണ്ടാവും.
ഇത്രയും ദീർഘമായ ഒരു ദേശീയപാരമ്പര്യവും
നൂതന രാജ്യങ്ങളുടെ ചരിത്രപാരമ്പര്യവും തമ്മിൽ താരതമ്യം ചെയ്യുവാൻ ശ്രമിക്കുന്നത്തന്നെ മൂഢതയാണ് എന്ന് ഹിന്ദു ധർമ്മപരിചയം എന്നഗ്രന്ഥത്തിലുടെ ആചാര്യൻ പറയുന്നു

No comments:

Post a Comment