എല്ലാ ആചാരങ്ങൾക്കു പിന്നിലും ഓരോ വിശ്വാസങ്ങളുണ്ട്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ആചാരങ്ങൾക്കു പിന്നിലുള്ള യുക്തി എന്താണെന്ന് അറിയാതെയാണ് പലതും പാലിച്ച് പോരുന്നത്.
ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമായി അനുഷ്ടിച്ചു വരുന്ന ചില ആചാരങ്ങൾക്കു പിന്നിലുള്ള ശാസ്ത്രീയ അടിത്തറകൾ പലപ്പോഴും നമ്മെ മറ്റുള്ളവർക്കു മുന്നിൽ അഭിമാനികളാക്കുന്നു.
പണ്ടു കാലത്ത് ആചാരാനുഷ്ടാനത്തിന്റെ ഭാഗമായി നിർബന്ധിതമായി പാലിച്ചു പോന്നിരുന്ന ചില കാര്യങ്ങൾ ഇന്നത്തെ തലമുറ ഫാഷന്റെ ഭാഗമായി അനുകരിക്കുന്നത് കാണാം.
ഇതിനൊക്കെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ അറിയണ്ടേ... ??????👍🏼👍🏼👍🏼
എന്തുക്കൊണ്ട് ഇന്ത്യൻ സ്ത്രീകൾ കൈകളിൽ വളകൾ ധരിക്കുന്നത്?
പണ്ടു കാലത്ത് പുരുഷന്മാർ ശാരീരിക അധ്വാനമുള്ള ജോലികൾ ചെയ്യുന്നവരും സ്ത്രീകൾ വീട്ടുജോലികളില്‍ മാത്രമായി ഏർപ്പെടുന്നവരുമായിരുന്നു. ശാരീരിക അധ്വാനത്തിൽ ഏർപ്പെടാത്തവർക്ക് കടുത്ത രക്തസമ്മർദം വരുമായിരുന്നു. ഇതിനെ മറികടക്കാനാണ് സ്ത്രീകളുടെ കൈതണ്ടയില്‍ വളകൾ ധരിച്ചിരുന്നത്. വളകൾ ശരീരത്തില്‍ ഉരസി രക്തചംക്രമണം വർധിപ്പിക്കുന്നു. ഇത് രക്ത സമ്മർദത്തെ സാധാരണ നിലയിലാക്കുന്നു.
കുട്ടികൾക്ക് കാതുകുത്തുന്നത് എന്തിന്?
കുട്ടികൾക്ക് ചെറിയ പ്രായത്തില്‍ തന്നെ കാതു കുത്തുന്നത് എന്തിനാണ്? ഇന്ന് മൂന്നും നാലും തവണ കാതു കുത്തുന്നത് ഫാഷനായിരിക്കുന്ന കാലമാണ്. എന്നാൽ ഇതിനു പുറകില്‍ ശാസ്ത്രീയമായൊരു കാരണം മാത്രമാണുള്ളത്. അക്യൂപഞ്ചർ ചികിത്സയുടെ ഭാഗമായാണ് കാതു കുത്തുന്നത്. ചെവിയിൽ ധാരാളം അക്യൂപഞ്ചര്‍ ഭാഗങ്ങളുണ്ട്. ഈ ചികിത്സാ രീതി ആസ്മയിൽ നിന്നും രക്ഷപ്പെടുന്നതിന് സഹായിക്കുന്നു.
എന്തുക്കൊണ്ടാണ്ബോധിവൃക്ഷം പവിത്രമാണെന്ന് പറയുന്നത് '????
ഹിന്ദു വിശ്വാസങ്ങളിൽ വലിയ സ്ഥാനമാണ് ബോധി വൃക്ഷത്തിനുള്ളത്. ബോധി വൃക്ഷത്തെ പവിത്രമായി കാണുന്നതിനും ആരാധിക്കുന്നതിനും പിന്നിലുള്ള കാരണം ഇതാണ്, മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് രാത്രി സമയത്ത് ഏറ്റവും കൂടുതല്‍ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന വൃക്ഷമാണ്. മനുഷ്യരാശിയുടെ ജീവവായു നല്‍കുന്ന വൃക്ഷത്തെ പവിത്രമായി കണക്കാക്കേണ്ടെ...☝🏽☝🏽☝🏽☝🏽
വിവാഹിതരായ സ്ത്രീകൾ കാലിലെ വിരലില്‍ മോതിരം ധരിക്കുന്നത് എന്തിനാണ്?
തള്ളവിരലിന്റെ അടുത്ത വിരലില്‍ വിവാഹം കഴിഞ്ഞ് സ്ത്രീകൾ മോതിരം ധരിക്കുന്നതിന് കാരണമുണ്ട്. ഈ വിരൽ ഗർഭാശയവും ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിരലില്‍ മോതിരം ധരിക്കുന്നത് രക്തചംക്രമണത്തിന് സഹായിക്കുകയും ആർത്തവം കൃത്യമാകാൻ സഹായിക്കുകയും ചെയ്യുന്നു.
ക്ഷേത്രങ്ങളിൽ മണികൾ മുഴക്കുന്നത് എന്തിന് ?
ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങുന്ന ശബ്ദം മനസ്സിനെ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. കാതുകളിൽ പതിക്കുന്ന ശബ്ദം ഇന്ദ്രീയങ്ങളെ ഉണർത്തുന്നു. നെഗറ്റീവ് എനർജിയെ ഇല്ലാതാകാൻ ഏറ്റവും നല്ല മാർഗമാണ്.
വടക്കു ഭാഗത്തേക്ക് തലവെച്ചുറങ്ങരുത് എന്ന് പറയുന്നത് എന്തുക്കൊണ്ട്?
ഇതൊരു ശാസ്ത്രസത്യമാണ്. ഭൂമിയുടെ തെക്കുനിന്നും വടക്കോട്ടുള്ള ശക്തമായ കാന്തവലയം വടക്കോട്ട് തലവച്ചുകിടക്കുന്നയാളിന്റെ തലച്ചോറിലേക്കുള്ള രക്ത ചംക്രമണത്തെ പ്രതികൂലമായി ബാധിക്കുന്നു.തുടർച്ചയായി ഇത് സംഭവിച്ചാൽ നേരം വെളുത്ത് എഴുന്നേക്കുമ്പോൾ ഓർമ്മയിൽ സുക്ഷിച്ചപലതും മറന്നുപോയെന്ന് വരാം.ഉന്മേഷം ഇല്ലാതാകാം.
എന്തിനാണ് സ്ത്രീകൾ സിന്ദൂരം തൊടുന്നത്?
മഞ്ഞളും, നാരങ്ങയും മെര്‍ക്കുറി മെറ്റലും കൊണ്ടാണ് സിന്ദൂരം നിർമ്മിക്കുന്നത്. ഇത് രക്ത സമ്മർദത്തെ നിയന്ത്രിക്കുന്നു. ലൈംഗിക ജീവിതത്തിന് ഉണർവേകുന്നു.
കൈകൾ കൂപ്പി നമസ്‌തെ പറയുന്നതെന്തിന്?
നമസ്‌തെ പറയുമ്പോ ഉള്ളംകൈയും വിരലുകളുടെ തുമ്പും പരസ്പരം നല്‍കുന്ന സമ്മർദം രക്തചംക്രമണത്തെ കൂട്ടുന്നു. ഇത് കണ്ണുകൾക്കും, കാതുകൾക്കും മനസ്സിനും ഉന്മേഷം നല്‍കുന്നു.
മെഹന്തി ഇടുന്നത് എന്തിന്?
കൈകളിലും കാലിലും മെഹന്തി ഇടുന്നത് ഞെരമ്പുകളെ തണുപ്പിക്കുന്നതിന് സഹായിക്കും. തലവേദന, പനി എന്നിവയെ ഇല്ലാതാകും, മാത്രമല്ല മാനസിക സമ്മദത്തെ കുറയ്ക്കും.
നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് എന്തിന് ?
നിലത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അർദ്ധ പത്മാസനത്തിലാണ് ഇരിക്കുന്നത്. ഇത് ദഹനവ്യവസ്ഥയെ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു.
എരിവുള്ള ഭക്ഷണത്തിന് ശേഷം മധുരം കഴിക്കുക?
ഭക്ഷണം കഴിക്കുന്നതിന്റെ ക്രമമാണിത്. സ്‌പൈസി ഭക്ഷണത്തിന് ശേഷം മാത്രം മധുരമുള്ള ഭക്ഷണം കഴിക്കുക. ഇത് ദഹനത്തെ എളുപ്പത്തിലാക്കും.
നദിയിലേക്ക് നാണയം എറിയുന്നത് എന്തിന് ?
പണ്ടു കാലത്ത് നാണയങ്ങൾ നിർമ്മിച്ചിരുന്നത് കോപ്പർ ഉപയോഗിച്ചായിരുന്നു. കോപ്പർ വെള്ളത്തെ 99 ശതമാനം ശുദ്ധീകരിക്കുന്ന വസ്തുവാണ്. ക്ഷേത്രങ്ങളിൽ കോപ്പർ ഉപയോഗിച്ചുള്ള പാത്രങ്ങൾ ഉപയോഗിക്കുന്നതിന്റെ കാരണവും ഇതാണ്.
ഉപവസിക്കുന്നത് എന്തിന്?
ശരീരത്തിലെ അഴുക്കുകൾ പുറംതള്ളുന്നതിന് ഉപവസിക്കുന്നത് നല്ലതാണ്. പ്രമേഹം പോലുള്ള പ്രശ്‌നങ്ങൾ ഇത് ഇല്ലാതാകും.
നെറ്റിയിൽ പൊട്ടുകുത്തുന്നത് എന്തിന്?
സ്ത്രീകൾ നെറ്റിയില്‍ പൊട്ടുകുത്തുന്നത് എനർജി നഷ്ടപെടാതിരിക്കാൻ വേണ്ടിയാണ്. ഏകാഗ്രത വർദ്ധിക്കുന്നതിനും സഹായിക്കുന്നു
No comments:
Post a Comment