ഭാരതീയ പിറന്നാൾ ആഘോഷങ്ങൾ നമുക്ക് പിന്തുടരാൻ സമയം ആയില്ലേ ? നിലവിളക്ക് കത്തിച്ചു വച്ച് ഗായത്രീ മന്ത്രം ഉരുവിട്ട് നിലവിളക്കിനു മുന്നിൽ വച്ച ഇഷ്ട നൈവേദ്യം ( എന്ത് തന്നെയായാലും
ഉണ്ണിയപ്പം , പായസം )
പരസ്പരം പങ്ക് വച്ച് നമുക്ക് നമ്മുടെ പൈതൃക സംസ്കാരം പിന്തുടരാം , അഗ്നിയെ ഊതി കെടുത്തി അശുഭം ആയ ആഘോഷം അല്ല ഭാരതീയം. നിലവിളക്ക് കൊളുത്തി വന്ദിച്ചു അഗ്നിയെ ആദരിക്കുന്നതാണ് ശുഭം , അതാണ് നമ്മുടെ സംസ്കാരം
നമ്മുടെ ആദരണീയൻ ആയ പൈതൃകാചാര്യൻ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ സർ ഇന്റെ ഈ വാക്കുകൾ നമുക്ക് പ്രചോദനം ആകട്ടെ , സ്വയം ബഹുമാനിക്കുന്നവനെ മാത്രമേ ലോകം ബഹുമാനിക്കൂ നമ്മുടെ പൈതൃകത്തെയും നമ്മുടെ സംസ്കാരത്തെയും നമ്മൾ ആദരിച്ചു തുടങ്ങുമ്പോൾ അത് ലോകവും ആദരിക്കും , അനുകരിക്കുകയും ചെയ്യും നമ്മൾ ആഗ്രഹിക്കുന്ന മാറ്റം തുടങ്ങേണ്ടത് നമ്മളിൽ നിന്നും ആണ് ... ആ മാറ്റത്തിന്റെ ശംഖൊലി നമുക്ക് തുടങ്ങാം..പാശ്ചാത്യരുടെ നല്ല മാതൃകകൾ നമുക്ക് സ്വീകരിക്കാം അവരിലെ നല്ലതല്ലാത്ത കാര്യങ്ങൾ മാത്രം ആണ് നമ്മൾ ഇന്ന് അനുകരിക്കുന്നത് , നമ്മുടെ സംസ്കാരത്തിലെ നൻമകൾ നമ്മൾ സ്വീകരിച്ചു ജീവിതത്തിൽ ആചരിക്കാൻ തയ്യാറാകണം .... ഇന്ന് ലോകത്തു സ്വന്തം സംസ്കാരത്തെ പാടെ അവഗണിച്ചു പാശ്ചാത്യരെ അനുകരിച്ചു മാത്രം ജീവിക്കുന്ന ഒരു ജനതയായി മാറിയതാണ് നമ്മുടെ സർവ പരാജയങ്ങൾക്കും കാരണം .... ആത്മവിശ്വാസം ഉള്ള ആത്മാഭിമാനം ഉള്ള ഒരു ജനതയായി നമ്മൾ ജീവിക്കണം എന്ക്കിൽ നമ്മൾ നമ്മുടെ സംസ്കാരത്തെ അംഗീകരിക്കാനും പ്രാവർത്തികം ആക്കാനും തയ്യാറാകണം ആദ്യം
No comments:
Post a Comment