Wednesday, 8 March 2017

നല്ല സന്ദേശങ്ങൾ

വാക്കുകൾ വളരെ
സൂക്ഷിച്ചു
മാത്രം
ഉപയോഗിക്കുക
കാരണം അത്
കേട്ടയാൾക്ക്
പൊറുക്കാൻ
മാത്രമേ സാധിക്കൂ..,
അത് മറക്കാൻ
സാധിക്കില്ല....

♻♻♻♻♻♻♻

പറയുന്നത്‌ മുഴുവന്‍
അറിയുന്നത്‌ നല്ലതാണ്‌...
പക്ഷെ, അറിയുന്നത്‌ മുഴുവന്‍
പറയുന്നത്‌
അത്ര നലതല്ല...

♻♻♻♻♻♻♻

നല്ല വാക്കും, പുഞ്ചിരിയുമാണ്
 മറ്റുള്ളവർക്ക് നൽകാവുന്നതിൽ വെച്ച്
ഏറ്റവും വിലയേറിയ
 നല്ല സമ്മാനങ്ങൾ""

♻♻♻♻♻♻♻

ഒരു വൃക്ഷം അറിയപ്പടെുന്നത്‌
അതിന്റെ ഫലത്തിന്റെ പേരിലാണ്‌.
ഒരു മനുഷ്യന്‍
അറിയപ്പെടുന്നത്‌
അവന്റെ പ്രവര്‍ത്തിയുടെ
പേരിലും..

♻♻♻♻♻♻♻

പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി
തോറ്റു കൊടുക്കുന്നത്‌ തന്നെയാണ്‌
ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം....

♻♻♻♻♻♻♻

"ജാതി നോക്കുന്നവരോട്‌
കൂട്ടു കൂടരുത്‌...
കൂട്ടു കൂടിയവരുടെ ജാതി
നോക്കരുത്‌..

♻♻♻♻♻♻♻

"കഴിവുള്ളന്‌
ഉയരത്തിലെത്താന്‍ കഴിയും.

പക്ഷെ, സ്വഭാവ ഗുണമുള്ളവനെ
അതെന്നും നിലനിര്‍ത്താന്‍
സാധിക്കുകയുള്ളു."

♻♻♻♻♻♻♻

"കടപ്പാടുകൾ"
നിറവേറ്റാൻ തുടങ്ങുമ്പോഴാണ്"
കഷ്ടപ്പാടുകൾ"
എന്താണെന്ന്
നാം തിരിച്ചറിയുക....!

♻♻♻♻♻♻♻

 എല്ലാം നൽകിയ ദൈവത്തിനു നന്ദിയുള്ളവരാവുക....

♻♻♻♻♻♻♻
ജീവിതം എന്ത് പഠിപ്പിച്ചുവെന്നു ചോദ്യത്തിനു  ഒരാൾ നല്കിയ മറുപടി.*
 An answer to a Question - Life teach us what?  Read this reply - thought motivating...
--------------------------------------------

1- ബുദ്ധിമാൻ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കും. വിഡ്ഢികൾ ന്യായീകരിക്കും.

2- ക്ഷമയും അധ്വാനവുമാന് സൌഭാഗ്യങ്ങളുടെ താക്കോൽ. അതില്ലാത്തവർക്ക് ഈ ലോകം കുറെ കടങ്ങളും ബാധ്യതകളും മാത്രം  സമ്മാനിക്കുന്നു.

3- അധ്വാനിക്കുന്നവന്  വൈകിയാണെങ്കിലും ഒരു നാൾ വിജയം ലഭിക്കും.

4- നാമറിയാതെ ഏതു നിമിഷവും കെട്ടുപോകുന്ന ഒരു  വിളക്കാണ് നമ്മുടെ ജീവൻ.

5-  നല്ല വാക്ക്, പുഞ്ചിരി, ദാന ശീലം ഇവയാണ് ഒരാളുടെ ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങൾ.

6- ആരോഗ്യവും നിർഭയത്വവുമാണ് മനുഷ്യന് ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട  നിധികൾ.

7- തിന്മ വിതച്ച് നന്മ കൊയ്യാമെന്നത് വ്യാമോഹമാണ്.

8-  ജീവിതം ഒരുനാൾ  അവസാനിക്കുമെന്ന് അറിയാമെങ്കിലും  മനുഷ്യൻ കൂടുതൽ തിരക്കുകളിൽ എര്പെടുന്നു. തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല.

9-  കൂടെയുള്ളവരെ കേള്ക്കാൻ മനസ്സ് കാണിക്കുന്നുവെങ്കിൽ  നിങ്ങളെ കേള്ക്കാൻ  കൂടെയുള്ളവർ തയ്യാറാവും.

10- കൂടെ യാത്ര ചെയ്യുമ്പോഴാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത്.

11- പൊങ്ങച്ചം പറയുന്നവർ അധികവും  ഉള്ളിൽ കഴമ്പില്ലത്തവർ ആയിരിക്കും.

12- നല്ല കുടുംബത്തിലും നല്ല മാതാ പിതാക്കൾക്കും  ജനിച്ചവർ ആ നല്ല ഗുണം കാണിക്കും.

13-  മരണപ്പെട്ടവര്ക്കെല്ലാം സാക്ഷാല്കരിക്കാൻ ബാക്കിയുള്ള ഒരുപാട്  ആഗ്രഹങ്ങളും സ്വപ്നങ്ങളും  ഉണ്ടായിരുന്നുവെന്നതാണ്‌ സത്യം.

14- രോഗം പേടിച്ചു നാം ഭക്ഷണം നിയന്ത്രിക്കുന്നു. പക്ഷെ നരകം ഭയന്ന്  ആരും  തിന്മകളെ  വര്ജ്ജിക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

15- ഇന്നത്തെ സുഖത്തിനു വേണ്ടിയാണ് സകല ജനങ്ങളുടെയും മത്സരം. പക്ഷെ മരണ ശേഷമുള്ള സുഖത്തിനു (നിത്യജീവൻ) വേണ്ട കർമങ്ങളിൽ ആരും മത്സരിക്കുന്നേയില്ല എന്നതാണ് എന്റെ സങ്കടം.
-----------

ഈ നല്ല സന്ദേശങ്ങൾ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക

No comments:

Post a Comment