Friday, 3 March 2017

ഭക്തി കൊണ്ട് നേടാവുന്നതാണ് ജ്ഞാനം

ഭക്തി കൊണ്ട് നേടാവുന്നതാണ് ജ്ഞാനം
നിങ്ങളുടെയുള്ളിലുള്ള ഊര്‍ജത്തെ വര്‍ദ്ധിപ്പിച്ച് നിങ്ങള്‍ക്കു സ്വയം നിങ്ങളെത്തന്നെ മനസ്സിലാക്കാന്‍ പ്രാപ്‌തരാക്കുക – അതുവഴി നിങ്ങളിലുള്ള ദൈവാംശത്തെ നിങ്ങള്‍ മനസ്സിലാക്കിയാല്‍, നിങ്ങളുടെ ചുറ്റുമുള്ള എല്ലാത്തിലും നിങ്ങള്‍ക്കതു കാണാന്‍ സാധിക്കും. ആ അനുഭവം നിങ്ങള്‍ക്കു ലഭ്യമാകുന്നതുവരെ ജ്ഞാനികള്‍ക്കോദൈവത്തിനോ ആര്‍ക്കും നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ പറ്റുകയില്ല. നിങ്ങള്‍ക്ക്‌ അവരെ നമസ്കരിക്കാം, പൂവിട്ടു പൂജിക്കാം, അവരുടെ സ്തുതി ചൊല്ലാം, എന്നാലും നിങ്ങളുടെ ദുരിതത്തില്‍ നിന്നും നിങ്ങള്‍ മുക്തനാകാന്‍ പോകുന്നില്ല. കൃഷ്‌ണന്‍, രാമന്‍, ഗൌതമബുദ്ധന്‍, യേശു എന്ന്‍ തുടങ്ങി പല അവതാര പുരുഷന്മാരും സന്യാസിമാരും, ഋഷികളും വന്നിട്ടും മനുഷ്യരുടെ ദുരിതങ്ങള്‍ക്ക്‌ അറുതി വന്നിട്ടില്ല. ചുരുക്കം ചിലര്‍ മാത്രമാണ്‌ അതൊക്കെ കടന്നു വന്നിട്ടുള്ളത്‌. അതുകൊണ്ട്‌ യാഗങ്ങള്‍ നടത്തിയാലും, അല്ല ഈശ്വരന്‍ തന്നെ ഇറങ്ങി വന്നാലും, നിങ്ങള്‍ സ്വയം മാറാതെയിരിക്കുന്നിടത്തോളം കാലം ഒരു മാറ്റവുമുണ്ടാകില്ല.

No comments:

Post a Comment