Sunday, 5 March 2017

ക്ഷേത്രാരാധന ഗ്രഹപ്പിഴശാന്തി ക്ഷേത്രദർശനത്തിലൂടെ എങ്ങനെ കൈവരിക്കാം?

ക്ഷേത്രാരാധന
ഗ്രഹപ്പിഴശാന്തി
ക്ഷേത്രദർശനത്തിലൂടെ എങ്ങനെ കൈവരിക്കാം?

ഹനുമാൻ

ഹനുമൽ ക്ഷേത്രങ്ങൾ കേരളത്തിൽ അത്യപൂർവ്വങ്ങളല്ല. എന്നാൽ ഉത്തരേന്ത്യയിലും ആന്ധ്രയിലും മറ്റും കാണുന്നതുപോലെ അത് കേരളത്തിൽ സർവ്വസാധാരണമല്ല എന്നു മാത്രം. കേരളത്തിലെ പ്രസിദ്ധമായ ഒരു ഹനുമദ് ക്ഷേത്രം കവിയൂരാണ്. അവിടെ പ്രതിഷ്ഠ ശിവനാണെങ്കിലും ഹനുമാന് ഭക്തജനങ്ങൾ കൂടുതൽ പ്രധാന്യം കല്പിക്കുന്നു. അരയടിയോളം ഉയരമുളള ഇരിക്കുന്ന രൂപത്തിലുളള ഇവിടുത്തെ വിഗ്രഹം  പഞ്ചലോഹ നിർമ്മിതമാണ്. വലംകൈയിൽ വജ്രായുധവും
ഇടംകൈയിൽ ചൂഡാരത്നവും
ധരിച്ച് വാലുപൊക്കിപ്പിടിച്ചിരിക്കുന്ന രീതിയിലാണ് വിഗ്രഹത്തിന്റെ രൂപകല്പന. ശിവദർശനം കഴിഞ്ഞുവേണം ഇവിടെ ഹനുമാനെ ദർശിക്കേണ്ടത്. കണ്ണൻ പഴം, അപ്പം, അട, തുടങ്ങിയവ ഇവിടെ ഹനുമാന് പ്രിയ നിവേദ്യങ്ങളാണ്. അവിൽപ്പന്തിരുനാഴിയാണ് ഇവിടെ ഏറ്റവും പ്രസിദ്ധവും വിശിഷ്ടവുമായ വഴിപാട്. ശർക്കര, കദളിപ്പഴം, കല്ക്കണ്ടം, നാളികേരം, ഏലത്തിരി എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്തു തയ്യാറാക്കുന്നതാണ് അവൽപ്പന്തിരുനാഴി. ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിന് ഈ വഴിപാട് പ്രസിദ്ധമാണ്.

(തുടരും - ആധാരം അനുഷ്ഠാന വിജ്ഞാന കോശം)
==========================
ലോകാ സമസ്താ സുഖിനോ ഭവന്തു
ഓം ശാന്തി ശാന്തി ശാന്തി
എല്ലാവർക്കും ശുഭ ദിനം നേരുന്നു

No comments:

Post a Comment