Friday, 3 March 2017

സന്ധ്യാവന്ദനം

നമസ്തേ..... എല്ലാകൂട്ടുകാര്‍ക്കും സന്ധ്യാവന്ദനം നേരുന്നു......
ദീപം.....ദീപം... സന്ധ്യാദീപം........
            🔥🔔🔥🔔🔥🔔  🔥
സന്ധ്യയ്ക്കു വിളക്കു കൊളുത്തി ചമ്രം പടിഞ്ഞിരുന്ന് ഉച്ചത്തിൽ നാമം ചൊല്ലിയിരുന്ന ഒരു കാലത്തിന്റെ ഓർമകൾ അയവിറക്കാൻ
      🔥🔥🔔🔔🚩🔔🔔🔥🔥
അന്യം നിന്നു പോയേക്കാവുന്ന ഒരു പിടി സ്തോത്രങ്ങളും സ്തുതികളും ശ്ലോകങ്ങളും
   🔻🔔🔻🔔🔻🔔🔻🔔🔻🔔🔻🔔🔻
കൊച്ചു കുട്ടികൾക്ക് ഒരു നല്ല ശീലം മുതിർന്നവർക്ക് ചെറുപ്പത്തിലേക്കൊരു മടങ്ങിപ്പോക്ക്
    🔥🔥🔥🔥🔔🔔🔔🔔🔔🔥🔥🔥🔥
പാഞ്ഞു തീർക്കുന്ന ഈ ജീവിതത്തിൽ ഒരല്പ സമയം ദൈവവുമായി സംവദിക്കാം
       🚩🚩       🚩🚩     🚩🚩      🚩🚩  
എല്ലാവിധത്തിലുമുള്ള ദുഃഖങ്ങളും ഈശ്വരനിൽ സമർപ്പിക്കാം

  🔔🚩 ലോകാ സമസ്താ
             സുഖിനോഭവന്തു🚩🔔

ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകേണം
നിന്നെ ഞാനെന്നുമേ കാണുമാറാകേണം
നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ടസംസര്‍ഗ്ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടണം
നല്ലകാര്യങ്ങളില്‍ പ്രേമമുണ്ടാക്കണം
നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാക്കണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാക്കണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാക്കണം
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം.

✨✨✨✨🚩✨🔔✨🚩✨✨✨✨
ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്. ഗൗതമബുദ്ധൻ...
സന്ധ്യാ വന്ദനം

ദീപോ ജ്യോതി പരബ്രഹ്മ
ദീപോ ജ്യോതി ജനാർദന
ദീപോ ഹരതു മൽപാപം
സന്ധ്യാ ദീപം നമോസ്തുതേ

ശുദ്ധ ശരീരത്തോടെ സന്ധ്യാനാമം ജപിക്കണം

സന്ധ്യാനാമം ജപിക്കണമെന്ന വിശ്വാസം തന്നെ അന്ധവിശ്വാസമാണെന്നാണ് പുത്തന്‍ തലമുറ പഠിച്ചുവച്ചിരിക്കുന്നത്. എന്നാല്‍, ഏകാഗ്രമായ മനസ്സോടെ, ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കാന്‍ ആചാര്യമതം നമ്മെ പ്രേരിപ്പിക്കുന്നു.

പകലും രാത്രിയും തമ്മില്‍ ചേരുന്ന സന്ധ്യയില്‍ സ്വാഭാവികമായി ധാരാളം വിഷാണുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു എന്ന തിരിച്ചറിവ് പഴമക്കാര്‍ക്ക് ഉണ്ടായിരുന്നു.

ഈ വിഷാണുക്കളാകട്ടെ നമ്മുടെ പചന-ചംക്രമണ- നാഡീവ്യൂഹങ്ങളെ ബാധിക്കുകയാണ് പതിവ്. ഇതൊഴിവാക്കാനാണ് എള്ളെണ്ണ ഒഴിച്ച്‌ കത്തിച്ചുവക്കുന്ന നിലവിളക്കിന് ചുറ്റുമിരുന്ന് ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്ന് പറയുന്നത്.

വിളക്കില്‍ നിന്ന് ഉയരുന്ന പ്രാണോര്‍ജ്ജം സമീപപ്രദേശത്തെ വിഷാണുക്കളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും.

No comments:

Post a Comment