ശ്രീ മഹവിഷ്ണു
🎀🎀🎀🎀🎀🎀🎀🎀🎀
ത്രിമൂർത്തികൾഎന്നറിയപ്പെടുന്ന ദേവതകളിൽ ഒരാളാണ്വിഷ്ണു. വിഷ്ണുവിനെ സർവ്വചരാചരങ്ങളെയും പരിപാലിക്കുന്ന ദൈവമായി കണക്കാക്കുന്നു. ബ്രഹ്മാവ് സൃഷ്ടിയേയും ശിവൻ സംഹാരത്തേയും പ്രതിനിധീകരിക്കുമ്പോൾ വിഷ്ണു സ്ഥിതി അഥവാ പരിപാലനത്തെയാണ് സൂചിപ്പിക്കുന്നത്. വിഷ്ണുവിന് പുരാണങ്ങളിൽ നിരവധി അവതാരങ്ങൾ ഉണ്ട്. അതിൽ പത്ത് അവതാരങ്ങൾ പ്രധാനപ്പെട്ടവയായി കണക്കാക്കപ്പെടുന്നു. വേദങ്ങളിലും മറ്റും വലിയ പ്രാധാന്യം ഇല്ലെങ്കിലും പിൽക്കാലത്ത് രചിക്കപ്പെട്ട പുരാണങ്ങളിലും മറ്റും വിഷ്ണുവിനെ പറ്റി വളരെയധികം പരാമർശിക്കപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവായ ബ്രഹ്മാവ് ഉണ്ടായതെന്നു ചില കഥകൾ ഉണ്ട്.
🦅 വിഷ്ണു പേരിനു പിന്നിൽ
💧💧💧💧💧💧💧💧💧
ചുവടു വയ്ക്കുക എന്ന സൂചനയാണ് വിഷ്ണു എന്ന വാക്കിന് നിദാനം. ചുവടു വക്കുക, വ്യാപിക്കുക, സക്രിയമാകുക എന്നെല്ലാം അർത്ഥം വരുന്ന വിഷ് എന്ന ധാതുവിൽ നിന്നാണ് വിഷ്ണു എന്ന വാക്കിന്റെ ഉത്ഭവം.
🦅 വിഷ്ണുവിന്റെ പ്രധാന ആഭരണങ്ങൾ
💧💧💧💧💧💧💧💧💧
🐚 പാഞ്ചജന്യം :-
വെളുത്ത നിറത്തിലുള്ള ശംഖ്. പ്രഭാസ എന്ന സമുദ്രത്തിന്റെ ആഴങ്ങളിൽ ശംഖുരൂപത്തിൽ വസിച്ചിരുന്ന ഒരു അസുരനായിരുന്നു ശംഖാസുരൻ. ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ് എന്നിവരുടെ ഗുരുവായിരുന്ന സാന്ദീപനിയുടെ പുത്രനെ ശംഖാസുരൻ തട്ടിക്കൊണ്ടുപോയി. സാന്ദീപനി തനിക്കുള്ള ഗുരുദക്ഷിണയായി തന്റെ പുത്രനെ വീണ്ടെടുത്തു നൽകണമെന്ന് ശ്രീകൃഷ്ണനോട് ആവശ്യപ്പെട്ടു. തന്റെ ഗുരുപുത്രനെ തട്ടിക്കൊണ്ടുപോയ ശംഖാസുരന്റെ നേരേ ശ്രീകൃഷ്ണന്റെ കോപം ജ്വലിക്കുകയും സമുദ്രത്തിലേയ്ക്ക് അവഗാഹനം ചെയ്ത് ശംഖാസുരനെ വധിക്കുകയും ചെയ്തു. ശംഖാസുരൻ വസിച്ചിരുന്ന ശംഖ് അങ്ങനെ ശ്രീകൃഷ്ണന്റെ അഥവാ ശ്രീകൃഷ്ണനായി അവതാരമെടുത്തിരിക്കുന്ന മഹാവിഷ്ണുവിന്റെ കയ്യിൽ എത്തുകയും ചെയ്തു. കൃഷ്ണൻ ഓരോ തവണയും പാഞ്ചജന്യം മുഴക്കുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത ശത്രുവിനു മേൽ മരണം നിഴൽ വിരിക്കുന്നു എന്നാണ് ഹൈന്ദവവിശ്വാസം.
🏵 സുദർശനം :-
💧💧💧💧💧💧💧💧💧
ശത്രുക്കളെ സംഹരിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ആയുധം. മൂർച്ചയുള്ള ആയുധത്തെയാണ് സുദർശന ചക്രം എന്നു പറയുന്നത്. ധർമ്മത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുവാൻ മഹാവിഷ്ണു ഉപയോഗിക്കുന്ന ആയുധം ആണിത്. ചുണ്ടു വിരൽ ഉപയോഗിച്ചാണ് മഹാവിഷ്ണു സുദർശന ചക്രം പിടിക്കുന്നത്. ഇത് ഒരു ദൈവിക ആയുധമായാണ് സകല്പ്പം. മഹാവിഷ്ണുകൂടാതെ ദേവിയും ശിവനും ചക്രം ഉപയോഗികാൻ കഴിവുണ്ട്.
സു എന്നാൽ നല്ലത്, സത്യം എന്നും ദർശനം എന്നാൽ കാഴ്ച എന്നുമാണ് അർഥം. സുദർശനം എന്നാൽ നല്ല കാഴ്ച്ച എന്നാണ് അർഥം. ഇതിനെ ചക്രം ആയി ചിത്രീകരിച്ചിരിക്കുന്നതിനും കാരണം ഉണ്ട്. ഒരു ചക്രത്തെ ഇതു ദിശയിൽ നോക്കിയാലും അതിന്റെ രൂപത്തിൽ മാറ്റം വരുന്നില്ല. അതുപോലെ ഏതു വശത്ത് നിന്ന് നോക്കിയാലും നല്ലതായി അനുഭവപ്പെടുന്ന ദർശനം ഉപയോഗിച്ച് മനുഷ്യമനസ്സിലെ തിന്മയെ നശിപ്പിച്ച് നന്മയെ സ്ഥാപിക്കാൻ വിഷ്ണു ഈ ആയുധം ഉപയോഗിക്കുന്നു.
📍 കൗമോദകി - ഗദയുടെ പേരാൺ.
📿 കൗസ്തുഭം :-
അമൃതം എടുക്കാനായി ദേവന്മാരും അസുരന്മാരും ചേർന്ന് ക്ഷീരസാഗരം കടഞ്ഞപ്പോൾ കിട്ടിയ ആഭരണമാണ് കൗസ്തുഭം.
🗡 നാന്ദകം - ഇന്ദ്രനിൽ നിന്ന് ലഭിച്ച വാൾ.
🏹 ശാർങ്ഗം - വില്ല്
📿 വൈജയന്തി - രത്നമാല.
👣 ശ്രീവത്സം :-
നെഞ്ചിലുള്ള അടയാളം (മറുക്). വിഷ്ണുവിന്റെ മാറിൽ കാണപ്പെടുന്നതായി പുരാണങ്ങളിൽ പരാമർശിക്കുന്ന വിശിഷ്ടമായ മറുകാണു് ശ്രീവത്സം എന്നറിയപ്പെടുന്നതു്.
ഒരിക്കൽ സരസ്വതീനദിയുടെ തീരത്തു് മഹർഷികൾ ഒത്തുചേർന്നു് ഒരു യാഗം നടത്തി. യാഗത്തിനിടയിൽ വെച്ച് ത്രിമൂർത്തികളിൽ ആർക്കാണു് ഏറ്റവും മഹത്ത്വം എന്നൊരു പ്രശ്നം തർക്കമായി ഉയർന്നു. പലർക്കും പല അഭിപ്രായമായിരുന്നതുകൊണ്ടു് പരിശോധിച്ചറിയുന്നതിനുവേണ്ടിഭൃഗുമഹർഷിയെ തെരഞ്ഞെടുത്തയച്ചു.
ഭൃഗുമഹർഷി ആദ്യം ബ്രഹ്മാവിനെ ചെന്നുകണ്ടു. അവിടെ അനേകം മുനികളുടെ മദ്ധ്യത്തിൽ ഉപവിഷ്ടനായിരുന്ന ബ്രഹ്മാവിന്റെ മുമ്പിലുള്ള ഒരു പീഠത്തിൽ അദ്ദേഹവും ചെന്നിരുന്നു. മുൻകൂട്ടി അനുവാദമില്ലാതെ വന്നുകയറിയിരുന്നതു കണ്ടു് ബ്രഹ്മാവ് വളരെയധികം കോപിച്ചു. മഹർഷിയാകട്ടെ, കൂടുതലൊന്നും ഉരിയാടാതെ അവിടെ നിന്നും ഇറങ്ങിപ്പോന്നു.
അടുത്തതായി ഭൃഗു ചെന്നെത്തിയതു് ശിവന്റെ ആസ്ഥാനമായ കൈലാസത്തിലായിരുന്നു. ചെന്നെത്തിയപാടേ ശിവൻ ഭൃഗുവിനെ ആലിംഗനം ചെയ്യാനായി അടുത്തേക്കോടി വന്നു. "ച്ഛേ, എന്നെത്തൊടരുത്!" എന്നു പറഞ്ഞുകൊണ്ട് മഹർഷി മാറിനിന്നു. മഹർഷിയുടെ ധാർഷ്ട്യം കണ്ട് കുപിതനായ ശിവൻ തന്റെ ത്രിശൂലമെടുത്തു് പ്രയോഗിക്കാനാഞ്ഞു. പക്ഷേ, പാർവ്വതിഉടനെ അദ്ദേഹത്തെ തടഞ്ഞു. ഭൃഗുവാകട്ടെ, അവിടെനിന്നും തിരിച്ച് മഹാവിഷ്ണുവിന്റെ വാസസ്ഥലമായ വൈകുണ്ഠത്തിലേക്കു പുറപ്പെട്ടു.
യോഗനിദ്രയിലായിരുന്ന വിഷ്ണു ഭൃഗുമഹർഷി വന്നതറിഞ്ഞില്ല അഥവാ അറിഞ്ഞതായി ഭാവിച്ചില്ല. ലോകസ്ഥിതി പരിപാലിക്കാൻ സദാ ജാഗരൂകനായിരിക്കേണ്ടുന്ന വിഷ്ണു ഉറങ്ങിക്കിടക്കുന്നതുകണ്ട ഭ്രുഗുമഹർഷി അദ്ദേഹത്തിന്റെ മാറിൽ ആഞ്ഞുചവിട്ടി. ഞെട്ടിയുണർന്ന വിഷ്ണു തന്നെ കാണാൻ വന്ന മഹർഷിക്ക് കാത്ത് നിൽക്കേണ്ടി വന്നതിനു ക്ഷമ ചോദിക്കുകയും, ചവിട്ടിയപ്പോൾ പാദത്തിനു വല്ലതും സംഭവിച്ചുവോ എന്ന് ആരായുകയും ചെയ്തു. ഭഗവാന്റെ അസാധാരണമായ സഹിഷ്ണതയിൽ അത്ഭുതം തോന്നിയ മഹർഷി തന്റെ ആഗമനോദ്ദേശ്യം പറയുകയും താൻ ചെയ്ത മഹാപരാധത്തിന് മാപ്പിരക്കുകയും ചെയ്തു. ഭഗവാൻ സന്തോഷത്തോടെ ഭൃഗുമുനിയെ യാത്ര അയച്ചു. മുനിയെ അനാദരിച്ചതിനു് പ്രായശ്ചിത്തമായി പാദം വക്ഷസ്സിൽ പതിച്ചപ്പോഴുണ്ടായ മറുകു് തന്റെ മാറിടത്തിൽ സദാ പതിഞ്ഞു കിടക്കണമെന്നു് മഹാവിഷ്ണു തീരുമാനിച്ചു. ആ അടയാളമാണ് ശ്രീവത്സമെന്ന പേരിൽ അറിയപ്പെടുന്നതു്.
🦅 വിഷ്ണുവിന്റെ വാഹനം
💧💧💧💧💧💧💧💧💧
വിഷ്ണുവിന്റെ വാഹനമാണ് ഗരുഡൻ. കൃഷ്ണപ്പരുന്തിനെ ഗരുഡന്റെ ഒരു രൂപമായും കണക്കാക്കുന്നുണ്ട്. കാശ്യപൻ തന്റെ പത്നിമാരായ കദ്രുവിനോടും വിനതയോടും എങ്ങനെയുള്ള സന്താനങ്ങളെയാണവശ്യമെന്ന് തിരക്കുന്നു. ശക്തൻമാരായ ആയിരം പുത്രന്മാരെ കാംക്ഷിച്ച കദ്രുവിന് ജനിക്കുന്ന സന്താനങ്ങളാണ് വാസുകി, അനന്തൻ തുടങ്ങിയ നാഗങ്ങൾ. വിനതയാവട്ടെ കദ്രുവിന്റെ ആയിരം പുത്രന്മാരെക്കാൾ ശക്തരായ രണ്ടു മക്കളെ ആവശ്യപ്പെടുന്നു. തുടർന്ന് വിനതയ്ക്കുണ്ടാവുന്ന രണ്ട് അണ്ഡങ്ങൾ കാലമേറെയായിട്ടും വിരിയാത്തതു കണ്ട് അക്ഷമ മൂത്ത് വിനത ഒരു മുട്ട പൊട്ടിക്കുന്നു. അതിൽ നിന്നും പകുതി മാത്രം വളർന്ന അരുണൻ ജന്മമെടുക്കുന്നു. അക്ഷമ കാണിച്ച അമ്മയെ കദ്രുവിന്റെ ദാസിയാവട്ടെ എന്നു ശപിച്ച് അരുണൻ പോകുന്നു. രണ്ടാമത്തെ മുട്ട വിരിഞ്ഞുണ്ടായ പുത്രനാണ് ഗരുഡൻ. അതിനിടെ കദ്രുവുമായി ഒരു പന്തയത്തിലേർപ്പെടുന്ന വിനത നാഗങ്ങളുടെ ചതിപ്രയോഗം കാരണം തോറ്റ് കദ്രുവിന്റെ ദാസിയായി മാറുന്നു.ദാസ്യം ഒഴിവാക്കാനായി നാഗങ്ങളുടെ ആവശ്യപ്രകാരം അമൃത് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ദ്രനെ തോൽപ്പിക്കുന്നു.അമ്മയെ ദാസ്യവൃത്തിയിൽ നിന്നും മോചിപ്പിക്കുന്നു. പിന്നീട് ഗരുഡൻ ഭഗവാൻ വിഷ്ണുവിന്റെ വാഹനമാകുന്നു.
നാഗങ്ങളുടെ ബദ്ധശത്രുവായാണ് ഗരുഡനെ കണക്കാക്കുന്നത്. പരുന്തുകളുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെയൊരു വിശ്വാസത്തിനു കാരണമായിട്ടുണ്ടാകാം.ഹിന്ദു പുരാണങ്ങളിൽ ഗരുഡപുരാണം എന്ന പേരിലും ഒരു പുരാണമുണ്ട്.
🦅 വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പ്രതീകത്മകത്വം:-
💧💧💧💧💧💧💧💧💧
വിഷ്ണു എന്ന വാക്കിന് സർവ്വവ്യാപകത്വം എന്നാർത്ഥം. - വിശ്വത്തിനാധാരമായ അന്തമായ പ്രപഞ്ചപ്രജ്ഞ വിഷ്ണുവിന്റെ ശരീരത്തിന് നീലനിറമാണ്- അനന്തമായ ആകാശത്തിന്റെ നീലനിറം. ആകാശത്തെ വെറും ശൂന്യതയായി കാണാതെ, കാരണം എല്ലാം അതിൽ നിന്നും ഉൾഭവിക്കുന്നു എല്ലാം അതിലേക്കുതന്നെ മടങ്ങുകയും ചെയ്യുന്നു. അവിജ്ഞേയമായ ആകശത്തിന്റെ ജീവനുള്ള ഒരു ആവിഷ്കാരമെന്നവണ്ണം ഗരുഡൻ അതിൽ യഥേഷ്ടം വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നു. ആകാശവുമായി ഇത്രയേറെ ബന്ധപ്പെട്ടു കഴിയുന്നു മറ്റൊരു നമുക്ക് കാണനവില്ല. അങ്ങനെയുള്ള ഗരുഡനെ , ആകാശം തന്നെ സ്വന്തം ശരീരമായിരിക്കുന്ന ഗഗനസദൃശനായ, സർവ്വവ്യപിയായ, വിഷ്ണുവിന്റെ വഹനമായി സങ്കൽപ്പിച്ചിരിക്കുന്നത് എത്രയോ ചിന്തോദ്ദീപകമായിരിക്കുന്നു. വീണ്ടും ആഴത്തിൽ തിരക്കി ചെല്ലുമ്പോൾ നിലാകാശത്തിൽ എപ്പോഴും വട്ടമിട്ട് പറക്കുന്നുകൊണ്ടിരിക്കുന്ന ഗരുഡന്റെ പ്രതീകാത്മക ഭാവം കൂടുതൽ വ്യക്തമാകും. അതിസൂക്ഷമമായ പരമാണുകണങ്ങളുടെയും, അതി ബൃഹത്തായ ഗൃഹങ്ങളുടെയും സൗരയൂഥങ്ങളുടെയും നിരന്തരമായ ചലനത്മകത്വത്തിൽ നിന്നാണല്ലൊ കാലവും പ്രപഞ്ചപ്രതിഭാസങ്ങളും സൃഷ്ടിക്കപ്പെടുന്നതും നിലനിർത്തപ്പെടുന്നതും. ചലനമില്ലങ്കിൽ കാലവുമില്ല ഭൗതീകവസ്തുക്കളുടെ ആവിഷ്ക്കാരവുമില്ല. ഗരുഡൻ ചലനത്തെ പ്രതിനിദാനം ചെയ്യുന്ന പ്രതീകമാണ്. ഈ ചലനത്തിന്റെ പശ്ചത്തലമാകട്ടെ മാറ്റമില്ലാത്ത ഉണ്മയാണ് - വിഷ്ണുവാണ്. അതിനാൽ ചലനത്തിന്റെ പ്രതീകമായിരിക്കുന്ന ഗരുഡൻ വിഷ്ണുവിന്റെ വാഹനമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. രാമായണത്തിൽ വിഷ്ണുവിന്റെ അവതരമായ ശ്രീരാമനെ രാവണനുമായുള്ള യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ഗരുഡൻ സമീപിക്കുന്ന രംഗമുണ്ട്. ആരാണ് ആ സന്ദർശകൻ എന്ന് ശ്രീരാമൻ ചോദിക്കുമ്പോൾ ശ്രീരാമന്റെ തന്നെ ചലനാത്മകശക്തിയാണ് താനെന്ന് ഗരുഡൻ മറുപടി പറയുന്നു. പ്രതിഭാസിക പ്രപഞ്ചത്തിന് നിദാനമായ ചലനതത്ത്വത്തെയാണ് വിഷ്ണു വാഹനമായ ഗരുഡൻ പ്രതിനിദാനം ചെയ്യുന്നത്. ✍
No comments:
Post a Comment