വിജ്ഞാനമുത്തുകൾ
"കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?"
പിറക്കുന്ന നേരത്തും, മരിക്കുന്ന നേരത്തും നാം തനിച്ചാണ്, ഇതിനിടയിലുള്ള സമയമാണ് ജീവിതം. ഈ ജീവിതം മത്സരിച്ച് തീർക്കുകയാണ്. നമുക്കു ജീവിക്കുവാൻ സമയമില്ല മറ്റെല്ലാത്തിനും സമയമുണ്ട്. കലഹം, ക്രോധം, മോഹം ഇവയെല്ലാം നമ്മെ ജീവിക്കാൻ മറക്കുന്നില്ലേ ? എന്തൊരു ജീവിതാമാ ണ് ഇത് എന്നു തോന്നിയാൽ നാം ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു. മാത്സര്യം (മറ്റുള്ളവരോട് ) ഉള്ളവന്റെ ജീവിതം ദുഃഖമായിരിക്കും. 70-80 വർഷമാണ് നമ്മുടെ സാധാരണ ജീവിതമെങ്കിൽ അത് സന്തോഷത്തോടെ ജീവിക്കുവാൻ നമുക്കു സാധിക്കട്ടെ.
ഹരി ഓം
വിഷ്ണു ശ്രീലകം
No comments:
Post a Comment