തീര്‍ത്ഥ സ്നാനം
പൗരാണിക കാലം മുതല്‍ക്കുതന്നെ ഹിന്ദുക്കള്‍തീര്‍ത്ഥാടനത്തിനും തീര്‍ത്ഥ സ്നാനത്തിനും വലിയപ്രാധാന്യം കൊടുത്തീരുന്നു .
ശരീരം വാക്ക് മനസ്സ് എന്നിവയെ പാപവിമുക്തമാക്കി നിര്‍മ്മലമാക്കുക എന്നതാണ് തീര്‍ത്ഥാടന ലക്ഷ്യം
. തീര്‍ത്ഥജലത്തില്‍ ശരീരത്തെ മുക്കുക എന്നതു മാത്രമല്ല തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം അങ്ങനെയെങ്കില്‍ ഗംഗാതീരം പോലുള്ള സ്ഥലങ്ങളീല്‍ വസിക്കുന്ന ഏവര്‍ക്കും തീര്‍ത്ഥാടനത്തിന്റെഫലം സിദ്ധിക്കേണ്ടതാണ് . മനസ്സും അതുവഴി ആത്മാവും ശുദ്ധമാക്കുക എന്നതാണ് തീര്‍ത്ഥസ്നാനത്തിന്റെ ആത്യന്തിക ലക്ഷ്യം .
സംയമമെന്ന തീര്‍ത്ഥഘട്ടവും ;സത്യമെന്ന ജലവും ; ശീലമെന്ന കരയും ; ദയയെന്ന ഒാളവുമുള്ള ആത്മനദീജലത്തില്‍ മുങ്ങികുളിക്കുകഎന്ന വ്യാസവചനവും "തീര്‍ത്ഥം പരം കിം സ്വമനോ വിശുദ്ധം "എന്നശങ്കരവചനവുംമനശുദ്ധി തന്നെയാണ് ഏറ്റവും വലിയ പരമതീര്‍ത്ഥം എന്നുതെളിയിക്കുന്നതാണ്
No comments:
Post a Comment