Saturday, 25 February 2017

പഞ്ചാംഗം എന്നാലെന്ത്?

🌹🌹🌹🌹🌹🌹🌹🌹🌹പഞ്ചാംഗം എന്നാലെന്ത്?
ആഴ്ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം ഇവ അഞ്ചും ചേര്‍ന്നതിനെയാണ് പഞ്ചാംഗം എന്നുപറയുന്നത്. ഇവയെ സൂക്ഷ്മമായി അറിയുന്നതിന് വേണ്ടിയാണ് നാം പഞ്ചാംഗം നോക്കുന്നത്.

ആഴ്ച്ചകള്‍ 7
നക്ഷത്രങ്ങള്‍ 27
തിഥികള്‍ 15
കരണങ്ങള്‍ 11
നിത്യയോഗങ്ങള്‍ 27
ആഴ്ചകള്‍

ഞായര്‍ ,തിങ്കള്‍ ,ചൊവ്വ ,ബുധന്‍,വ്യാഴം ,വെള്ളി,ശനി


നക്ഷത്രങ്ങള്‍

അശ്വതി ,ഭരണി ,കാര്‍ത്തിക ,രോഹിണി, മകയിര്യം ,തിരുവാതിര,പുണര്‍തം,പൂയം,ആയില്യം,മകം,പൂരം ഉത്രം,അത്തം ,ചിത്തിര,ചോതി,വിശാഖം,അനിഴം, തൃകേട്ട ,മൂലം,പൂരാടം,ഉത്രാടം,തിരുവോണം,അവിട്ടം,ചതയം,പൂരുരുട്ടാതി,ഉത്രട്ടാതി ,രേവതി .


തിഥി എന്ന് പറയുന്നത് ചന്ദ്രസ്ഫുടത്തില്‍ നിന്നും സൂര്യസ്ഫുടം കുറയ്ക്കുന്നതാണ്. ഈ രണ്ടു സ്പുടങ്ങള്‍ തമ്മില്‍ കൂട്ടുന്നതാണ് നിത്യയോഗം, തിഥികള്‍ പതിനഞ്ചെണ്ണമുണ്ട്.

അവ :- പ്രഥമ, ദ്വിതീയ, തൃതിയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്ഠി, സ്രതമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദശി, വാവ്.

കരണങ്ങള്‍
കരണം:ഒരു തിഥിയുടെ പകുതിയാണ് കരണം.

കരണങ്ങള്‍ പതിനൊന്ന്.സിംഹം,പുലി,പന്നി,കഴുത,ആന,സുരഭി,വിഷ്ടി,പുള്ള്,നാല്‍ക്കാലി,പാമ്പ്,പുഴു.
തിഥി

നിത്യയോഗങ്ങള്

1. വിഷ്‌കംഭ , 2. പ്രീതി , 3. ആയുഷ്മാന്‍ , 4. സൗഭാഗ്യ , 5. ശോഭന , 6. അതിഗണ്ഡ , 7. സുകര്‍മ്മ , 8.ധൃതി , 9. ശൂലം , 10.ഗണ്ഡ , 11. വൃദ്ധി , 12. ധ്രുവ , 13. വ്യാഘാത , 14. ഹര്‍ഷണ , 15. വജ്ര , 16. സിദ്ധി , 17. വൃതിപാത , 18. വരിയാന്‍ , 19. പരിഘ , 20. ശിവ , 21. സിദ്ധ , 22. സാദ്ധ്യ , 23. സുഭ്ര , 24. ബ്രാഹ്മ , 25. മഹേന്ദ്ര , 26. വൈധൃതി , 27. ശുഭ

No comments:

Post a Comment