Thursday, 23 February 2017

ശിവതത്ത്വം

ശിവതത്ത്വം🔸🔸🔸🔸🔴🔸🔴🔵🔵🔵🔵
ശിവനെ രുദ്രന്‍ എന്ന് വേദങ്ങള്‍ കീര്‍ത്തിക്കുന്നു. ത്രിമൂര്‍ത്തികളിലൊരാളാണ്. പ്രപഞ്ചത്തിന്റെ സകല പ്രവൃത്തികളും സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്നുവിധത്തില്‍ വിഭജിച്ചിരിക്കുന്നു. ഈ പ്രവൃത്തികള്‍ക്കായി മൂന്നുരൂപങ്ങള്‍ സങ്കല്‍പ്പിച്ച് സൃഷ്ടിക്ക് ബ്രഹ്മാവ്. സ്ഥിതിക്ക് (പരിപാലനത്തിന്) വിഷ്ണുവും സംഹാരത്തിന് ശിവനും ആണ് കര്‍മ്മാധികാരികള്‍.
✳✳✳✳✳✳💹✳
മൂന്നുപേരെയും ഒന്നിച്ച് GOD എന്നും കീര്‍ത്തിക്കാം. Generator= സൃഷ്ടി,  O= observator പരിപാലകന്‍, D= Destructor സംഹാരം. ഇവരില്‍ ആദ്യം മഹാവിഷ്ണുവും രണ്ടാമത് ബ്രഹ്മാവും മൂന്നാമത് ശിവനും സംജാതരായി. ബ്രഹ്മപ്രളയമായ കല്‍പാന്തകാലത്തില്‍ ഈശ്വരന്റെ സ്പഷ്ടരൂപമായ ഈ മൂന്നുമൂര്‍ത്തികളും നശിച്ച് പരാശക്തിയില്‍ ചേരുമെന്നും അടുത്ത കല്‍പത്തിന്റെ ആരംഭത്തില്‍ വീണ്ടും ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ഭൂമിയില്‍ അവതരിക്കുമെന്നും സൃഷ്ടിയും പരിപാലനവും തുടരുമെന്നുമാണ് ഭാരതീയ ആധ്യാത്മിക ശാസ്ത്രത്തിന്റെ തത്ത്വം.🔷🔷🔷🔶തപസ്യ ഒരു വരം

No comments:

Post a Comment