Thursday, 23 February 2017

കൈലാസാചലവാസി

കൈലാസാചലവാസി
🔴
ശിവന്റെ വാസസ്ഥാനം ഹിമവത്ശൃംഗമാണ് ഹിമാലയത്തിന്റെ ശൃംഗമായ കൈലാസം വെള്ളിമാമലയാണ്. പാര്‍വതീ പരമേശ്വരന്മാരുടെ സംഗമഭൂമി ലോകോത്തരമായ ഒരു പര്‍വതശ്രേണിയാക്കാന്‍ കാരണം പ്രകൃതിയുടെ സര്‍വസാന്നിധ്യം വിളിച്ചോതുവാനാണ്. പ്രകൃതിയിലെ ഉന്നതപീഠം ശിവസ്വരൂപത്തിന്റെ സമ്മോഹനപ്രകാശമാണ്. പ്രകൃതിയിലെ അമേയകാന്തി ചൊരിയുന്നു. ഈ ഭാരതഭൂമിയെ കടാക്ഷിച്ചുകൊണ്ട് ഹിമവാന്‍ സദാ സംരക്ഷണമേകുന്നു. ഭാരത ഭാഗ്യവിധാവായി കൈലാസത്തില്‍ ശിവസാന്നിദ്ധ്യത്താല്‍ ധന്യതയേകുന്നു. പക്ഷികളും മൃഗങ്ങളും പാമ്പുകളും ആയ ഹിമവാന്‍ ഭാഗധേയം കുറിക്കുന്നു.
🔸🔹🔸🔹🔹🎵🔹🔸
പാമ്പുകളെ ശിവാഭരണമാക്കി സ്വീകരിച്ചിരിക്കുന്നു. ചന്ദ്രക്കല ഹിമവല്‍ശൃംഗത്തില്‍ ശോഭിക്കുന്നു. ശിവശീര്‍ഷത്തിലും കാണാം. മാമരങ്ങള്‍ വള്ളിപ്പടര്‍പ്പുകളാല്‍ പ്രകൃതീശ്വരിക്ക് മാലകളാക്കിയിരിക്കുന്നു. ശിവനിലും കാണാം ജടാജൂഡമായി പടര്‍ന്നുപന്തലിച്ചു കിടക്കുന്ന മാലകള്‍. ദേവമന്ദാകിനിയായ ഗംഗാദേവി ശിവശിരസ്സിലൂടെ ഒഴുകി ഭൂമിയില്‍ നിപതിക്കുന്നു. ♻♻♻♻തപസ്യ ഒരു വരം

No comments:

Post a Comment