ചൊവ്വാദോഷം സത്യമോ മിഥ്യയോ
നമ്മുടെ പൂ ര്‍വ്വികര്‍ സ്വന്തം അനുഭവങ്ങളുടേയും നിരീക്ഷണങ്ങളുടേയും ഫലമായി സത്യം എന്ന് ബോധ്യമായിട്ടുള്ളവതന്നെയാണ് ജോതിഷഗ്രന്ഥങ്ങളായി പുറത്തുവന്നിട്ടുള്ളത്
എന്തുകൊണ്ടെന്നാല്‍ ഇന്ന് പലരും ചെയ്യുന്നതുപോലെ ജ്യോതിഷം കൊണ്ട് ഉപജീവനം നടത്തുന്നവരോ ധനമുണ്ടാക്കുന്നവരോ ആയിരുന്നില്ല വരാഹമിഹിരന്‍ ഭാസ്ക്കരന്‍ യവനേശ്വരന്‍ സത്യന്‍ക്യഷ്ണന്‍ തുടങ്ങിയ നമ്മുടെ ജ്യോതിഷ ആചാര്യന്‍മാര്‍ , അതുകൊണ്ട് സത്യം എന്ന് ഉറപ്പില്ലാത്ത ഒന്നും പ്രചരിപ്പിക്കേണ്ട ആവശ്യവും അവര്‍ക്കുണ്ടായിരുന്നില,്ല കൂ ടാതെ വളരെ ശ്രദ്ധിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട ഒന്ന് ആണ് ജോതിഷം എന്ന ഉപദേശം ഈ ശാസ്ത്രം വഴിപിഴച്ച് പോകരുത് എന്ന് അവര്‍ ആഗ്രഹിച്ചിരുന്നതിന് തെളിവുമാണ്
നമ്മുടെ പുര്‍വ്വികര്‍ എല്ലാം ആയുര്‍ദൈര്‍ഘ്യം കൂ ടിയവര്‍ ആയിരുന്നു അവര്‍ അനുഭവിച്ചും പരീക്ഷിച്ചും അറിഞ്ഞ് നമ്മുടെ നന്മക്കായി നല്‍കിയ ഈ അറിവുകളെ സ്വീകരിച്ചില്ലെങ്കിലും തെറ്റാണെന്നു തെളിയിക്കാന്‍ കഴിയാത്തിടത്തോളം കാലം ശരിയോ തെറ്റോ എന്ന് പറയാതിരിക്കുകയല്ലേ ഭംഗി
എന്നെ പ്രസവിക്കുന്നത് ഞാന്‍ കണ്ടാല്‍ മാത്രമേ എന്റെ അമ്മയാണെന്ന് ഞാന്‍ വിശ്വസിക്കു എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പ്രയാസം അല്ലേ
അതുപോലെ തന്നെയാണ് ജോതിഷത്തിന്റെ കാര്യവും
നമ്മുടെ ദ്യഷ്ടിക്ക് ഗോചരമല്ലാത്ത ചിലതെല്ലാം നാം വിശ്വസിച്ചേ പറ്റു അത് പ്രക്യതി നിയമമാണ് അതിനെ നിഷേധിച്ചിട്ട് കാര്യമുണ്ടോ
ചൊവ്വാദോഷമാണ് ഇന്ന് പലരുടേയും പ്രശ്നം ഒരുപാട് നാള്‍ പ്രണയിച്ച് വിവാഹസമയം അടുക്കുമ്പോഴാണ് പലരും ജാതകം നോക്കാന്‍ ജോതിഷികളെ സമീപിക്കുന്നത്
ലഗ്ന ചന്ദ്ര ശുക്രന്‍മാരില്‍നിന്ന് 1.2.4.7.8.12 ഭാവങ്ങളില്‍ ചൊവ്വനിന്നാല്‍ ചൊവ്വാദോഷം എന്ന് സാമാന്യ വിധി പക്ഷേ ഇതുകൊണ്ടുമാത്രം ചൊവ്വാദോഷം പറയരുത്
യഥാര്‍ത്ഥ ചൊവ്വാദോഷം ഉള്ള ഗ്രഹനിലയില്‍ അതുപോലെയുള്ള മറ്റു ഗ്രഹനില ചേര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ജ്യോതിഷം നിര്‍ദ്ധേശിക്കുന്നില്ല പൂ ജകൊണ്ടോ ഹോമം കൊണ്ടോ പ്രയോജനം ഇല്ലെന്നര്‍ത്ഥം
ഈ ഭാവങ്ങളില്‍ ചൊവ്വ നിന്നാല്‍ അതുമാത്രം നോക്കി ചൊവ്വാദോഷം പറയുന്ന ജ്യോതിഷികള്‍ കൂ ടിയതാണ് ഈ ശാസ്ത്രത്തിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍ക്കാന്‍ കാരണം അതുകൊണ്ടുതന്നെ പലരുടേയും ജാതകത്തില്‍ വിവാഹം മുടക്കുന്ന വില്ലനായിമാറുന്നു ചൊവ്വ എന്ന ഗ്രഹം
ജാതകത്തില്‍ കേന്ദ്രത്തിലും ത്രികോണത്തിലും പാപന്‍മാര്‍ നില്‍ക്കാതിരിക്കുകയും ലഗ്നാധിപനും ഗുരുവും കേന്ദ്രത്തില്‍ നില്‍ക്കുന്നതും 2.8.12 ഭാവത്തിലെ കുജദോഷം പറയുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്
ജാതകത്തില്‍ ഇതുപോലെയുള്ള അനേകം കാര്യങ്ങള്‍ കണക്കിലെടുക്കുബോള്‍ ചൊവ്വാദോഷം എന്ന വില്ലന്‍പേരിനു മാത്രമേ ഉണ്ടാവു പല ഗ്രഹനിലയിലും
ചുരുക്കി പറഞ്ഞാല്‍ കജന് ഉച്ചസ്ഥിതിയും സ്വക്ഷേത്രസ്ഥിതിയും മിത്രക്ഷേത്രസ്ഥിതിയും ഉച്ചത്തില്‍അംശകം സ്വക്ഷേത്രത്തില്‍ അംശകം ശുഭഗ്രഹയോഗങ്ങളോ ദ്യഷ്ടിയോ മകരമോ കര്‍ക്കിടകമോ രണ്ടാം ഭാവമായി കുജന്‍ നില്‍ക്കുക ഇങ്ങനെയുള്ള അനേകം കാര്യങ്ങള്‍ നോക്കുമ്പോള്‍ മിക്ക ജാതകത്തിലും ചൊവ്വാദോഷം വില്ലനാകില്ല
ഉത്തമമായ വിധി പറയുക എന്ന കര്‍ത്തവ്യം ഉള്ള ജ്യോതിഷികള്‍ ഹോമം പൂ ജ തുടങ്ങിയ ഇനത്തില്‍ ധനപരമായി ചിന്തിക്കുമ്പോഴാണ് 2.4..7.8.12 ഭാവങ്ങളില്‍ നി,ല്‍ക്കുന്ന കൂ ജന്‍ ദോഷകരമായി തീരുന്നത്
ജോതിഷികള്‍ തങ്ങളുടെ ഗുരുക്കന്‍മാര്‍ വായ്മൊഴിയായി ഉപദേശിച്ചിട്ടുള്ളതും ആധികാരിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളതും കണക്കിലെടുത്ത് ജോതിഷ കാര്യങ്ങള്‍ ചെയ്യുകയും അതോടൊപ്പം തന്നെ ആവശ്യമില്ലാത്ത ദോഷങ്ങളെ ഇതിലേക്ക് കുട്ടിചേര്‍ത്ത് വിവാഹം പോലെയുള്ള മംഗളകാര്യങ്ങള്‍ക്ക് മുടക്കം വരുത്താതെ ഈ ശാസ്ത്രത്തോട് നീതി പുലര്‍ത്തുക
ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം ജാതകം നോക്കുന്നുവെങ്കില്‍ തുടക്കം മുതല്‍ നോക്കണം അല്ലാതെ അനേകം നാള്‍ പ്രണയിച്ച് വിവാഹം കഴിച്ച് കുട്ടികളായി കഴിഞ്ഞ് കുടുബത്തില്‍പ്രശ്നങ്ങള്‍ തുടങ്ങുമ്പോള്‍ ആണ് ജോതിഷത്തെ ഒാര്‍മ്മ വരുന്നത് ചേരാത്ത നാളുകള്‍ ആണെന്ന് അറിയും പിന്നെ ഒറ്റവഴിയെ ഉള്ളു അവരുടെ മുമ്പില്‍ വിവാഹമോചനം
ഇത് ഞങളേപോലെയുള്ളവരുടെ മുമ്പില്‍ വരുന്ന കാഴ്ച്ചകളാണ്
ക്ഷമിക്കാന്‍ രണ്ടുപേരും തയ്യാറാവില്ല ഏതെങ്കിലും ഒരു ഫാമിലി റിച്ച് ആണെങ്കില്‍ പറയുകയും വേണ്ട അവര്‍ ഡൈവോഴ്സില്‍ കൊണ്ടെത്തിച്ചോളും
ഏറ്റവും നല്ല പൊരുത്തം നല്ലതിലും ചീത്തയിലും കൂടെനിന്ന് സുഖവും ദുഖവും ഒരുപോലെമനസ്സിലാക്കി ജിവിക്കാന്‍ കഴിയുന്ന മനപ്പൊരുത്തം തന്നെയാണ്
ജാതകം പൊരുത്തം എന്നിവക്കെല്ലാം ജീവിതത്തില്‍ അത് കഴിഞ്ഞേ സ്ഥാനമൂ ള്ളു
ജാതകം ഒരുവഴികാട്ടി മാത്രമാണ് ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കാം എന്ന് പറഞ്ഞ്തരുന്ന വഴികാട്ടി വിശ്വസിക്കുന്നുവെങ്കില്‍ മാത്രം പിന്‍തുടരുക
നമ്മുടെ സ്വഭാവത്തേയും പെരുമാറ്റത്തിലേയും ദോഷകാരങ്ങള്‍ സ്വയം നിയന്ത്രീക്കാന്‍ കഴിയും എന്നതാണ് ജാതകത്തിന്റെ ഗുണം
No comments:
Post a Comment