Friday, 17 February 2017

ശിവ സങ്കല്പ്പം

ശിവ സങ്കല്പ്പം
********
ശിവനെ ഒരേ സമയം ശിവനെന്ന മഹായോഗിയായും, പരബ്രഹ്മമായും ഇടകലർത്തി സങ്കല്പ്പിയ്ക്കുന്നതായി കാണാൻ കഴിയും.

പ്രപഞ്ച  സ്ര്യഷ്ടി സമയത്ത് പരബ്രഹ്മസ്വരൂപത്തിൽനിന്നും രൂപംകൊണ്ട  മഹാകുണ്ഡലിനീശക്തിയുടെ ദ്ര്യശ്യരൂപമായ   മഹാ അഗ്നിസ്തൂപത്തെ  മഹായോഗിയായ ശിവഭഗവാൻ,  ലംഗരൂപത്തിൽ ആരാധിയ്ക്കുകയും,കുണ്ഡലിനീയോഗത്താൽ പരബ്രഹ്മസ്വരൂപനായിത്തീരുകയും ചെയ്തുവത്രെ. അതുകൊണ്ട് കാലക്രമേണ ഭക്തർ ശിവഭഗവാനെ ഒരേ സമയം മൂർത്തിയായും പരബ്രഹ്മമായും സ്വീകരിച്ച് ആരാധിയ്ക്കുവാനും തുടങ്ങി. മറ്റു ദേവന്മാരിൽ നിന്നും വ്യത്യസ്ഥമായുള്ള ശിവക്ഷേത്രങ്ങളിലെ ലംഗ/ലിംഗ പ്രതിഷ്ട ഇത് വ്യക്തമാക്കുന്നു.
ശിവഭഗവാനെ പരബ്രഹ്മമായി സങ്കല്ല്പ്പിച്ചതുപോലെ, പരബ്രഹ്മസ്വരൂപത്തിന്റെ ചാലകശക്തിയായ
മഹാകുണ്ഡലിനീശക്തിയെയും അതുവരെ നിലനിന്നിരുന്ന അമ്മദൈവ ഭാവത്തേയും ശ്രീപാർവ്വതിയിൽ  സങ്കല്പ്പിയ്ക്കാൻ തുടങ്ങിയതായിക്കാണാം.
“ഓം നമ:ശിവായ” എന്നാൽ ശിവനു നമസ്ക്കാരം എന്നാണെന്നു പറയുന്നു.

ശിവൻ മൂർത്തിയാകുന്നതിനാൽ ശിവനെ,   നമിച്ചു,  ഭജിച്ചുകൊണ്ട് ഓംകാരത്തിലേയ്ക്ക് അഥവാ പരബ്രഹ്മത്തിലേയ്ക്ക്- എന്നാകുന്നത് കൂടുതൽ സ്വീകാര്യമായി തോന്നുന്നു.

നമശിവായ എന്നാൽ പഞ്ചഭൂതസങ്കല്ങ്ങളായിപ്പറയുന്നുണ്ട്. “ന” ഭൂമീ അഥവാ (ദ്ര്യശ്യ പ്രപഞ്ച) തത്വവും, “മ”-ജലതത്വവും( കാമലോകം), “ശി” -അഗ്നി തത്വവും( സ്വർലോകം), “വ”-വായു തത്വവും( മഹർ ലോകം), “യ” ആകാശ തത്വവുമാണെന്നു( ജനർ ലോകം) പറയുന്നു.

അതായത് “ഓം നമ:ശിവായ ” ജപസാധനകളിലൂടെ പഞ്ചഭൂതങ്ങളിൽ സം യമനം നടത്തി പടിപടിയായി ശിവതുല്യനാകാം  എന്നുപറയുന്നു. ഒന്നുകൂടി വ്യക്തമാക്കുകയാണെങ്കിൽ ശിവപ്രോക്തമായ കുണ്ഡലിനീ ഉപാസനകളോടുകൂടിയ “ഓം നമ:ശിവായ ” ജപസാധനകളിലൂടെ ദ്ര്യശ്യപ്രപഞ്ചം, കാമലോകം, സ്വർലോകം, മഹർലോകം, ജനർലോകം,ഓംകാര തത്വമായ തപോലോകം എന്നീ ആറുപടികളേയും കടന്നു സത്യലോകം/ ശിവലോകം പൂകി ഈശ്വരതുല്യനാകാം എന്നു പറയുന്നു.
നിരന്തരജപാസാധനകളാൽ ഷട് ചക്രകളിൽ ശിവശക്തീ രൂപങ്ങൾ പ്രത്യക്ഷീഭവിയ്ക്കുകയും ശിവഭൂതഗണങ്ങളുടെ സാന്നിദ്ധ്യമുണ്ടാകുകയും, ക്രമേണശിവരൂപനാകുകയും ചെയ്യുമെന്നു വിശ്വസിയ്ക്കപ്പെടുന്നു.

No comments:

Post a Comment