കേദാർനാഥ്
🙏🌹🌹🙏🙏🌹🌹🙏
ഹൈന്ദവരുടെ വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കേദാർനാഥ് ക്ഷേത്രം.
അനുപമമായ ചിത്ര ഭംഗി വഴിഞ്ഞൊഴുകുന്ന ഹിമാലയൻ മലനിരകളിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12000 അടി ഉയരത്തിലാണ് ഈ ജ്യോതിർലിംഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇവിടെയാണ് മന്ദാകിനി പിറന്ന് താഴ്വരകളിലേക്ക് കുതിച്ചൊഴുകി രുദ്രപ്രയാഗിൽ വച്ച് അളകനന്ദയോട് ചേരുന്നത്. മോക്ഷ കവാടമായ ഹരിദ്വാറിൽ നിന്നും 150 ഉം വേദാന്ത നഗരമായ ഋഷികേശിൽ നിന്നും 132 ഉം മൈൽ അകലെയാണ് ഈ ദീവ്യോദ്യാനം സ്ഥിതി ചെയ്യുന്നത് .🏛🏛🏛🏛🏛 സൃഷ്ടിസ്ഥിതി സംഹാരകനായ പരമശിവന്റെ ജ്യോതിർലിംഗമാണ് ഇവിടെ കുടികൊള്ളുന്നത്. ആറു മാസക്കാലം ( ഏപ്രിൽ - നവംബർ ) മാത്രമേ ഇവിടെ ആരാധനകൾ നടക്കുന്നുള്ളൂ - അതിന് ശേഷം ക്ഷേത്ര പുരോഹിതൻ ഉഖീമഠിലേക്ക് പോവുകയും തണുപ്പുകാലം കഴിയുന്നത് വരെ അവിടെ കേദാർനാഥിലെ പൂജകൾ തുടരുകയും ചെയ്യുന്നു.🏛🏛🏛🏛🏛 കേദാർനാഥിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർ ആദ്യമായി ഗംഗോത്രിയും യമുനോത്രിയും സന്ദർശിക്കണമെന്നും അവിടെ നിന്ന് യമുനാ നദിയിലേയും ഗംഗാനദിയിലേയും ജലം ശേഖരിച്ചു വന്ന് കേദാർനാഥന് അഭിഷേകം ചെയ്യണം എന്നാണ് ആചാര ക്രമം.ഹരിദ്വാർ ,ഋഷികേശ്, ദേവപ്രയാഗ്, തെഹ് രി, ധരസ്സ്, യമുനോത്രി, ഉത്തരകാശി ,ഗംഗോത്രി, ത്രി യു ഗീ നാരായൺ ,ഗൗരീകുണ്ട്, കേദാർനാഥ് എന്നതാണ് പരമ്പരാഗത കേദാർനാഥ യാത്രാ വഴികൾ.🏛🏛🏛 മഹാവിഷ്ണുവിന്റെ അവതാരമായിരുന്ന നരനാരായണ ഋഷിമാർ ഒരു സ്വയംഭൂ ശിവലിംഗത്തിന് മുൻപിൽ തപസ്സിലേർപ്പെട്ടു. തപസ്സിൽ സംപ്രീതനായ പരമേശ്വരൻ അവർക്കു മുൻപിൽ പ്രത്യക്ഷനായി എന്തു വരമാണ് വേണ്ടതെന്ന് ചോദിച്ചു. മറുപടിയായി ഋഷിമാർ പറഞ്ഞത് പരമേശ്വരൻ സ്ഥിരമായി ജ്യോതിർലിംഗ രൂപത്തിൽ കേദാർനാഥിൽ വസിക്കണമെന്നും അവിടുത്തെ ആരാധിക്കുന്നവരെ സകല ദുരിതങ്ങളിൽ നിന്നും മോചിപ്പിക്കണം എന്നുമാണ്..🏛🏛🏛🏛 പാർവ്വതി അർദ്ധനാരീശ്വരനായി മാറുവാൻ കേദാർനാഥിലാണ് തപസ്സു ചെയ്തത്.അർജ്ജുനൻ പരമേശ്വരനെ കണ്ട് പശുപതാസ്ത്രം വാങ്ങിയത് ഇവിടെ വച്ചാണ്. കല്യാണ സൗഗന്ധികം നേടി ഭീമൻ പോയതും വഴിയിൽ വച്ച് ഹനുമാനെ കണ്ടതും ഇവിടെ വച്ചാണ്.🏛🏛🏛 ഹിമാലയത്തിലെ ഈ ക്ഷേത്രം രാജ്യത്തെ ഏറ്റവും വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. കേദാരേശ്വരനോടുള്ള പ്രാർത്ഥന സകല ദുരിതങ്ങളും നീക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഭഗവാൻ ആദിശങ്കരാചാര്യസ്വാമികൾ സമാധിയായതും ഇവിടെയാണ്.🏛🏛🏛🏛 മഞ്ഞു പുതച്ചു നിൽക്കുന്ന മലനിരകൾക്കും പച്ചപ്പട്ടു വിരിച്ച താഴ്വരകൾക്കും മധ്യത്തിലാണ് കേദാർനാഥ്. ക്ഷേത്രത്തിന് തൊട്ടു പുറകിൽ താഴികക്കുടം പോലെ നിൽക്കുന്ന പർവ്വതശിഖരങ്ങൾ.ക്ഷേത്രത്തിന് മുൻപിൽ വലിയ നന്ദി വിഗ്രഹം കാണാം. അകത്ത് ഒരു പിരമിഡിന്റെ ആകൃതിയിൽ ശിവലിംഗം സ്ഥിതി ചെയ്യുന്നു
🙏🌹🌹🙏
No comments:
Post a Comment