Thursday, 23 February 2017

ശിവന്റെ ജന്മോത്സവം രാത്രിയിൽ ആയതെന്തുകൊണ്ട്.

ശിവന്റെ ജന്മോത്സവം രാത്രിയിൽ ആയതെന്തുകൊണ്ട്.

രാത്രി വാസ്തവത്തിൽ അജ്ഞാനത്തിന്റെയും തമോഗുണത്തിന്റെയും അഥവാ പാപാചാരത്തിന്റെ അടയാളമാണ്. അതായത് ദ്വാപരയുഗത്തിന്റെയും കലിയുഗത്തിന്റെയും സമയത്തേയാണ് രാത്രി എന്നു പറയുന്നത്. കലിയുഗത്തിന്റെ അവസാനത്തിൽ എപ്പോഴാണോ സന്യാസികൾ, 'ഗുരുക്കൻമാർ, ആചാര്യൻമാർ, മുതല്ലായ എല്ലാവരും പതിതരും ദു:ഖിതരും ആകുന്നത് അജ്ഞാന നിദ്രയിൽ ഉറങ്ങിക്കിടക്കുന്നത് ,ധർമ്മത്തിന്റെ ഗ്ലാനിസംഭവിക്കുന്നത് ഈ ഭാരതം വിഷയ വികാരങ്ങൾ കൊണ്ട് വേശ്യാലയമാകുന്നത് ,അപ്പോൾ പതിതപാവനനായ പരമപിതാപരമാത്മാ ശിവൻ ഈ സൃഷ്ടിയിൽ ജന്മമെടുക്കുന്നു. അതു കൊണ്ട് മറ്റെല്ലാ ജന്മോത്സവങ്ങളും ജന്മദിനത്തിന്റെ രൂപത്തിൽ ആഘോഷിക്കുമ്പോൾ പരമാത്മാ ശിവന്റെ ജന്മദിനം ,ശിവരാത്രി,
(Birth Night) എന്നു തന്നെ പറയപ്പെടുന്നു. അതായത് കറുപ്പ് അല്ലെങ്കിൽ അന്ധകാരം സൂചിപ്പിക്കുന്നത് അജ്ഞാനാന്ധകാരം അഥവാ വിഷയ വികാരങ്ങളുടെ രാത്രിയെയാണ് കാണിച്ചിരിക്കുന്നത്.......

No comments:

Post a Comment