ഡമരൂ
🐚🐚🐚
ശ്രീ പരമേശ്വരന് സദാ കൈയിലേന്തി നടക്കുന്ന പ്രിയവാദ്യം ഡമരു ആയിരുന്നു. നടരാജവിഗ്രഹങ്ങളിലും ശിവ ചിത്രങ്ങളിലുമെല്ലാം ഡമരു ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് അതിപുരാതന കാലം മുതല്‍ പ്രയോഗത്തിലുണ്ടെന്നാണ് ജനവിശ്വാസം
ഒരു ചര്‍മ വാദ്യം. രണ്ടു ചിരട്ടകള്‍ പുറന്തിരിച്ചു ചേര്‍ത്തു വച്ചാലെന്നതു പോലെ മധ്യം ഇടുങ്ങി അഗ്രങ്ങളിലേക്ക് വികസിച്ചു വരുന്ന രൂപമാണ് ഇതിനുള്ളത്. ഇരു വായ് വട്ടവും നേര്‍ത്ത തോലുകൊണ്ട് മൂടിയിരിക്കും. ഉടല്, തടി കൊണ്ടുള്ളതാണ്. ഒതുങ്ങിയ മധ്യഭാഗത്ത് ഒരു ചരട് ഞാത്തിയിട്ടിട്ടുണ്ടാവും. അതിന്റെ അറ്റത്ത് കെട്ടോ, ചെറുഗോളാകൃതിയില് മറ്റെന്തെങ്കിലും ഒട്ടിച്ചു വച്ചതോ കാണും. ഡമരു കൈകൊണ്ട് മധ്യഭാഗത്ത് പിടിച്ചെടുത്ത് ഇരുവശങ്ങളിലേക്കും കുലുക്കിയാണ് വാദനം ചെയ്യുന്നത്. കൈയുടെ ചലനത്തിനനുസരിച്ച് ഞാത്തിയിട്ടിരിക്കുന്ന ചരട് ഓരോ വശത്തും ഒന്നിടവിട്ട് മുട്ടുകയും നാദം പുറപ്പെടുവിക്കുകയും ചെയ്യും. പൊതുവേ ദ്രുതഗതിയിലുള്ള നാദമാണ് ഇതില്‍ നിന്ന് പുറപ്പെടുവിക്കുക. ശ്രുതി വ്യത്യാസം സാധ്യമല്ലെങ്കിലും പല താളത്തില്‍ കൊട്ടാവുന്നതാണ് ഈ ചെറുവാദ്യം.
No comments:
Post a Comment