ഈശ്വരവിശ്വാസം അതല്ലേ എല്ലാം
നമുക്ക് ചെയ്യാന്‍ കഴിയുന്നതിൽ വെച്ച് ഏറ്റവും ശ്രേഷ്Oമായ ഒന്നാണ് പ്രാര്‍ത്ഥന. നമ്മള് പ്രാര്‍ത്ഥിച്ചിട്ടും ഈശ്വരന് നമ്മുടെ ആവശ്യങ്ങള്‍ സാധിച്ചു തരുന്നില്ലെങ്കില്‍ പോലും ഈശ്വരനെ നിന്ദിക്കരുത്.
ഈശ്വരാനുഗ്രഹം ലഭിക്കുവാൻ കുറുക്കുവഴികൾ ഒന്നുമില്ല..
കാരണം പ്രാർത്ഥന നമ്മുടെ നന്മയ്ക്ക് വേണ്ടിയാണ്. നമ്മളിലുള്ള ശക്തിയെ വളര്‍ത്തിയെടുക്കലാണ് പ്രാര്‍ത്ഥനയിലൂടെ നമ്മള് ചെയ്യുന്നത് .
രോഗം വന്ന് മാറാതെ, വളരക്കാലം രോഗാവസ്ഥയിലിരിക്കുന്നവര് മനംനൊന്ത് ഈശ്വരനെ ഭജിക്കുകയാണങ്കിൽ അവരുടെമനസ്സ് പതുക്കെ പതുക്കെ ശാന്തമാവുകയും ഈശ്വര ചൈതന്യം അവരിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു. അങ്ങനെ പ്രാര്‍ത്ഥന എന്ന ഔഷധസേവയിലൂടെ രോഗാവസ്ഥയെ അവർക്ക് തരണം ചെയ്യാന്‍ സാധിക്കുന്നു.
ആധുനിക കാലഘട്ടത്തില്‍ മനുഷ്യർപലകണ്ടുപിടുത്തങ്ങളും നടത്തി വിജയിക്കുന്നു. ഈ വിജയത്തിന്റെയെല്ലാം പിന്നില്‍ ഈശ്വരശക്തി നിശ്ചയമായും ഉണ്ട്. യാതൊരു അപേക്ഷയുമില്ലാതെയുള്ള പ്രാര്‍ത്ഥനയാണ് ഏറ്റവും ഉചിതമായത്. അത്തരംപ്രാര്ത്ഥനകൾ ഈശ്വരന് കൂടുതൽസ്വീകാര്യവുമാണ്.
നല്ല ഒരു കുലത്തിൽ ജനിച്ചു എന്നതുകൊണ്ടു് മാത്രം ഒരു വ്യക്തി നന്നാവണമെന്നില്ല .നല്ല കർമ്മങ്ങൾ ചെയ്യുമ്പോഴാണ്ആ വ്യക്തി നന്നാകുന്നത്.
നല്ല കര്‍മ്മങ്ങള്‍ ചെയ്ത് ഈശ്വരകടാക്ഷം അനുഭവിക്കുക. നമ്മുടെ ഓരോരുത്തരുടേയും ഉള്ളിലുള്ള 'ഞാനെന്ന ഭാവത്തെ' ഉപേക്ഷിച്ച് എല്ലാം ഈശ്വരനിലര്പ്പിക്കുന്ന പ്രാര്‍ത്ഥനയാണ് ശ്രേഷ്ഠം.
ഞാന്‍ എന്റേത് എന്ന ചിന്ത ഈശ്വരാനുഗ്രഹത്തിന് തടസ്സമാണ്. ജീവിതത്തില്‍ പ്രശസ്തി, നേട്ടം, വിജയം, പരാജയം, ദുരന്തം ഇവയെല്ലാം നമ്മുടെ കര്‍മ്മഫലം കൊണ്ട് സംഭവിക്കുന്നതാണ്.
സത്യസന്ധമായി ജീവിക്കുന്നവര്‍ ഈശ്വരനെ ഒരു ദിവസം പ്രാര്‍ത്ഥിച്ചില്ലെങ്കിലും അവരുടെ ' സല്‍ക്കര്‍മ്മങ്ങളുടെ ഫലം അവര്‍ക്ക് ലഭിക്കും. ചിലര്‍ ചോദിക്കാറുണ്ട്. 'ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ നേരിട്ട് കാണണം.' നമ്മള് ഈശ്വരനെ തേടി നടക്കേണ്ട ഈശ്വരന് നമ്മുടെ ഓരോരുത്തരുടേയും ഹൃദയത്തിൽ വസിക്കുന്നുണ്ട്. അത് മനസ്സിലാക്കാതെ ഈശ്വരനെത്തേടി നടക്കുന്നവന് മൂഢനാണ്.
മറ്റുള്ളവരോട് വിനയത്തോടെ പെരുമാറുക, താഴ്മയോടെ ജീവിക്കുക ഇങ്ങനെയെല്ലാം ജീവിച്ചാല്‍ ആപത്ത് നമ്മളില്‍നിന്നും താനേ ഒഴിഞ്ഞുപോകും. ദൈവത്തിന്റെ കൈകളിൽ നമ്മള് സുരക്ഷിതരാണെന്ന വിശ്വാസമുണ്ടായാൽ ജീവിതം നമുക്ക് സുഖകരമാക്കി തീർക്കാൻ കഴിയും
അത്കൊണ്ട് ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ഈശ്വരചിന്തയോടെ കര്‍മ്മങ്ങള്‍ ചെയ്യുക. സംഭവിക്കുന്നതെല്ലാം ഈശ്വരേഛയാണന്ന് വിശ്വസിച്ച് പ്രവർത്തിക്കുക.
അശ്രാന്ത പരിശ്രമത്തിലൂടെയും പിഴവുകളില്ലാത്ത ജീവിത രീതികളിലൂടെയും ഈശ്വരൻ നമ്മളിൽ പ്രത്യക്ഷപ്പെടുന്നു.
ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് ദൈവമുണ്ട്. നമ്മുടെ വിശ്വാസമാണ് ഇവിടെ പ്രധാനം. നമ്മളെ എല്ലായ്പ്പോഴും മുന്നോട്ട് നയിക്കുന്നതും ഈ വിശ്വാസം തന്നെയാണ്.
No comments:
Post a Comment