ഐശ്വര്യത്തിന് ധ്യാനം
പകലുറക്കം പോലെയല്ല; രാത്രിയുറക്കം. സൂര്യപ്രകാശ കിരണങ്ങള്‍ രാത്രിയില്ലാത്തതിനാല്‍ മനുഷ്യശരീരത്തിലെ ഓരോ കോശത്തിനും പൂര്‍ണ്ണ വിശ്രമം ഉറങ്ങുമ്പോള്‍ സാധ്യമാവുന്നതിനാല്‍ ശരീരത്തില്‍ നിശ്ചല ഊര്‍ജ്ജം (പൊട്ടന്‍ഷ്യല്‍ എനര്‍ജി) ആയിരിക്കും. ഉണര്‍ന്നതിനുശേഷം ശരീരത്തില്‍ ഉറഞ്ഞുകിടക്കുന്ന ഊര്‍ജ്ജം ചലിക്കുന്ന ഊര്‍ജ്ജമായി മാറും (ഡൈനാമിക് എനര്‍ജി).
ദിവസവും ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുക. (4 എ.എം, 5.30 എ.എം.) കിടന്നുകൊണ്ടുതന്നെ രണ്ട് കൈകളും അടുപ്പിച്ചുവച്ച് ഉള്ളം കൈയിലേക്ക് മിഴികള്‍ തുറന്നുകൊണ്ട് ഈ മന്ത്രം ചൊല്ലുക.
''കരാഗ്രേ വസതേ ലക്ഷ്മീ, കരമദ്ധ്യേ സരസ്വതീ-
കരമൂലേ സ്ഥിതാഗൗരീ പ്രഭാതേ കരദര്‍ശനം.
നമ്മുടെ കൈകളില്‍ത്തന്നെ ധനം തരുന്ന ലക്ഷ്മിയും വിദ്യ തരുന്ന സരസ്വതിയും എല്ലാ മംഗളങ്ങളും ചൊരിയുന്ന ഗൗരിയുമുണ്ട്. അത് നമ്മള്‍ തിരിച്ചറിഞ്ഞ് അവരെ ശരിയായി ഉപയോഗിക്കണമെന്നാണ് ഈ മന്ത്രത്തിനര്‍ത്ഥം.
കിടന്നുകൊണ്ടുതന്നെ '12' ആവര്‍ത്തി 'ഗായത്രി' ജപിക്കുക.
''ഓം ഭുര്‍ ഭുവസ്വഃ
തത്‌സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹീ
ധീയോ യോനഃ പ്രചോദയാത്
ശേഷം എഴുന്നേറ്റ് നില്‍ക്കുന്നതിനു മുമ്പ് രണ്ട് കൈകളും ഭൂമിയില്‍ (തറയില്‍) തൊട്ടുകൊണ്ട് ഇങ്ങനെ ചൊല്ലുക.
''സമുദ്ര വസനേ ദേവീ പര്‍വ്വതസ്തന മണ്ഡലേ-വിഷ്ണു പത്‌നീ നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വമേ.
സമുദ്രത്തെ വസ്ത്രമാക്കിയ വിഷ്ണു പത്‌നിയായ ഭൂമീദേവീ പാദസ്പര്‍ശ മേല്‍പ്പിക്കുന്നതില്‍ ക്ഷമ ചോദിക്കുന്നു എന്നര്‍ത്ഥം. വിഷ്ണു എന്നാല്‍ സര്‍വ്വവ്യാപി എന്നാകുന്നു. ഇങ്ങനെയുള്ള ഈ ഭൂമീവന്ദനത്തിന് പിന്നില്‍ ഒരു ശാസ്ത്രീയവശമുണ്ട്.
പകലുറക്കം പോലെയല്ല; രാത്രിയുറക്കം. സൂര്യപ്രകാശ കിരണങ്ങള്‍ രാത്രിയില്ലാത്തതിനാല്‍ മനുഷ്യശരീരത്തിലെ ഓരോ കോശത്തിനും പൂര്‍ണ്ണ വിശ്രമം ഉറങ്ങുമ്പോള്‍ സാധ്യമാവുന്നതിനാല്‍ ശരീരത്തില്‍ നിശ്ചല ഊര്‍ജ്ജം (പൊട്ടന്‍ഷ്യല്‍ എനര്‍ജി) ആയിരിക്കും. ഉണര്‍ന്നതിനുശേഷം ശരീരത്തില്‍ ഉറഞ്ഞുകിടക്കുന്ന ഊര്‍ജ്ജം ചലിക്കുന്ന ഊര്‍ജ്ജമായി മാറും (ഡൈനാമിക് എനര്‍ജി). കെട്ടിക്കിടക്കുന്ന ഊര്‍ജ്ജം ഒഴിവാക്കി ശുദ്ധമായ ഊര്‍ജ്ജം ശരീരത്തില്‍ നിറയ്ക്കണം.
കാലാണ് ആദ്യം നിലം തൊടുന്നതെങ്കില്‍ ഊര്‍ജ്ജം താഴോട്ട് ഒഴുകി ശരീരബലം കുറയ്ക്കും. കൈയാണ് ആദ്യം നിലം തൊടുന്നതെങ്കില്‍ ഊര്‍ജ്ജം മേലോട്ട് വ്യാപിച്ച് കൈയിലൂടെ പുറത്ത് പോകും. അപ്പോള്‍ പുതിയ ഊര്‍ജ്ജം കടന്ന് ശരീരബലം ഇരട്ടിയാകും.
കുളിച്ച് ശരീരശുദ്ധി വരുത്തിയതിനുശേഷം ധ്യാനിക്കുക. മനുഷ്യ ശരീരത്തിലുള്ള 'എട്ട്' ചക്രങ്ങളെക്കുറിച്ച് അഥര്‍വ്വ വേദത്തിലെ 'രണ്ട്' മന്ത്രങ്ങളില്‍ പറയുന്നുണ്ട്. (അഥര്‍വ്വവേദം: 10-2-31, 32) മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, സൂര്യചക്രം, അനാഹതചക്രം, വിശുദ്ധിചക്രം, ആജ്ഞാചക്രം, സഹസ്രാരചക്രം എന്നിവയാണ്.മനുഷ്യന്റെ ഉള്ളില്‍ നിര്‍ലീനമായിരിക്കുന്ന ശക്തിയെ കുണ്ഡലിനി എന്നാണ് വിശേഷിപ്പിച്ചു വരുന്നത്.
ഈ കുണ്ഡലിനി ശക്തി ഒരു സര്‍പ്പത്തെപ്പോലെ നമ്മുടെ ശരീരത്തിന്റെ മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്നു. ഈ ശക്തി മൂലാധാരത്തില്‍ നിന്നുണര്‍ന്ന് എഴുന്നേറ്റ് മനുഷ്യന്റെ '8' ചക്രങ്ങളിലൂടെ കടന്ന് പോവുന്നു.
ഈ ശക്തിയുടെ ചക്രങ്ങളിലൂടെയുള്ള സഞ്ചാരം അവനവനിലുള്ള അനന്തശക്തിയെ പ്രകാശിപ്പിക്കുന്നു. ഈ കുണ്ഡലിനി ശക്തിയെക്കുറിച്ച് ആദ്യമായി പ്രസ്താവിക്കുന്നത് ഋഗ്വേദത്തിലാണ്. (ഋഗ്വേദം: 10-136.7)
എങ്ങനെ ധ്യാനിക്കണം!! (ഗുരുവിന്റെ സാന്നിധ്യത്തില്‍ പരിശീലിക്കുന്നതാണ് ഉത്തരം)
നട്ടെല്ലിന് അടിയില്‍ (മൂലാധാരം) ഗ്യാസ് സ്റ്റൗ കത്തുമ്പോള്‍ ഉണ്ടാകുന്ന നീല നിറത്തിലുള്ള പ്രകാശവൃത്തം ഉണ്ടെന്ന് സങ്കല്‍പ്പിക്കുക.
ആ പ്രകാശവൃത്തത്തിന് ഐസിന്റെ തണുപ്പാണെന്ന് സങ്കല്‍പ്പിച്ചുകൊണ്ട് അനുഭവിക്കുക. ഒരു മിനിട്ടുനേരം തണുപ്പ് ഉള്‍ക്കൊണ്ടതിനുശേഷം പ്രകാശവൃത്തം പതുക്കെ ഉയര്‍ന്ന് പൊക്കിളിന്റെ ഭാഗത്ത് നില്‍ക്കുന്നതായി സങ്കല്‍പ്പിക്കണം.
ഒരു മിനിറ്റോളം നേരം തണുപ്പ് ഉള്‍ക്കൊണ്ടതിനുശേഷം പതുക്കെ ഹൃദയത്തില്‍ എത്തിക്കുക. അതിനുശേഷം പതുക്കെ ഉയര്‍ന്ന് കണത്തിലും ശേഷം 'വായ'യുടെ പിന്നിലും ഒരു മിനിറ്റ് നിര്‍ത്തുക.
ആ തണുപ്പ് അനുഭവിച്ചതിനുശേഷം മസ്തിഷ്‌ക്കത്തില്‍ മുഴുവന്‍ പ്രകാശവും കുളിര്‍മയും ഉള്‍ക്കൊണ്ടതിനുശേഷം ഏതെങ്കിലും ഒരു ഗുരുവിന്റെ പാദങ്ങളില്‍ അര്‍പ്പിക്കുന്ന തായി സങ്കല്‍പ്പിക്കുക.
ഇങ്ങനെ ദിവസവും രാവിലെ കിഴക്കോട്ട് തിരിഞ്ഞും വൈകുന്നേരം പടിഞ്ഞാറോട്ട് തിരിഞ്ഞും ധ്യാനിക്കണം. അതിനുശേഷം നമ്മുക്ക് നടക്കേണ്ടവ പ്രാര്‍ത്ഥിക്കുക. ചിന്തിക്കുക. അതെളുപ്പത്തില്‍ സാദ്ധ്യമാവുന്നതാണ്.
No comments:
Post a Comment