Wednesday, 5 July 2017

രാവണൻ (പൂർവ്വജൻമം)

രാവണൻ   (പൂർവ്വജൻമം)

ബ്രഹ്മാവിന്റെ മാനസപുത്രൻമാരായ സനത്കുമാരൻമാർ ഒരിക്കൽ വൈകുണ്ഠം സന്ദർശിച്ചപ്പോൾ വിഷ്ണുവിന്റെ ദ്വാരപാലകരായ ജയവിജയന്മാർ അവരെ തടഞ്ഞുനിർത്തുകയും ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ എന്നു ശപിക്കുകയും ചെയ്തു. ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. രാമാവതാരത്തിൽ ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജൻമം ശിശുപാലനും ദന്തവക്ത്രനും ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തിൽ ഇവരും നിഗ്രഹിക്കപ്പെട്ടു

No comments:

Post a Comment