അതെ, നാം പരിശ്രമിക്കുകയാണ്. എന്തിന്?
സുഖത്തിന് ,സന്തോഷത്തിന്, സമാധാനത്തിന്, ശാന്തതക്ക് ആരോഗ്യത്തിന്, വിദ്യാഭ്യാസത്തിന്, സമ്പത്തിന്......... അങ്ങിനെ പലതിനും വേണ്ടി നാം ജനിച്ചപ്പോൾ മുതൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
അതിനർത്ഥം ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ഈ അവസ്ഥ നമുക്ക് അത്ര സുഖകരമായി തോന്നാത്തിനാൽ സുഖകരമായ ഒരവസ്ഥയിൽ എത്തിച്ചേരുവാൻ നാം പരിശ്രമിക്കയാണ്. നാം ആഗ്രഹിക്കാത്ത ഈ അസുഖകരമായ അവസ്ഥ എന്തുകൊണ്ട് നമുക്ക് വന്നു ?എന്താണ് ഇതിനൊരു ശ്വാശ്വത പരിഹാരം.? നാം ജനിച്ചത് മുതലാണ് ഇത് അനുഭവിക്കുന്നത് എങ്കിൽ എന്തുകൊണ്ട് നമ്മൾ ജനിച്ചു. ഇഷ്ടമില്ല എങ്കിലും എന്തുകൊണ്ട് നാം മരിക്കുന്നു? എന്തുകൊണ്ട് നമുക്ക് പ്രായം വർദ്ധിക്കുന്നു? എന്തുകൊണ്ട് രോഗപീഠകൾ നിരന്തരം നമ്മേ വേട്ടയാടുന്നു? ഇതിന് ശാശ്വതമായ ഒരു പരിഹാരമുണ്ടോ? ഉണ്ട് എങ്കിൽ അത് എന്ത്? എന്നൊക്കെയാണ് ബുദ്ധിമാനായ ,ചിന്താശേഷിയുള്ള ഒരു മനുഷ്യൻ ചിന്തിക്കേണ്ടത്.
അതെ ശാശ്വത പരിഹാരം
എല്ലാ ശാസ്ത്ര ഗ്രന്ധങ്ങളും ഉദ്ഘോഷിക്കുനത്. ദുർലഭമായ ഈ മനുഷ്യജന്മം ആത്മസാക്ഷാത്ക്കാരത്തിനായി വിനിയോഗിക്കണം എന്നാണ്. ആ യാഥാർത്യത്തെ ഉൾക്കൊള്ളാത്ത, അല്ലങ്കിൽ അതിനായി പ്രവർത്തിക്കാത്ത, അല്ലെങ്കിൽ അത് മനസ്സിലാക്കാൻ ശ്രമിക്കാത്ത മനുഷ്യൻ പശു സമാനനാണ് (മൃഗതുല്ല്യനാണ്).
ഭഗവാന്റെ അംശമായ ജീവാത്മാക്കൾ യഥാർത്ഥ ധർമ്മമായ ഭഗവത് സേവനത്തിലൂടെ സ്വധാമത്തിൽ എത്തിച്ചേരേണ്ടവരാണ് .ജന്മജന്മാന്തരങ്ങളായി നാം ആർജ്ജിച്ചിട്ടുള്ള കർമ്മഫലമായി നമ്മുക്ക് ആ പരമപുരുഷനുമായുള്ള ബന്ധം മറഞ്ഞിരിക്കുന്നു. അങ്ങിനെയുള്ള യഥാർത്ഥമായതും ശാശ്വതമായതും പരിധികളില്ലാത്തതുമായ ആത്മീയാനന്ദം അനുഭവിക്കേണ്ട നാം ഇന്നീ ഭൗതീകതയുടെ മായയാൽ മലിനമായ മഹാസാഗരത്തിൽ മോഹബദ്ധരായ് സുഖം അന്വേഷിക്കുന്നു.
നമ്മൾ നമ്മുടെ വിലയേറിയ ഈ മനുഷ്യജന്മം പറ്റുന്നത്ര ഭഗത് സേവനത്തിനായി ഉപയോഗിക്കണം .നിങ്ങൾ പുരുഷനോ സ്ത്രീയോ ആയി കൊള്ളട്ടെ, ഏത് പ്രായത്തിലുള്ളവർ ആയിക്കൊള്ളട്ടെ, ഏത് മതത്തിലോ ജാതിയില്ലോ ഉള്ളവർ ആയിക്കൊള്ളട്ടെ ,ഉദ്യോഗസ്ഥരോ തൊഴിൽ രഹിതരോ ആയിക്കൊള്ളട്ടെ , അറിവുള്ളവരോ ഇല്ലാത്തവരോ ആയിക്കൊള്ളട്ടെ, നിയമപാലകനൊ നിയമലംഘനം ചെയ്തവരോ ആയിക്കൊള്ളട്ടെ ,മുൻമ്പ് എത്ര തന്നെ തെറ്റുകുറ്റങ്ങൾ ചെയ്തിരുന്നവരോ ആയിക്കൊള്ളട്ടെ, തുടർന്നുള്ള ഭഗത് കേന്ദ്രീകൃത ജീവിതത്തിലൂടെ നിങ്ങളുടെ ശാശ്വതമായ സന്തോഷം വീണ്ടെടുക്കാം . ഈ ജന്മത്തിലും ഈ ജന്മത്തിനു ശേഷവും നിങ്ങൾക്ക് ആ നിർവ്വചിക്കാനാകാത്ത പരമാനന്ദം അനുഭവിച്ചറിയാം .നിങ്ങളുടെ കുടുംബബന്ധങ്ങളിൽ നിന്നു കൊണ്ടുതന്നെ യാതൊരു വിധ ക്ലേശങ്ങളും കൂടാതെ നിങ്ങൾക്കിതു ചെയ്യാം...
No comments:
Post a Comment