സ്നാനം എപ്പോൾ ചെയ്യണം
വീടിന്റെ സമൃദ്ധി വളർച്ച നമ്മുടെ കൈകളിലാണ് .രാവിലെ സ്നാനം ചെയ്യുന്നതിനെ ധർമ്മശാസ്ത്രങ്ങളിൽ 4 ഉപനാമം കൊടുത്തിട്ടുണ്ട്.
1. മുനിസ്നാനം
രാവിലെ 4 മണിയ്ക്കും 5 മണിക്കും ഇടയിൽ കുളിച്ചാൽ അതു മുനി സ്നാനം -സർവ്വോത്തമം
2. ദേവസ്നാനം -
രാവിലെ 5 മണി മുതൽ 6 മണിയുടെ ഇടയിൽ - ഉത്തമം
3. മാനവ സ്നാനം -
രാവിലെ 6 മണി മുതൽ 8 മണിയുടെ ഇടയിൽ - സാമാന്യം
4. രാക്ഷസീ സ്നാനം -
8 മണിക്കു ശേഷമുള്ള സ്നാനം ഇതു ധർമ്മനിഷിദ്ധം
ആരും 8 മണിക്കു ശേഷം കുളിക്കാൻ പാടില്ല.
മുനിസ്നാനം വീട്ടിൽ സുഖം, ശാന്തി, സമൃദ്ധി, വിദ്യ, ബലം, ആരോഗ്യം, ചേതനാ ഇവ പ്രദാനം ചെയ്യുന്നു.
ദേവസ്നാനം ജീവിതത്തിൽ യശസ്സ്, കീർത്തി, ധനം, വൈഭവം, സുഖം, ശാന്തി, സന്തോഷം ഇവ പ്രദാനം ചെയ്യുന്നു.
മാനവ സ്നാനം - കാമ സഫലത, ഭാഗ്യം, നല്ല കർമ്മസുഖം, പരിവാരങ്ങളിൽ ഐക്യം, മംഗള മയഫലം പ്രദാനം ചെയ്യുന്നു.
രാക്ഷസീ സ്നാനം ദരിദ്രത, ഹാനി, ക്ലേശം, ധനഹാനി, പാരവശ്യം ഇവ പ്രദാനം ചെയ്യുന്നു.
അതു കൊണ്ട് മനുഷ്യൻ 8 മണിയ്ക്കു ശേഷമുള്ള സ്നാനം വർജിക്കേണ്ടതാണ്.
പണ്ടു കാലങ്ങളിൽ സൂര്യോദയത്തിനു മുമ്പേ കുളിക്കണം എന്നു പറയാനുള്ള കാരണം ഇതാണ്.
No comments:
Post a Comment