Wednesday, 5 July 2017

ശ്രാദ്ധമെന്നാല്‍ ശ്രദ്ധയോടെ ചെയ്യേണ്ടതാകുന്നു

ശ്രാദ്ധമെന്നാല്‍ ശ്രദ്ധയോടെ ചെയ്യേണ്ടതാകുന്നു. ശ്രദ്ധയെന്നാല്‍ മറ്റുള്ളവര്‍ക്ക് ദോഷം
വരാതെയുള്ളതെന്നും അല്പം കൂടി കടന്നുചിന്തിച്ചാല്‍ മറ്റുള്ളവര്‍ക്ക് നന്മയുണ്ടാക്കുന്നതെന്നും
നമുക്ക് വ്യാഖ്യാനിക്കാം.

പിതൃപ്രീതിക്കായി നമുക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും? പലരുടെയും അന്വേഷണമാണ്.
ഉത്തമനായൊരു ജ്യോതിഷി പറയുന്നത് ഇപ്രകാരം മാത്രമായിരിക്കും: "ദാരിദ്ര്യമില്ലാതെ
ജീവിച്ചുമരിക്കാന്‍ കൂടെ നില്‍ക്കുകയും അവരുടെ മരണശേഷം മരണാനന്തരകര്‍മ്മങ്ങള്‍
അനുഷ്ഠിക്കുകയും ശേഷം ശിവരാത്രിവ്രതവും ശിവരാത്രിയിലെ ബലിതര്‍പ്പണവും ത്തിലഹോമവും
പിന്നെ കര്‍ക്കിടകവാവ് ബലിയും തിലഹോമവും ചെയ്‌ത് ധൈര്യമായി പിതൃപ്രീതി നേടുകയും
ചെയ്യുക..." എന്നായിരിക്കും.

ഇങ്ങനെ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പിതൃപ്രീതികര്‍മ്മങ്ങളായ രണ്ട് ബലിതര്‍പ്പണങ്ങള്‍
നടത്തുന്നവര്‍ക്ക് യാതൊരുവിധ പിതൃദോഷവും സംഭവിക്കുന്നതല്ലെന്ന് നിരവധി
അനുഭവസാക്ഷ്യങ്ങളുമുണ്ട്‌. ലക്ഷങ്ങള്‍ മുടക്കിയുള്ള പിതൃകര്‍മ്മങ്ങളേക്കാള്‍ അത്യുത്തമം നമ്മള്‍
സ്വന്തമായി അനുഷ്ഠിക്കുന്ന ഈ ബലികര്‍മ്മങ്ങള്‍ തന്നെയാകുന്നു.

പിതൃകര്‍മ്മം ചെയ്യാനുള്ള ഉത്തമദിനങ്ങള്‍ ഏതൊക്കെയാണ്?
♦💧♦💧♦💧♦💧♦
1) ഉത്തരായന പുണ്യകാലം (മകരം 01)
2) ശിവരാത്രി
3) ദക്ഷിണായന പുണ്യകാലം (കര്‍ക്കിടകം 01)
4) കര്‍ക്കിടകവാവ്
5) വിഷുവത് പുണ്യകാലം (മേടം 01)
6) അക്ഷയതൃതീയ.

ഈ ദിവസങ്ങളിലെല്ലാം ശ്രാദ്ധം നടത്തി പ്രാര്‍ത്ഥിക്കാന്‍ സാധിച്ചില്ലെങ്കിലും കഴിയുന്ന ദിവസങ്ങളില്‍
ശ്രാദ്ധം അനുഷ്ഠിക്കാന്‍ ശ്രമിക്കണം.

ബലികര്‍മ്മം: ഒരു അവലോകനം.
♦💧♦💧♦💧♦💧♦
"ശ്രദ്ധയാ ധാര്യതെ ധര്‍മ്മ ബഹുഭിന്നാര്‍ത്ഥരാശിഭി:
നിഷ്കിഞ്ചിനോപി മുനയ: ശ്രദ്ധാവന്തൊ ദിവംഗത:"

നാം ചെയ്യുന്ന ക്രിയകള്‍ പ്രയോജനമായി വരണമെങ്കില്‍ അത് ധര്‍മ്മമായി പരിണമിക്കണം.
ശ്രദ്ധയോടുകൂടി ചെയ്യുന്ന കര്‍മ്മങ്ങള്‍ മാത്രം ധര്‍മ്മമായി പരിണമിക്കുന്നു. ഭക്തിയും
ശ്രദ്ധയുമില്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ധര്‍മ്മമായി പരിണമിക്കുന്നതല്ല.

മൃതരായ മാതൃ-പിതൃ-പിതാമഹ-പ്രപിതാമഹന്മാര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന
കര്‍മ്മത്തിന് ശ്രാദ്ധം അഥവാ ബലികര്‍മ്മം എന്ന് പറയുന്നു. ശ്രാദ്ധം ചെയ്യുന്ന പുണ്യത്തെക്കുറിച്ച്
കൂര്‍മ്മപുരാണത്തിലും ബ്രഹ്മപുരാണത്തിലും ഗരുഡപുരാണത്തിലും ആദിത്യപുരാണത്തിലും
വിഷ്ണുസ്മൃതിയിലും പറഞ്ഞിട്ടുണ്ട്.

ഒരു കഷണം പച്ചക്കറിയോ ഒരു പഴമോ കൊണ്ടെങ്കിലും ശ്രാദ്ധം നടത്തിയാല്‍ ആ വംശത്തില്‍
നിന്നും സര്‍വ്വദു:ഖങ്ങളും ഒഴിഞ്ഞുമാറുന്നു.

ദേവഗണങ്ങള്‍ക്ക് അതീവപ്രാധാന്യമുള്ള ഉത്തരായനകാലം കഴിഞ്ഞ് പിതൃക്കള്‍ക്ക്
അതീവപ്രാധാന്യമുള്ള ദക്ഷിണായനകാലം ആരംഭിക്കുന്ന കര്‍ക്കടകത്തിലെ കറുത്തവാവ്
(അമാവാസി) ബലികര്‍മ്മത്തിന് അത്യുത്തമം.

മരിച്ചുപോയവര്‍ ആ മരണമടഞ്ഞ നക്ഷത്രദിവസമോ അല്ലെങ്കില്‍ തിഥിദിവസമോ വീട്ടുപടിക്കല്‍
എത്തുമെന്നും അവരെ പ്രീതിപ്പെടുത്തണമെന്നും പറഞ്ഞിരിക്കുന്നു. ഇവ തുടരുന്നവരും
ഇവയൊന്നും സാധിക്കാത്തവരും കര്‍ക്കടകത്തിലെ കറുത്തവാവ് (അമാവാസി) ബലികര്‍മ്മം
ആചരിച്ചുവരുന്നു.


No comments:

Post a Comment