Wednesday, 5 July 2017

രാവിലെ എണീക്കുന്നതിനു മുമ്പ് എന്തിനാണ് ഭൂമി തൊട്ട് ശിരസ്സിൽ വയ്ക്കുന്നത് ?

🌸🌻🌸🌻🌸🌻🌸🌻🌸🌻?
രാവിലെ എണീക്കുന്നതിനു മുമ്പ് എന്തിനാണ് ഭൂമി തൊട്ട് ശിരസ്സിൽ വയ്ക്കുന്നത് ?
🌸🌻🌸🌻🌸🌻🌸🌻🌸🌻
    എഴുന്നേറ്റ് കിടക്കയിലിരുന്ന് രണ്ടു കൈപ്പത്തി നിവർത്തി പ്രാർത്ഥിച്ചശേഷം കിടക്കയിൽ നിന്നും പാദങ്ങൾ ഭൂമിയിൽ വയ്ക്കുന്നതിനുമുമ്പ്  ഭൂമാതാവിനെ  തൊട്ട് ശിരസ്സിൽ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്.

    ' സമുദ്രവസനേ ദേവീ
      പർവ്വതസ്തന മണ്ഡലേ
      വിഷ്ണുപതീ നമസ്തുഭ്യം
      പാദസ്പർശം ക്ഷമസ്വമേ '

എന്ന മന്ത്രം ചൊല്ലിയാണ് ഭൂമി തൊട്ട് ശിരസ്സിൽ വയ്ക്കേണ്ടത്.

     ഈ വിശ്വാസത്തെ അന്ധവിശ്വാസം എന്ന് തളളിക്കളയാതെ അതിൻറെ ശാസ്ത്രീയ വശം മനസ്സിലാക്കുകയാണ് വേണ്ടത്. ..

      ഒരു വ്യക്തി ഉറങ്ങിക്കിടക്കുമ്പോൾ അയാളുടെ ശരീരത്തിനകത്ത് കുടികൊളളുന്ന ഊർജ്ജത്തെ സ്റ്റാറ്റിക്ക് എനർജി അഥവാ പൊട്ടൻഷ്യൽ എനർജി എന്ന് വിളിക്കുന്നു.  എന്നാൽ എഴുന്നേൽക്കുന്ന സമയത്ത് അത് ഡൈനാമിക് അഥവാ കൈനറ്റിക് എനർജിയായി മാറുന്നു . ഭൂമിയിൽ തൊടുന്നതോടെ ശരീരത്തിലെ മലിനോർജ്ജം ( സ്റ്റാറ്റിക് എനർജി ) വിസർജ്ജിച്ച് ശുദ്ധോർജ്ജം നിറയ്ക്കേണ്ടതുണ്ട്.
 
     ഉണർന്നെണീക്കുമ്പോൾ കാലാണ് ആദ്യം നിലത്ത് തൊടുന്നതെങ്കിൽ ഊർജ്ജം കീഴോട്ടൊഴുകി ശരീരബലം കുറയുന്നു. എന്നാൽ കൈയ്യാണാദ്യം നിലത്ത്  തൊടുന്നതെങ്കിൽ ഊർജ്ജം മുകളിലോട്ട് വ്യാപിച്ച് കൈയ്യിലൂടെ പുറത്തു പോകുന്നതോടെ ശരീരബലം ഇരട്ടിക്കും. ഈ ശാസ്ത്രം അറിയാമായിരുന്ന ആചാര്യന്മാർ അത് ആചാരങ്ങളിലൂടെ തലമുറകളിലേക്ക്  പകർന്നു.
🌸🌻🌸🌻🌸🌻🌸🌻🌸🌻

No comments:

Post a Comment