പ്രിയ ആയുർവേദ വിരോധികളെ ,
ആയുർവേദം ശാസ്ത്രീയമാണോ എന്ന ചോദ്യം ഉന്നയിക്കുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം ആയുർവേദത്തെ കുറിച്ചുള്ള അറിവ് പലപ്പോഴും താഴെ പറയുന്നവയിൽ മാത്രം ഒതുങ്ങുന്നു (ഞാൻ ഊഹിക്കുന്നു )
1 ) മുടി കൊഴിച്ചിൽ ,താരൻ , അകാലനര ഇവയ്ക്കു ഫലപ്രദമാകാത്ത ,ആകർഷകമായ പരസ്യവാചകങ്ങളിലുള്ള എണ്ണകളിൽ
2 ) വെളുക്കാൻ തേച്ചതു പാണ്ടാക്കി തീർക്കുന്ന സൗന്ദര്യ സംവർധനികളിൽ
3 ) ലവണ തൈലം കാലിയാക്കിത്തീർത്ത കീശയിലും ചുരുങ്ങാത്ത കുടവയറിലും
4 ) കുതിരശക്തി നേടാൻ ആഗ്രഹിച്ചു കഴിച്ച ലൈംഗിക ശക്തി വർദ്ധന വ്യാജമരുന്നുകളിൽ
5 ) സ്റ്റീറോയിഡിന്റെ പിൻബലത്തിൽ പ്രവർത്തിച്ചതായി തെളിഞ്ഞ കഫ്സിറപ്പുകളിൽ
കൂടാതെ ...................
ടൂറിസ്റ്റ് മസ്സാജ് പാർലറുകൾ ,മഴക്കാലമാകുമ്പോൾ കൂണു പോലെ മുളച്ചു വരുന്ന കർക്കടക ചികിത്സ,
ഭംഗിയായി അലങ്കരിച്ച ചില കെട്ടിടങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന പഞ്ചകർമ്മ ബോർഡ് ,കോട്ടക്കലിന്റെയോ വൈദ്യരത്നത്തിന്റെയോ കടകളിലെ കഷായ കുപ്പികൾ, എണ്ണയുടെയും കുഴമ്പിന്റെയും
മനംമടുപ്പിക്കുന്ന ഗന്ധം ,ഉഴിച്ചിൽ ,പിഴിച്ചിൽ .........
വാക്കുകൾ നീണ്ടു പോകുന്നു, ഒപ്പം ലാടവൈദ്യംവും
അങ്ങാടി മരുന്നുകളും മൈലണ്ണയും വിപ്ലവാരിഷ്ടക്കച്ചവടവും ആയുർവേദമായി അരങ്ങാടി തിമിർക്കുന്നു .
അതിതീവ്ര അന്വേഷണത്വരയുള്ളവർ ഗൂഗിളിലും വിക്കിപീഡിയയിലും സെർച്ച് ചെയ്തു സംസ്കൃതസൂത്രങ്ങളാൽ അലങ്കരിക്കപ്പെട്ട ആയുർവേദത്തിന്റെ സാങ്കേതികപദങ്ങളിൽത്തട്ടിവീഴുകയും എന്തൂട്ടു വാത വും പിത്തവും കഫവും,എന്തൂട്ട് തട്ടിപ്പാ ചെങ്ങായിയേ ഇങ്ങള് ,തെളിയിക്കാനാകുമോ കാണിക്കാൻ ആകുമോ എന്നു വിമർശിച്ചു മൈക്രോസ്കോപ്പുമായി ആയുർവേദ സംഹിതകളുടെ വിവർത്തനങ്ങൾ വായിച്ചു ഗിരിഭാഷണങ്ങൾ നടത്തുകയും ചെയ്യും
പ്രിയപ്പെട്ട ചെങ്ങായിമാരേ ഇങ്ങള് അറിഞ്ഞ ---അറിയുന്ന മുകളിൽ ഉദ്ധരിച്ച പലവിധ ആയുർവേദ അനുബന്ധി അസംബന്ധ നാടകങ്ങളൊക്കെ യഥാർത്ഥ ആയുർവേദ ചികിത്സാപദ്ധതികളുമായി ദയവായി ബന്ധിപ്പിക്കരുത് . ആയുർവേദം പരമ്പരകളിലൂടേ വികസിച്ചുവന്ന സൂക്ഷമ നിരീക്ഷണങ്ങളുടെ ,സംഗ്രഹപഠനങ്ങളുടെ പൂർണതയാണ് . വാതവും പിത്തവും കഫവും , എഴുധാതുക്കളും എണ്ണയും കുഴമ്പും കഷായവും ഒക്കെ നിറഞ്ഞ വേറൊരു പ്രപഞ്ചം . ആ പ്രപഞ്ചവും മാവോയിസ്റ്റുകളുടെയും നാസ്തികരുടെയും ആസ്തികരുടെയും സാദാ പ്രപഞ്ചവുമായി തീർത്തും ശാസ്ത്രീയമായിത്തന്നെ ബന്ധപ്പെട്ടിരിക്കുന്നു അതു മനസിലാക്കുന്നതിന് മുമ്പ് ആദ്യം ആയുർവേദം എന്താണെന്ന് അറിയണം, അതിൻറെ ഭാഷ മനസ്സിലാക്കണം. താഴെപ്പറയുന്ന വ്യക്തികളോ മാനസികാവസ്ഥ ഉള്ളവരോ ദയവായി ഇനിയുള്ള ഭാഗം വായിക്കരുത്.
1 ,സംസ്കൃത പദങ്ങളെ പൂർണമായും വെറുക്കുന്നവർ (സംസ്കൃതോഫോബിയ)
2 ,പാരമ്പര്യ ഇന്ത്യൻ പൗരാണിക ശാസ്ത്രങ്ങൾ ഒട്ടും പഠിക്കാൻ ശ്രമിക്കാതെ വെറുക്കുന്നവർ (ആർഷോഫോബിയ)
3 ,ഒരിക്കലെങ്കിലും ഒരു ശാസ്ത്ര പ്രബന്ധമെങ്കിലും സ്വന്തമായി തയ്യാറാക്കാത്തവർ ,കാരണം ഇക്കൂട്ടരെ മനസിലാക്കാൻ ശ്രമിക്കുന്നത് പോത്തിൻറെ ചെവിയിൽ വേദം ഓതുന്നത് പോലെയാണ് (ഞാൻ പറഞ്ഞതല്ല ,പഴമൊഴിയാണ് -ക്ഷമിക്കുക)
1 .ആയുർവ്വേദം എവിടെനിന്നും മുളച്ചുണ്ടായി ?
ഇറാനിലെ മിട്ടാനി സംസ്കൃതിയോളം പഴക്കമുള്ള സംസ്കൃതഭാഷയിലാണ് ആയ്യുർവ്വേദത്തിൻറെ മൂലഗ്രന്ഥങ്ങൾ .ആര്യന്മാരുടെ പ്രാഥമിക വൈദ്യവിജ്ഞാനം മാത്രമായിരുന്നില്ല അത്.ഗ്രീസിലും മറ്റു പൗരസ്ത്യദേശങ്ങളിലും നിലനിന്നിരുന്ന വൈദ്യവിജ്ഞാനത്തിൻറെ സ്വഭാവം ആയുർവേദത്തിലും പൊതുവായി കാണാം.ദേശങ്ങൾ തമ്മിൽ ഉണ്ടായിരുന്ന വിജ്ഞാന കൈമാറ്റം മൂലം പല അറിവുകളും വന്നു ചേർന്നു.എന്നാൽ അത്തരം അറിവുകളെ ആയുർവേദത്തിന്റെ ഭാഗമാക്കുന്നതിനു മുമ്പുതന്നെ അവ കൃത്യമായി നിരീക്ഷിക്കപ്പെടുകയും പരീക്ഷിക്കപ്പെടുകയും തെളിയിക്കപ്പെട്ടാൽ മാത്രം അംഗീകരിക്കുകയും ചെയ്തു പോന്നു .ഈ നിരീക്ഷണം -പരീക്ഷണ തെളിയിക്കൽ പരിപാടി ആദ്യമായി തുടങ്ങിയത് തന്നെ ഇവിടെയാണെന്ന് നമുക്ക് പറയാൻ കഴിയും .പ്രധാനമായും മൂന്നു വിധത്തിലാണ് കാര്യങ്ങൾ പരീക്ഷിക്കപ്പെട്ടിരുന്നത്.
1) പ്രത്യക്ഷം - നേരിട്ടുകാണാനും അനുഭവിക്കാനും കഴിയുന്നത്.
2) അനുമാനം - (observation)
3) യുക്തി - (logical reasoning)
4) ആപ്തോപദേശം - (veteran/ senior observation)
ഇതിനെ അടിസ്ഥാനപ്പെടുത്തി സിദ്ധാന്തം (hypothesis) കൊണ്ടുവരുകയും അവയെ proper reasoning ലൂടെ ചർച്ചകളിൽ കൃത്യമായ തെളിവായി കൊണ്ടുവരുകയും ഒടുവിൽ പണ്ഡിതസഭ അംഗീകരിക്കുകയും വേണം.ഉദാഹരണത്തിന് , ചുമയ്ക്ക് ആടലോടകത്തിന്റെ ഇലയുടെ നീര് നല്കണമെങ്കിൽ പോലും നിരവധി രോഗികളിൽ പരീക്ഷിച്ചു ഗണ്യമായ രീതിയിൽ പാർശ്വ ഫലങ്ങളില്ലാതെ സൗഖ്യം കിട്ടിയ തെളിവും ,കൂടാതെ വനവാസികളുടെ (അവരാണ് പച്ചമരുന്നിൽ വിദഗ്ദ്ധർ )ശുപാർശ പോലും ഉണ്ടെങ്കിലേ വിദഗ്ദ്ധസഭ അംഗീകരിച്ചിരുന്നുള്ളു.ഇരുമ്പിന്റെ കുറവ് വിളർച്ച ഉണ്ടാക്കുന്നു എന്ന അറിവിലേക്ക് അവർ എത്തിയത് ഈ രീതിയിൽ രോഗകാരണങ്ങളെ വ്യക്തമായി പഠിച്ച് തന്നെയാണ്.ചരകസംഹിത വിമാനസ്ഥാനത്തിൽ (രോഗഭിഷക്ജിതീയം വിമാനം )ഇത്തരം സിദ്ധാന്തങ്ങളെ ശാസ്ത്രീയമായി പരീക്ഷണങ്ങളിലൂടെ തെളിയിക്കേണ്ട ആവശ്യകത സമഗ്രമായി പറയുന്നു .സംഹിതകൾ സൂക്ഷ്മമായി പഠിച്ചാൽ മാത്രമേ ഇത്തരം അറിവിലേക്ക് ഒരു വ്യക്തിക്ക് എത്താൻ കഴിയൂ.
ആയുർവേദ ഗ്രൻഥങ്ങളുടെ ശാസ്ത്രീയത
ആയുർവേദ ഗ്രൻഥങ്ങളുടെ രചനാശൈലിയും ഉള്ളടക്കവും രോഗങ്ങളുടെ വിശകലനവും ആധുനിക ശാസ്ത്ര വീക്ഷണത്തോടു കിടപിടിക്കുന്നതാണ് .Aeitiology,pathogenesis,prodromal symptoms,symoptoms, prognosis, treatment,regimens എന്നിവയുടെ ക്രമീകൃത രചന ശൈലി പോലും നിങ്ങളെ അത് മനസിലാക്കിത്തരും .ആധുനിക വൈദ്യ വീക്ഷണങ്ങളോട് വൈരുധ്യം പുലർത്തുന്ന യാതൊന്നും തന്നെ സൂക്ഷ്മ പരിശോധനയിൽ ആയുർവേദ അടിസ്ഥാന തത്വങ്ങളിൽ കാണാൻ കഴിയില്ല ,അതാത് കാലത്തു ആധിപത്യം പുലർത്തിയിരുന്ന മത സമുദായങ്ങൾ ചിലപ്പോഴൊക്കെ ആയുർവേദ സാഹിത്യത്തിലും കൈ കടത്തിയിട്ടുണ്ട് . എങ്കിലും അത് ആയുർവേദത്തിന്റെ അടിസ്ഥാന തത്വങ്ങളെ ബാധിച്ചിട്ടില്ല .ഇന്ത്യയിൽ മുഖ്യധാരാ വൈദ്യശാസ്ത്രം വളരാൻ ആയുർവേദത്തിന്റെ വിശാല വീക്ഷണം ഏറെ സഹായിച്ചിട്ടുണ്ട്
സുശ്രുത സംഹിത .
ആധുനിക ശസ്ത്രക്രിയയുടെ പിതാവ് എന്ന അറിയപ്പെടുന്നത് സുശ്രുതനാണ് .ബ്രാഹ്മണ്യത്തിന്റെ പൂണൂലുകൾ പൊട്ടിച്ചെറിഞ്ഞു ഒളിച്ചിരുന്നു ശവ ഛേദനം ചെയ്ത, ആന്തരിക അവയവങ്ങളെ കുറിച്ച ലോകത്തു ആദ്യമായി ശാസ്ത്രീയമായി പഠിച്ച സുശ്രുതൻ .
ഈ ഗ്രന്ഥം ഒന്ന് ആത്മാർത്ഥമായി വിലയിരുത്തിയാൽ Plastic surgery (Nasoplasty) Pre and post surgical procedures , different incision methods ,vesical calculi surgery,different surgical instruments,wound care,disinfectants ,anti biotics,fracture management with different immobilisation techniques ,para surgical procedures ഇവയുടെ സമഗ്ര ശാസ്ത്രീയ വിശദീകരണം മനസ്സിലാക്കാം .കൊളോണിയൽ കാലത്തു ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സംഭാവനയായി ലോകം കരുതിയ ഇത്തരം വൈദ്യ ശാസ്ത്ര നേട്ടങ്ങൾ സുശ്രുത സംഹിതയുടെ തനി പകർപ്പാണ് എന്ന് വിമർശകർ പോലും അംഗീകരിക്കും .അന്ന് പേറ്റന്റ് സമ്പ്രദായം ഉണ്ടായിരുന്നുവെങ്കിൽ സുശ്രുതന്റെ പരമ്പരകൾക് മാത്രമേ സര്ജറിയും ഓർത്തോ കെയറും ഇന്ന് ചെയ്യാൻ കഴിയുമായിരുനുള്ളു .ചരക സംഹിതയും ,കശ്യപ സംഹിതയും ,ജനറൽ മെഡിസിൻ, പീഡിയാട്രിക് വിജ്ഞാനത്തിന് നൽകിയ സംഭാവനകൾ അത്തരം ഗ്രന്ഥങിലൂടെ കടന്നു പോകുന്നവർക്ക് മനസിലാകും .
ഔഷധങ്ങൾ തെരഞ്ഞെടുത്ത യുക്തി
ഇന്ന് പ്രമുഖ ഔഷധ ഗവേഷണശാലകളിലൂടെ ലോകം അറിയുന്ന പല സസ്യജന്യ അറിവുകളും നമ്മുടെ ആയുർവേദ പൂർവികർ നേരത്തെ തന്നെ അറിഞ്ഞത് ശാസ്ത്രീയ പരീക്ഷണങ്ങൾക്കായി നിലവിലിരുന്ന
പ്രത്യക്ഷ - അനുമാന -യുക്തി-സിദ്ധാന്ത-തെളിയിക്കൽ പരിപാടിയിലൂടെ തന്നെയാണ് .ഉദാഹരണം : അതി കഠിനമായ ചൊറിച്ചിൽ ഉണ്ടാക്കുന്ന നായ്ക്കുരുന്നക്കുള്ളിൽ പോലും ബീജത്തെ വർധിപ്പിക്കാൻ കഴിയുന്ന ശക്തി ഉണ്ടെന്നറിഞ്ഞതും, തഴുതാമ മൂത്രളം (DIURETIC)ആണെന്ന് അറിഞ്ഞതും ആ നിരീക്ഷണ പരീക്ഷങ്ങളിലൂടെ ആണ്
നിദാന (രോഗ കാരണം) രോഗ സംപ്രാപ്തി (രോഗം ഉണ്ടാകുന്ന പ്രക്രിയ) ഇവയെകുറിച്ചുള്ള ശാസ്ത്രീയ കാഴ്ച്ചപ്പാടുകൾ .
.
രോഗകാരണങ്ങളിൽ ആയുർവേദം പറയുന്ന മിഥ്യാഹാരവിഹാരങ്ങൾ ,കാലാർത്ഥകര്മങ്ങൾ ഇവയുടെ ഹീനാമിഥ്യാതിയോഗം ഒന്നും നിങ്ങൾക്ക് ഈ ചെറിയ കുറിപ്പിലൂടെ മനസിലാക്കിത്തരാൻ കഴിയാത്തതിൽ ക്ഷമിക്കുക .എങ്കിലും എത്ര ആയുർവേദ വിമർശകരായാലും ആഹാരങ്ങളോ വിഹാരങ്ങളോ (food and body activities) അമിത - അല്പമാത്രയിൽ അകാലത്തു (untimely) ഉപയോഗിക്കപ്പെടുന്നതുകൊണ്ടു ഉണ്ടാകുന്ന പ്രശ്നനങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കും . OBESITY യും life style disorders ഉം ഈ ഗണത്തിൽ നിങ്ങളുടെ വിമർശനചിന്തയെ തണുപ്പിക്കാൻ പറയുന്ന ഉദാഹരണങ്ങൾ മാത്രം .
രോഗങ്ങളെ നിജമെന്നും ആഗന്തുവെന്നും രണ്ടായി തിരിച്ചിരിക്കുന്നതും ശാസ്ത്രീയമായ കാഴ്ചപ്പാടോടെയാണ് നിജ രോഗങ്ങൾ വ്യത്യസ്തനിദാനങ്ങളാൽ സൃഷ്ടിക്കപ്പെടുന്നവയും ദോഷ - ദുഷ്ടിയാൽ (താഴെ വിശദീകരിക്കാം )ഉണ്ടാകുന്നവയും ആണു .ആഗന്തു രോഗങ്ങൾ -ഭൂതജന്യം (microbes-bactieria ,virus etc )ആണു ഉണ്ടാകുന്നത് ഈ അറിവിൽ നിങ്ങൾക് സംശയമില്ല ?
പാരമ്പര്യ രോഗങ്ങളെ സഹജം (inborn)/ കുലജം (inherited) എന്ന വാക്കിനാൽ വിശേഷിപ്പിക്കുന്ന, അത്തരം രോഗങ്ങളെ വിശദമാക്കുന്ന ലോകത്തിലെ ആദ്യശാസ്ത്രവും ആയുർവേദമാണ്.
എല്ലാരോഗങ്ങളും ചികിൽസിച്ച് ഭേദമാക്കാമെന്നു ആയുർവേദം അവകാശപ്പെടുന്നില്ല .സാധ്യമായത് അസാധ്യമായത് ,കഷ്ട സാധ്യം ,മരുന്ന് തുടർച്ചയായി കഴിച്ചു കൊണ്ടിരിക്കേണ്ടവ എന്നിങ്ങനെ പല ഭേദങ്ങളുണ്ട്.surgery വേണ്ട രോഗങ്ങൾ അപ്രകാരം തന്നെയാണ് ആയുർവേദത്തിൽ വർഗീകരിക്കപ്പെട്ടിരിക്കുന്നത് .ഉദാഹരണം - അർബുദം.കൃമിക്കായി പറയുന്ന പ്രകൃതി വിഘാത ചികിത്സയിലൂടെ (allopathy) ആധുനിക വൈദ്യശാസ്ത്രത്തിലെ microbes treatment മായി സാദൃശ്യപ്പെടുത്താം.
ഇനിയാണ് കഥയിലെ വില്ലൻ
മറ്റാരുമല്ല സാക്ഷാൽ വാതവും,പിത്തവും കഫവും തന്നെ .microscpe ഉം ആയി കറങ്ങി നടക്കുന്ന പ്രിയ വിർമര്ശകരേ ഒന്നുശ്രദ്ധിച്ചാൽ മനസിലാകും അത്രമാത്രം !
പഞ്ചഭൂതങ്ങളുടെ സംക്ഷിപ്തരൂപമാണ് ത്രിദോഷങ്ങളെന്നും അവയുടെ സമാവസ്ഥയാണു ആരോഗ്യമെന്നുമാണ് അതിന്റെ ഒരിത് . ആ രീതിയിലൊന്നും ഞാൻ പറഞ്ഞു നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല .
1 ) എന്താണു വാതം
അതു കേവലം ഒരു സാങ്കേതിക പദം മാത്രമാണ് .ഒരു കൂട്ടം ഗുണങ്ങളുടെ അടയാളവാക്ക് .ഏതൊക്കെയാണ് ആ ഗുണങ്ങൾ
1 ) dryness (രൂക്ഷത) 2 ) lightness (ലഘു ) 3 ) coldness (ശീതം ) 4 )roughness (ഖരം ) 5 )minutnees (സൂഷ്മം )6 )movements (ചല )
ഇവയാണ് ആ ഗുണങ്ങൾ ഉദാഹരണം :- തണുത്ത വരണ്ട കാറ്റേറ്റാൽ നമ്മുടെ ചിലരുടെ തൊലി വരളുമല്ലോ ,ആ വരൾച്ച (dryness -രൂക്ഷ ) എന്ന തൊലിപ്പുറത്തെ അവസ്ഥ കണ്ടാൽ ആയുർവേദിയൻ പറയും ആ തൊലിയിൽ വാതത്തിന്റെ രൂക്ഷ ഗുണം (dryness ) കൂടിയിരിക്കുന്നു കുറച്ചു സ്നേഹാഗുണം കൊടുക്കൂ എന്നു (സ്നേഹം എന്നാൽ ആയുർവേദത്തിൽ ജലമാകാം oil ആകാം ) അപ്പോൾ ചിലർ moisturising cream പുരട്ടും ചിലർ ആയുർവേദ oily cream
പുരട്ടും ,ഒപ്പം തന്നെ കാറ്റേൽക്കുന്നത് ഒഴിവാക്കും (നിദാനപരിവർജനം )
Topical moisturising cream ഉപയോഗിക്കുന്നതു ശാസ്ത്രീയമാണെങ്കിൽ ഇതും ശാസ്ത്രീയമാണു .
കൈ ഒടിഞ്ഞാൽ പ്ലാസ്റ്റർ ഇടുന്നത് ശാസ്ത്രിയമാണെകിൽ (ചലഗുണ വിപരീത സ്ഥിരഗുണപ്രയോഗം ) ആയുർവേദ ചികിത്സയും ശാസ്ത്രിയമാണ് .
.നിങ്ങൾ കശ്മീരിലെ മഞ്ഞിൽ ആണെന്നും ചില സമയത്തു കാലുകൾ തണുത്തുമരവിച്ചതായി സങ്കൽപ്പിക്കുക , ആ ഭാഗത്തിന് ആശ്വാസം ലഭിക്കാനായി അൽപം കടുകെണ്ണ ചൂടാക്കി പുരട്ടും അതാണു ഞങ്ങളുടെ ഉഷ്ണസ്നേഹാഗുണപ്രയോഗം .ധമനി വികാസവും രക്തപ്രവാഹവും നിങ്ങൾക് ശാസ്ത്രീയമായി പറയാം .ഭാഷ മാറിയെന്നു വെച്ച് കാര്യവും ധർമവും വ്യത്യസ്താമാകുന്നില്ലലോ ........
ഇനി വാതത്തെ കാണണമെന്നുവെച്ചാലോ രൂക്ഷ ചലഗുണം കൂടിയ abdominal gas നെ കാണാം. എന്നുവെച്ചു ആ gas ആണു വാതം എന്നു വിചാരിക്കരുത് അത് കേവലം രണ്ടോ മൂന്നോ ഗുണങ്ങൾ ചേര്ന്നു നിൽക്കുന്ന അവസ്ഥ മാത്രം .ഈ ഉദാഹരങ്ങളൊക്കെ നിങ്ങൾക് മനസിലാക്കാൻ വേണ്ടി മാത്രമായി പറഞ്ഞതാണ് .ആയുർവേദത്തിലെ ഗുണചികിത്സയുടെ അല്പതത്വംമാത്രമാണ് ഞാൻ ഇവിടെ വിശദീകരിച്ചത് .രോഗസംപ്രാപ്തി കൂടുതൽ ആഴത്തിൽ പഠിക്കുകതന്നെചെയ്യണം .ബാഹ്യ ആന്തരികമായി ദോഷങ്ങളെഅംശാംശവികല്പനചെയ്തു നൽകുന്ന ഔഷധപ്രയോഗമാണ് ആയുർവേദചികിത്സയുടെ കാതൽ.ആന്തരികഗുണവ്യതിരേകങ്ങളെ വളരെആഴത്തിൽ തന്നെ പറയപ്പെടുന്നുണ്ട്.പക്ഷാഘാതം മുതലായ വാതരോഗങ്ങൾ നന്നായി പഠിക്കണമെങ്കിൽ അഷ്ടാംഗഹൃദയം എങ്കിലും കുറഞ്ഞത് ഒന്ന് വായിക്കാൻ മെനെക്കെടുക .
പിത്തവും കഫവും ഇതുപോലെ വ്യത്യസ്തങ്ങളായ ഗുണങ്ങളുടെ അടയാള വാക്കുകളാണ് .ശ്വാസകോശത്തിൽ അടഞ്ഞുകൂടുന്ന കഫം ആയുർവേദക്കാരന്റെ കഫം എന്ന അടയാള വാക്കിന്റെ ചില ഭാഗങ്ങൾ മാത്രം അടങ്ങിയതാണ് . ആ കഫം ആണ് ഈ കഫം എന്നു Abdomen gas നെ പോലെ വിചാരിക്കരുതെന്നാണ് അർത്ഥം .
ഉഷ്ണം (ചൂട്) പിത്തത്തിന്റെ ഒരു ഗുണമാണ് . നല്ല പനിയിൽ മോപ്പ് ചെയ്യുന്ന ആധുനികൻ നൽകുന്ന
ശീതഗുണമാണ്ശാസ്ത്രീയമെങ്കിൽ അത് തന്നെ ആണ് ആയുർവേദീയനും ചെയ്യുന്നത് (ഉഷ്ണ വിപരീത ശീത ഗുണ application)
ദ്രവ്യ കർമം ( Pharmacological action)
Analgesic,antipyretic,antihistamine,carminative,തൂങ്ങിയ എല്ലാ ആധുനിക ദ്രവ്യ കർമങ്ങളും പച്ച മരുന്നുകളും ചെയ്തുവരുന്നു .
ആയുർവേദ ഔഷധി കല്പനകൾ
1 ) കഷായം - Water extract of herbs
2) ഘൃതം / തൈലം - Fat soluble portion of herbals
3 )അരിഷ്ടം - Alcoholic extract of herbs
4)ഗുളിക - Tablets
ഇവക്കൊക്കെ തന്നെ കൃത്യമായ dose,mode of action ഉം ഉണ്ട് .
ആയുർവേദ ചികിത്സ കാലഹരണപ്പെട്ടോ
ആയുർവേദ ചികിത്സ വിജ്ഞാനം കാലാതി വർത്തിയാണ്
Neurology,myology,milestone diseease, skin disease , തുടങ്ങിയവയിൽ ഏറെ മുൻപന്തിയിലാണ് .Piles ,fissure,fistula കളിലെ ക്ഷാര സൂത്ര ചികിത്സ Bailey and love ഇന്റെ പുതിയ എഡിഷനിൽ പോലും ഉൾപ്പെടുത്തിയിരിക്കുന്നു
Rheumatic joint pathology യിൽ ഇന്ത്യൻ ജനത ആയുർവേദത്തെയാണ് മറ്റേതു വൈദ്യ വിഭാഗത്തെ കാളും ആശ്രയിക്കുന്നത്. ആധുനിക ശാസ്ത്ര ചിന്താഗതിയിലും ദോഷങ്ങളുടെ അംശാംശ വികല്പനം മാത്രം മതി ഒരു വൈദ്യന് .
ഒരു ഉദാഹരണം പറയാം
ആധുനിക രോഗ സംപ്രാപ്തിയിൽ (Osteoarthritis - സംഭവിക്കുന്നത് matrix proteoglycan loss --- articular cartilage roughening(ഖര ഗുണ of വാത വൃദ്ധി )------- softening (മൃദു ഗുണ of പിത്ത വൃദ്ധി)--------- Ulceration(വ്രണാവസ്ഥ due to പിത്ത ) ---------Fibrosis (സ്ഥിര ഗുണ of കഫ ) -------Locking (സ്ഥിര ഗുണ of കഫ ) ----------ഇത്തരം pathogenesis ൽ ത്രി ദോഷങ്ങളെ വ്യക്തമായി ദർശിക്കാൻ ആയുർവേദ ചികിത്സകന് കഴിയും .ദോഷാവസ്ഥ നോക്കി വ്യത്യസ്തങ്ങളായ ആന്തരിക ബാഹ്യ പ്രയോഗങ്ങളിലൂടെ ദോഷ ശമനം സാധിച്ചാണ് ഇത് സംഭവിക്കുന്നത് .
എങ്കിലും വളരുവാൻ ഏറെ സാഹചര്യങ്ങളുള്ള ഈ ശാസ്ത്രം വേണ്ടത്ര ശാസ്ത്രീയ ഗവേഷണങ്ങളുടെ അപര്യാപ്തത മൂലം കേവലമൊരു മിഥ്യാശാസ്ത്രമായി ചില അജ്ഞാന ചാർവ്വാകന്മാരാൽ ചിത്രീകരിക്കപ്പെടുന്നത് ഏറെ വിഷമകരമത്രെ . evidence based medicine എന്ന നിലയിൽ ചികിത്സകർക്കുതന്നെ ആധുനിക സങ്കേതങ്ങളുപയോഗിച്ചു തെളിവുകൾ കൃത്യമായി ശേഖരിക്കാൻ കഴിയും.ഈ ലേഖകൻ ഉൾപ്പെടെ നിരവധിപേർ അപ്രകാരം ചെയ്തുവരുന്നു .ആയുർവേദത്തിന്റെ tourist സാധ്യതകൾക്കുപരിയായി അതിനെ ഒരു ചികിത്സശാസ്ത്രമായി കണ്ടു അതിന്റെ ആത്മാവിനെ അറിഞ്ഞ ഗവേഷണ പദ്ധതികൾക്ക് ഗവൺമെന്റുകൾ ഒരിക്കലും തയ്യാറായിട്ടില്ല .ഒരു ആയുർവേദ ഗവേഷണ കേന്ദ്രം പോലും ഈ സംസ്ഥാനത്ത് നിലവിലുമില്ല.ആയുർവ്വേദ ശാസ്ത്രം കൂടുതൽ വികസിക്കണമെങ്കിൽ ഗവേഷണങ്ങൾ അത്യന്താപേക്ഷിതമാണ് .
ആയുർവേദത്തിന്റെ പുതിയ തലമുറ ആയുർവേദ വിരുദ്ധ ശാസ്ത്രവാദികളിൽ നിന്ന് വ്യത്യസ്തമായി യാഥാർത്ഥ ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുകയും നിരവധി ശാസ്ത്ര ജേര്ണലുകളിൽ
ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തവരാണു.ഈ ലേഖകനു തന്നെ ആയുർവേദ സിദ്ധാന്തങ്ങൾ ഉപയോഗിച്ച് ശംഖുപുഷ്പിയിൽ നിന്നും ആകാരകരഭയിൽ നിന്നും imidazolidine 1 -3 dinitro എന്ന lignocaine നേക്കാളും 3 times significant ആയ herbal aneasthetic molecule വികസിപ്പിച്ചെടുത്ത ,ചേർക്കുരുവിന്റെ (semecarpus anacardium) milk extract നു ehrlich ascites carcinoma കോശങ്ങളുടെ വൃദ്ധിയെ എലികളിൽ തടയുവാൻ കഴിവുണ്ടെന്ന് കണ്ടെത്തിയ ,നവപാഷാണത്തിന്നു sickle cell anaemia യിൽ corrective enzymatic level ൽ action തെളിയിച്ച നിരവധി ഗവേഷണങ്ങൾ അവകാശപ്പെടാൻ കഴിയും.ഇന്ന് ആയുർവേദം ശാസ്ത്രമല്ല എന്ന് ആരെങ്കിലും അവരുടെ അജ്ഞതയാൽ വാദിക്കുമ്പോൾ അവർ തോൽപ്പിക്കാൻ ശ്രമിക്കുന്നത് എന്നെയോ ആയുർവ്വേദത്തെയോ അല്ല ,മറിച്ച് ഇനി വരാൻ പോകുന്ന തലമുറകളെ ആണ്.ആ തലമുറകൾക്കു ഈ ശാസ്ത്രത്തിന്റെ സൗഭഗം നുകരാനാവില്ല എന്നത് മാത്രമാകാം ഇത്തരം ചാർവാകചിന്തകളുടെ പരിണിതഫലം.
No comments:
Post a Comment