☘ ചിന്തിക്കുക☘
ഒരു പുതിയ പ്രഭാതം പൊട്ടി വിടരുമ്പോൾ നാം ഉണരുന്നു. (ഉണരുന്നു) ഇവിടെത്തുടങ്ങുന്നു സ്ത്രീയുടേയും പുരുഷന്റെയും ഒരു ദിവസം, അന്നേ ദിവസം എന്തു ചെയ്യണം എന്ന വ്യക്തമായ ധാരണ തലേ ദിവസം തന്നെ എല്ലാവരിലും ഉണ്ടാവുന്നു. മനുഷ്യസഹജമായിട്ടുള്ള ഒന്ന്. പക്ഷേങ്കിൽ എന്നിൽ കലിബാധിക്കരുത് എന്ന് പറഞ്ഞ് അല്ലെങ്കിൽ കോപം ഉണ്ടാകരുത് എന്ന് പറഞ്ഞ് നിത്യം തലേ ദിവസം ഉറങ്ങുന്നവരും, ഉണരുന്നവരും ഉണ്ടാവില്ല എന്നുള്ളതാണ് എന്റെ എളിയ മനസ്സിൽത്തോന്നിയതാണ്. കോപത്തിന്റെ ഫലത്തെക്കുറിച്ച് ആർക്കും പറഞ്ഞു മനസ്സിലാക്കിത്തരണ്ടെ ആവശ്യo ഇല്ലന്നാണ് എന്റെ വിശ്വാസം കാരണം ചെറിയണ്ണത്തെ തൊട്ടാൽ ചൊറിയും എന്നുള്ളത് ഒരു നഗ്ന സത്യമാണ്.
നാം ഒരാളോട് കോപിക്കുമ്പോൾ, ദേഷ്യപ്പെടുമ്പോൾ നാം കാണുന്നത് ബാഹ്യമായ ഒരു ശരീരം മാത്രമാണ് പക്ഷേ അവനിൽ/അവളിൽ നിത്യം വിളങ്ങി നിൽക്കുന്ന ഒന്ന് അവന്റെ ജീവൻ, ആത്മാവിനെ നാം ഒന്നുസ്മരിക്കണ്ടതായിട്ടുണ്ട്.ഇതിനെ അർത്ഥവത്താക്കുന്ന ഭാഗവത്തിലെ ഒരു കീർത്തനത്തിലേക്ക് ഒന്ന് ഉറ്റ് നോക്കാം, അത് ഇപ്രകാരം
" കോപംകൊണ്ടു ശപിക്കരുതാരും ഭഗവന്മയമെന്നോർക്ക സമസ്തം സുഖവും ദുഃഖവുമനുഭവ കാലം പോയാൽ സമ്മിഹ നാരായണ ജയ! "
അതു കൊണ്ട് നമുക്ക് ഒന്ന് മാറി ചിന്തിക്കാം ഉണരുംമ്പോഴും ഉറങ്ങുംമ്പോഴും ഒരു പ്രാർത്ഥന പോലെ നമുക്ക് കോപത്തെ നിയന്ത്രിക്കാം
'നിങ്ങൾ ഒരാളുടെ നേർക്ക് ഒരു വിരൽ ചൂണ്ടുമ്പോൾ മൂന്നു വിരലുകൾ അവനവനിലേക്ക് തന്നെ പതിക്കുന്നു '
' വാളിനാലുണ്ടാകുന്ന മുറിവും കോപത്താൽ ഉണ്ടാക്കുന്ന പ്രവർത്തിയും തിരിച്ചെടുക്കാൻ സാധിക്കില്ല., ഇവ രണ്ടും നമ്മെ അന്ധരാക്കും'
അല്പനേരം ഉണ്ടാകുന്ന കോപത്തിന്റെ ഫലം വലിയ, തീർത്താൽ തീരാത്ത ദുഖത്തിലെത്തിക്കും.
ഇപ്രകാരം ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാവരും തന്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യം (ഉറങ്ങുമ്പോഴും ഉണരുമ്പോഴും കോപ്പിക്കില്ല) പ്രാവർത്തികമാക്കും എന്ന് വിശ്വസിക്കുന്ന.
എന്തെങ്കിലും തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ വിനീതമായി ക്ഷമിക്കുക എന്നഭ്യർത്ഥിച്ചു കൊള്ളുന്നു.
No comments:
Post a Comment