Saturday, 17 June 2017

*വീട്ടുമുറ്റത്ത് തുളസിത്തറ കെട്ടി തുളസിച്ചെടി നട്ടുവളര്‍ത്തുന്നതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?*

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
*വീട്ടുമുറ്റത്ത് തുളസിത്തറ കെട്ടി തുളസിച്ചെടി നട്ടുവളര്‍ത്തുന്നതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?*
📯📯📯📯📯📯📯📯📯📯📯
സനാതന ധര്‍മ്മമനുസരിച്ച്, ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണ് പുരുഷാര്‍ത്ഥങ്ങള്‍. ഇതില്‍ ധര്‍മ്മവും മോക്ഷവും സൂക്ഷ്മവും, അര്‍ത്ഥവും, കാമവും പ്രകടവുമാണ്.
ഭൂമിയില്‍ ഇവയുടെ പ്രതീകമായി ഗോവിനേയും, തുളസിയേയും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഗോവിനെ കാമവുമായും തുളസിയെ അര്‍ത്ഥവുമായും ബന്ധിപ്പിച്ചിരിക്കുന്നു.
ധര്‍മ്മം- മോക്ഷം ഇവ പുരുഷവും, അര്‍ത്ഥം- കാമം എന്നിവ സ്‌ൈത്രണവുമാണ്. അതുകൊണ്ടാണ് കാമത്തെ പശു (സ്ത്രീ മൃഗം) വായും അര്‍ത്ഥ (ധന) ത്തെ ലക്ഷ്മിയായും ചിത്രീകരിക്കുന്നത്.
ലക്ഷ്മിപതിയാണ് വിഷ്ണു എന്നു പറഞ്ഞാല്‍ രണ്ടാം പുരുഷാര്‍ത്ഥമായ അര്‍ത്ഥം (ഐശ്വര്യം) നാലാം പുരുഷാര്‍ത്ഥമായ മോക്ഷത്തിലേക്ക് നയിക്കുന്നു എന്നാണ് ഉദ്ദേശിക്കുന്നത്.
ഒരു വ്യക്തിയുടെ ഏറ്റവും വലിയ നേട്ടം ധനവും ജീവിത മുക്തിയുമാണ്. ലക്ഷ്മി സ്വരൂപമാണ് തുളസി. ആയുര്‍വേദത്തില്‍ തുളസിയില്‍ സ്വര്‍ണ്ണം അടങ്ങിയിട്ടുള്ളതായി പറയുന്നു.
ആധുനിക ശാസ്ത്രവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, അര്‍ത്ഥം (ഐശ്വര്യം) എന്ന സ്‌ൈത്രണതയെ പ്രകടിപ്പിക്കാന്‍ സസ്യങ്ങളില്‍ ഏറ്റവും ഉത്തമവും, സുഗന്ധം, ഔഷധമൂല്യം എന്നീ ഗുണങ്ങളുമുള്ള തുളസിയെ തെരഞ്ഞെടുത്തിരിക്കുന്നത്.
അതുകൊണ്ട് വീട്ടുമുറ്റത്ത് തുളസിച്ചെടി നട്ടു വളര്‍ത്തുന്നതിലൂടെ അവിടം ഐശ്വര്യത്തിന്റെ വിളനിലമായി മാറുന്നു.
ഇപ്രകാരമാണ് ഒരു തൊഴുത്തും, തുളസിത്തറയും സനാതനധര്‍മ്മത്തിന്റെ ഭാഗമായത്. എളുപ്പത്തില്‍ ഐശ്വര്യസിദ്ധിയുണ്ടാകുന്നതിനും, ആഗ്രഹനിവൃത്തിയുണ്ടാകുന്നതിനും ഒരു തുളസിച്ചെടി വീട്ടുമുറ്റത്ത് നട്ട് വെള്ളം കോരി നനയ്ക്കുന്നതിലൂടെ ലഭ്യമാകുന്നു.
തുളസി ഏറ്റവും നല്ല അണുനാശകമായി വര്‍ത്തിക്കുന്നു. തുളസിക്കതിര്‍ മുടിയില്‍ ചൂടാറില്ലേ ?
ത്രേതായുഗത്തില്‍ ശ്രീരാമചന്ദ്രന്‍ ഗോരക്ഷയും തുളസി ഭക്തിയും ആശ്രയിച്ചിട്ടുണ്ട്. ദ്വാപരാന്ത്യത്തിലെ ശ്രീകൃഷ്ണാവതാരത്തിന്റെ ഗോപരിപാലനവും, തുളസീ പ്രേമവും സുപ്രസിദ്ധമാണ്.
നാലുകെട്ടും നടുമുറ്റവും കേരളീയ രീതികളാണെങ്കില്‍ തുളസിത്തറയും, ഗോശാലയും ഭാരതത്തിലെ എല്ലാ ഭവനങ്ങളിലും സാധാരണമായിരുന്നു.
🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

No comments:

Post a Comment