അടുക്കളയിൽ അരുതാത്തത്
അടുക്കളയിൽ വയ്ക്കാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് നമ്മുടെ മുത്തശ്ശിമാർ പറഞ്ഞു കേട്ടിട്ടുണ്ട് . ഐശ്വര്യത്തെ പ്രതികൂലമായി ബാധിക്കുന്നവയായിട്ടാണ് ഇവ കരുതപ്പെടുന്നത് . ചൂല് അടുക്കളയിൽ ചാരി വെക്കരുത് . അടുക്കളയിൽ ചൂല് വക്കാൻ പാടില്ല എന്നതാണ് ഒരു പ്രമാണം . കത്തി , വെട്ടുകത്തി എന്നിവ ഒറ്റ നോട്ടത്തിൽ കാണുന്ന വിധത്തിൽ ദർശന ഭാഗത്തു വെക്കരുത് .
അടുക്കളയിൽ അടിച്ചു വാരിക്കൂട്ടി വയ്ക്കരുത് . അടുക്കളയിലെ വാഷ്ബേസിനിൽ വായ കഴുകി തുപ്പരുത് . ആഹാരം കഴിച്ച ശേഷം എച്ചിൽ പാത്രങ്ങൾ അധിക നേരം കഴുകാതെ വയ്ക്കരുത് . അവരവർ കഴിക്കുന്ന പാത്രം അവരവർ തന്നെ കഴുകണമെന്നു പറയുവാൻ കാരണവും ഇതാണ് . മുടി അഴിച്ചിട്ട് അടുക്കളയിൽ നിൽക്കരുത് . രാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറുമ്പോൾ ഭഗവതിയെ നന്നായി മനസ്സിൽ പ്രാർത്ഥിക്കണം . വീടിന്റെ ഐശ്വര്യം അടുക്കളയിൽ നിന്ന് തുടങ്ങുന്നു എന്ന മുത്തശ്ശി പഴമ നമ്മളും അനുകരിക്കുന്നത് തന്നെയാണ് ഉത്തമം . അടുക്കള മഹാലക്ഷ്മിയുടെ ആവാസ സ്ഥലമായതിനാ ൽ രാത്രി കാലത്ത് മൂധേവി അടുക്കള കാണാൻ വരുമത്രേ . മൂധേവിയുടെ ആവാസം വൃത്തിഹീനമായ ഇടങ്ങളിലാണ് . രാത്രിയിൽ അടുക്കള വൃത്തിഹീനമായി കിടന്നാൽ മൂധേവി വന്ന് ഉറക്കെ ചിരിക്കുകയും ലക്ഷ്മി ദേവിയെ കളിയാക്കുകയും ചെയ്യുമത്രേ . ഐശ്വര്യത്തിന്റെ ഇരിപ്പിടമായ ലക്ഷ്മിയുടെ വാസം വൃത്തിഹീനമായ സ്ഥലത്താണോ എന്ന് പറഞ്ഞു അധിക്ഷേപിക്കും . ഇത് കേൾക്കുമ്പോൾ തന്നെ ലക്ഷ്മി ദേവി കോപിച്ചു ആ വീട്ടിൽ നിന്നും ഇറങ്ങി പോകുമത്രേ . അപ്പോൾ ഐശ്വര്യം നശിക്കുകയും ചെയ്യുന്നു . അടുക്കള വൃത്തിയായി സൂക്ഷിക്കുന്ന ഗൃഹത്തിൽ ഐശ്വര്യ ലക്ഷ്മി വിളയാടുമെന്നു മുത്തശ്ശിമാർ പറയാറുള്ളത് ഇതൊക്കെ കൊണ്ടാകും .

( അടുക്കള എല്ലായ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്ന് സാരം )
No comments:
Post a Comment