എന്തുകൊണ്ട് കിടക്കയിൽ നിന്നും വലതുവശം തിരിഞ്ഞെഴുന്നേല്ക്കണം.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
നമ്മുടെ ഋഷീശ്വരന്മാർ നമ്മെ പരിശീലിപ്പിച്ചതെല്ലാം തന്നെ ശാസ്ത്രത്തെ ആധാരമാക്കിയുളള കാര്യങ്ങൾ തന്നെയായിരുന്നു. അവയെ ആചാരങ്ങളിലൂടെ ലളിതമായി നമുക്ക് മുന്നിൽ എത്തിച്ചപ്പോൾ നമ്മൾ അതിനെ അന്ധവിശ്വാസമെന്ന് പറഞ്ഞു തള്ളി കളഞ്ഞു. ഇന്ന് പാശ്ചാത്യഭിഷഗ്വരന്മാർ അവ അംഗീകരിച്ചപ്പോൾ ആണ് നമ്മളും മനസ്സിലാക്കാൻ ശ്രമിക്കുന്നത്.
നമ്മുടെ ശരീരത്തിനു ചുറ്റും രണ്ടു കാന്തിക വലയങ്ങളുണ്ട്.. അവയിൽ ആദ്യത്തെ കാന്തിക വലയം കാലിൽ നിന്ന് ശിരസ്സിലേക്കും മറിച്ച് ശിരസ്സിൽ നിന്ന് കാലിലേക്കും പ്രദക്ഷിണം വയ്ക്കുന്നു. രണ്ടാമത്തേത് ഇടതുവശത്തു നിന്നും മുൻഭാഗത്തു കൂടെ വലത്തോട്ടും വലതുവശത്തു നിന്നും പിന്നിൽ കൂടി ഇടതുവശത്തേയ്ക്കും പ്രദക്ഷിണം വയ്ക്കുന്നു.
കാന്തിക വലയത്തിൻറെ ഗതിക്കനുസരിച്ച് ശരീരചലനം , കാന്തിക വലയത്തിൻറെ വൈൻറിംഗ് ദൃഢപ്പെടുത്തും. മറിച്ചായാൽ വൈൻറിംഗ് അയഞ്ഞ് ശരീരയന്ത്രസംവിധാനത്തിൻറെ തന്നെ പ്രവർത്തനശേഷി ക്ഷയിക്കാനിടവരും. ശരീരം വലതുവശം തിരിഞ്ഞെഴുന്നേല്ക്കുമ്പോൾ വൈൻറിംഗ് കൂടുതൽ ദൃഢമായി ആരോഗ്യത്തോടെയിരിക്കാൻ കഴിയുന്നു.
🔱🔱🔱🔱🔱🔱🔱🔱🔱🔱🔱
No comments:
Post a Comment