വിവാഹച്ചടങ്ങില്‍ താലിചാര്‍ത്തിന്റെ ആത്മീയരഹസ്യം
👸🏻👸🏻👸🏻👸🏻👸🏻👸🏻👸🏻👸🏻👸🏻👸🏻👸🏻
ഭാര്യാ ഭര്‍ത്താക്കന്മാരുടെ ഇടയില്‍ ചെറുചെറു പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകുക സ്വാഭാവികം. എന്നാല്‍ ആത്മീയതയും നന്മയും വേണ്ട വിധത്തില്‍ ഇല്ലാത്ത ചില ഭാര്യാഭര്‍ത്താക്കന്മാര്‍ ഈ ചെറുപിണക്കത്തെ 'താലിച്ചരട്' പൊട്ടിച്ചെറിയുന്ന സ്ഥിതിയിലേക്ക് നയിക്കാറുണ്ട്.
ഹിന്ദുക്കളുടെ ഇടയില്‍ വളരെയധികം പവിത്രത കല്‍പ്പിക്കുന്ന ചടങ്ങാണ് 'താലികെട്ട്.' ഇതിന് പ്രത്യേക മുഹൂര്‍ത്തവും നോക്കിയാണ് നടത്തപ്പെടുന്നതെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്.
താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല്‍ വളരെയധികം നന്മയെന്നര്‍ത്ഥം. മംഗളത്തില്‍ നിന്നാണ് 'മംഗല്യം' (വിവാഹം) എന്ന അര്‍ത്ഥമുണ്ടായത്. സൂത്രമെന്നാല്‍ 'ചരട്' എന്നര്‍ത്ഥം.
പുരുഷന്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ ചരട് കെട്ടുമ്പോള്‍ ചരട് കെട്ടുന്ന ആളും (വരനും) കെട്ടപ്പെടുന്നവളും (വധു) പരസ്പരം ഒരു ധാരണാ ബലത്തോടെ ബന്ധിക്കപ്പെടുകയാണ് ചെയ്യുന്നത്. അതോടെ സ്ത്രീ തന്നെ ചരടുകെട്ടിയ പുരുഷനോട് വിധേയപ്പെടുകയാണ്.
ആലിലയുടെ ആകൃതിയിലുള്ള ഒരു ത്രികോണത്തിന്റെ പരിഷ്‌കൃത രൂപമാണ് സ്വര്‍ണനിര്‍മ്മിതമായ ഈ താലി. താലിയുടെ തുമ്പില്‍ ബ്രഹ്മാവും, താലിമദ്ധ്യത്തില്‍ വിഷ്ണുവും താലിമൂലത്തില്‍ (തുമ്പില്‍) മഹേശ്വരിയും സ്ഥിതി ചെയ്യുന്നുവെന്നാണ് സങ്കല്പം.
താലിച്ചരട് മൂന്നു ഗുണങ്ങളുടെ- സത്വം, രജസ്സ്, തമസ്സ് എന്നിവയുടെ പ്രതീകമാണ്. താലിയുടെ കെട്ടില്‍ (കൊളുത്തില്‍) സര്‍വ്വ ലോകത്തിനും ആധാരമായ 'മഹാശക്തി സ്ഥിതി ചെയ്യുന്നു. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്.
അപ്പോള്‍ താലിച്ചരട് (ചെയിന്‍) കഴുത്തിനെ ചുറ്റി വലയം ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ മൂന്നു ഗുണങ്ങളും ത്രിമൂര്‍ത്തികള്‍ (താലി' മായാശക്തി (കെട്ട്) ഒന്നിച്ചു ചേരുമ്പോഴാണ് താലിച്ചരട് പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നത്.
ഈ തലിച്ചരടിനെ ബന്ധിക്കുന്നവന്‍ ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിന് തുല്യമാകയാല്‍ പുരുഷനെ പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില്‍ നിക്ഷിപ്തമാകുന്നത്.
വിവാഹബന്ധം മനസ്സിലാണ്. മോതിരം പ്രതീകാത്മകവും രണ്ടു സംസ്‌ക്കാരങ്ങളേയും പഠിച്ച് സംസ്‌ക്കാരപരമായി പൊരുത്തപ്പെടാന്‍ കഴിയണം.
'വരാഹമിഹിരന്‍' മനഃപൊരുത്തത്തിന് പ്രാധാന്യം കൊടുത്തത് അതുകൊണ്ടാണ്.
🔱🔱🔱🔱🔱🔱🔱🔱🔱🔱🔱
No comments:
Post a Comment