Thursday, 22 June 2017

ഹിന്ദുക്കൾക്ക് എത്ര ദൈവം ..?

ഹിന്ദുക്കൾക്ക് എത്ര ദൈവം ..?

മുപ്പത്തിമുക്കോടി.....ഇവറ്റയുടെയൊക്കെ പേര് നിനക്കറിയാമോ...?
 ഇല്ല....! എന്നാൽ ഞങ്ങൾക്ക്  ഒന്നു മാത്രമേ ഉള്ളൂ....!അന്തം വിട്ട് വിയർത്ത് നില്ക്കുന്ന ഈ ഹിന്ദുവിനെ ഏത് വിശ്വാസക്കാരനും സ്വന്തം പാട്ടിലാക്കാൻ എളുപ്പമാണ്...എന്നാൽ സത്യമെന്താണ് ?

 ഇന്നത്തെപ്പോലെ പതിനായിരം കൊല്ലങ്ങൾ മുന്പും മനുഷ്യരടെ ചിന്താവിഷയമായിരുന്നു..എത്ര ദൈവമുണ്ട് ...എന്നചോദ്യം...
ഇതിനെക്കുറിച്ച് രസകരവും ചിന്തോദ്ദീപകവുമായ ഒരു സംവാദം
ബ്രഹദാരണ്യകോപനിഷത്തിൽ നടക്കുന്നുണ്ട് :
യാജ്ഞവൽക്യനോടു ശാകല്യൻ എന്ന ശിഷ്യൻ ചോദിക്കുന്നു : “യാജ്ഞവൽക്യ ,എത്ര ദേവന്മാർ?”( കാതി ദേവാ യാജ്ഞവൽക്യ)
യാജ്ഞവൽക്യൻ :” മൂന്നും മൂന്നു നൂറും മൂന്നും മൂവായിരവും “(ത്രയശ്ച ത്രീ ച ശതാ ത്യശ്ചത്രീ ച സഹസ്രാ ഇതി).
ശാകല്യൻ: “ശരി, യാജ്ഞവൽക്യൻ പരമാർത്ഥത്തിൽ എത്ര ദേവന്മാർ?”
യാജ്ഞവൽക്യൻ: “മുപ്പത്തിമൂന്നു!”
ശാകല്യൻ:” യാജ്ഞവൽക്യ ദേവന്മാർ എത്രയോ ഉള്ളൂ?”
യാജ്ഞവൽക്യൻ :”മൂന്നു്!”
ശാകല്യൻ :”ശരി... യാജ്ഞവൽക്യ ദേവന്മാർ എത്രമാത്രമാണ്.?”
യാജ്ഞവൽക്യൻ :”രണ്ട് ..അന്നവും പ്രാണനും !”
ശാകല്യൻ :”ശരി... യാജ്ഞവൽക്യ ദേവന്മാർ എത്രമാത്രം.?”
യാജ്ഞവൽക്യൻ: “ഒന്നര” (അധ്യർദ്ധം ഒന്നരയിൽ ഒന്നു് വായു..യാതൊരു കാരണത്താൽ ഇവായുവിൽ ഇതെല്ലാം ഋദ്ധിയെ(വൃദ്ധി) പ്രാപിക്കുന്നുവോ..അതുകൊണ്ട് അന്യർദ്ധ്ൻ)!
ശാകല്യൻ: “ശരി... യാജ്ഞവൽക്യ ദേവന്മാർ എത്ര...?”
യാജ്ഞവൽക്യൻ..”ഒന്നു്..പ്രാണൻ.”
അതേ..പ്രാണൻ മാത്രമാണ്....!
പ്രാണൻ..അല്ലാതെ മറ്റൊരു ദൈവമില്ല .......! അത് ജ്ഞാനമാണ് ..ബോധമാണ്...... അനന്താവബോധം.. സുപ്രീം കോൺഷ്യസ്ന്നെസ്സ്…ഏതുമതത്തിനും, ഏതു ശാസ്ത്രത്തിനും, ഏതു യുക്തിക്കും, യുക്തിവാദിക്കും...ചേരുന്ന ദർശനം ...വിശ്വാസികൾക്ക് , ആസ്തികർക്ക് അതിനെ ദൈവമെന്നു പറയാം, യുക്തിവാദികൾക്ക് അതിനെ വെറും കാറ്റ്....പ്രാണൻ എന്നുംപറയാം .....ഇത്രയും യുക്തിഭദ്രമായ ചിന്ത ലോകത്ത് ഒരിടത്തും കണ്ടിട്ടില്ല..എന്നുമാത്രമല്ല ആസ്തികന്മാർക്കും നാസ്തികന്മാർക്കും ഒരുപോലെ സ്വീകാര്യം..ഇത് ഉപനിഷത്തിലെയാണ് എന്നു പറഞ്ഞാൽ വിശ്വസിക്കാമോ...എന്നാൽ സത്യം അതുമാത്രമാണ്...

ഈ ദൈവത്തിനു മതമില്ല (അതല്ലേ സത്യം) ...മത പരിവർത്തനമില്ല..മതത്തിനു വേണ്ടിയും ദൈവത്തിനു വേണ്ടിയുമുള്ള കൊല്ലും കൊലയുമില്ല, നോമ്പില്ല.. നേർച്ചയില്ല,ആചാരമില്ല... അനുഷ്ഠാനമില്ല ...ഉരുളിച്ചയും കാവടിയാട്ടവുമില്ല...വിരട്ടലും പേടിപ്പീരും ഇല്ല.സ്വർഗ്ഗവുമില്ല നരകവുമില്ല...നരകത്തിലെ വറക്കലോ പൊരിക്കലോ....സ്വർഗ്ഗത്തിലെ സുന്ദരികളോ...മദ്യനദികളോ ഇല്ല ....ശൂന്യം ശൂന്യം..സർവ്വത്ര ശൂന്യം.. അഹം ബ്രഹ്മാസ്മി...ഞാൻ ദൈവമാകുന്നു...എൻറെ ദൈവം ഞാനാകുന്നു...! ഞാൻ സർവ്വതന്ത്ര സ്വതന്ത്രൻ...!

No comments:

Post a Comment