Wednesday, 28 June 2017

മാരണം

മാരണം

ഒരു മനുഷ്യന്റെ ജീവിതം തന്നെ അവതാള ത്തിലാക്കാന് സാധി്ക്കുന്ന മാന്ത്രിക വിദ്യയാണ് മരണം എന്നു ചിലരെങ്കിലും ഇന്നും     കരുതപ്പെടുന്നു. പിശാചിനെ സേവിച്ച് തന്റെ ശത്രുക്കളെ വകവരുത്താന് മനുഷ്യന് സാധിക്കുന്നു എന്ന്   പലരും      ഇന്നും വിശ്വസിക്കുന്നു '

ഒരു മാന്ത്രിക കർമ്മത്തെയാണ് മാരണം എന്ന് വിളിക്കുന്നത്. മറ്റുള്ള മനുഷ്യരെയോ ദേവത കളെയോ ജീവികളെയോ മന്ത്രമുപയോഗിച്ച് വധിക്കുവാൻ ഈ കർമ്മം കൊണ്ട് സാധിക്കും എന്ന് ചിലർ വിശ്വസിക്കുന്നുണ്ട്.

കാളീപൂജയിലൂടെയാണ് മാരണകർമം നടത്തുന്നത്. മങ്ങിയ നിറമുള്ള പൂക്കളാണ്   ഈ പൂജയ്ക്
 ഖപയോഗിക്കുന്നത്. വീടിന്റെ അഗ്നികോണിന ഭിമുഖമായി  ഇരുന്നുകൊണ്ട്  കറുത്തവാവ്, കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി എന്നീ ദിവസങ്ങളിലും ഞായർ, ശനി, ചൊവ്വ എന്നീ ദിവസങ്ങളിലാണ്  പൂജകൾ നടത്തേണ്ടത്  എന്നാണ്  വിശ്വാസം.

മാരണം ചെയ്യുമ്പോൾ കഴുതപ്പല്ലുകൊണ്ട് നിർമിച്ച ജപമാല ഉപയോഗിക്കുകയും പോത്തിൻ തോലിലിരിക്കുകയും ചെയ്യണം എന്ന വിശ്വാസമുണ്ട്. മന്ത്രവാദത്തിലെ ഷഡ്‌കർമ്മങ്ങളിൽ കളം വരയ്ക്കൽ ഒരു പ്രധാന ഭാഗമാണ്. പക്ഷേ മാട്ടൂട്ട് മാരണം, ദോഷപ്പണി എന്നീ പേരുകളിൽ അറിയപ്പെടുന്ന ദുർമന്ത്രവാദ ക്രീയകൾക്ക് കളം വരയ്ക്കാറില്ല.

മലയാളത്തിൽ അപകടകരമായ വസ്തുക്കളെയും മറ്റും മാരണം എന്ന് വിശേഷിപ്പി ക്കാറുണ്ട്. വധിക്കുവാനുള്ള മന്ത്രം സംബന്ധിച്ചുള്ള വിശ്വാസം വിവിധ സംസ്കാരങ്ങളിൽ നിലവിലുണ്ട്. ജപ്പാനിൽ ഇത്തരം മന്ത്രവാദത്തെ പ്പറ്റിയുള്ള അദ്ധവിശ്വാസം നിലവിലുണ്ടായിരുന്നു.

ഇതു കൊണ്ടായിരിക്കാം പഴമക്കാർ കാളീ ഫോട്ടോ വീട്ടിൽ വിളക്ക് വെച്ചാരാധിക്കരുത്  എന്ന് അന്ധമായി വിശ്വസിച്ചത്

No comments:

Post a Comment