ശംഖ് വിളിക്ക് മഹത്വം ഉണ്ടോ? മണിനാദത്തിൻറെ പ്രത്യേകത എന്ത്? താഴമ്പൂവ് പൂജയ്ക്ക് എടുക്കാത്തതെന്തു കൊണ്ട്?
ക്ഷേത്രത്തിൽ ദീപാരാധന സമയത്ത് മന്ത്രധ്വനികളും മണി - ശംഖ് നാദങ്ങളും, ദേവ വിഗ്രഹത്തിന് മുന്നിൽ ഉയർന്നു പൊങ്ങുന്ന ദീപ ധൂപങ്ങളും കൂടി ഭക്തർക്ക് സായൂജ്യവും മനസ്സിന് ശാന്തിയുന നല്കുന്നു. ഈശ്വരീയ ധ്വനിയായ ' ഓം ' എന്ന മംഗള നാദമാണ് ശംഖിൽ നിന്നും ഉയരുന്നത്. ഔഷധഗുണമുളള ശംഖ് ഉരച്ച് ചില ഔഷധക്കൂട്ടിൽ ചേർക്കുന്നു. ശംഖധ്വനി കേൾക്കുന്ന ഒരു വ്യക്തിയുടെ മസ്തിഷ്കത്തിൽ ഗുണപരമായ ഉദ്ദീപനങ്ങൾ ഉണ്ടാകുന്നു എന്ന്ആധുനിക ശാസ്ത്രം പറയുന്നു.
വായുവിൽ സദാ സമയവും കമ്പനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. എന്നാൽ നമുക്ക് കേൾക്കാൻ ആവുന്ന വിധത്തിലുളള ഉച്ചത്തിലല്ല ഇവ കേൾക്കുന്നത് . അതിനാൽ നമ്മുടെ ശ്രദ്ധയിൽ പെടുന്നില്ല.പക്ഷേ ഒരു ശംഖ് എടുത്തു കാതിനരികിൽ പിടിച്ച് നോക്കുമ്പോൾ, ശംഖിനകത്തെ വായുവിൻറെ വ്യാപ്തിയും അതിനനുസരിച്ചുളള പ്രതിഫലനവുംകൂടെ അനുനാദമുണ്ടാകുന്നു. അപ്പോൾ ശബ്ദം പലമടങ്ങ് തീവ്രതയോടെ കേൾക്കാൻ കഴിയുന്നു .ഇതാണ് ശംഖിനുളളിലെ കടലിരമ്പമായി തോന്നുന്നത്.
മണിനാദം , ക്ഷേത്രത്തിൽ പൂജയ്ക്കിടയിൽ മുഴങ്ങുന്ന മണിനാദം ഓംങ്കാര ധ്വനിയാണ്. തരംഗ രൂപത്തിൽ ഉയർന്ന് ക്രമേണ താഴ്ന്ന് ഒരു പ്രത്യേകബിന്ദുവിൽ ഉയരുന്ന പ്രണവമന്ത്രത്തിന് മനസ്സിനെയും ബുദ്ധിയെയും ഉത്തേജിപ്പിക്കാനുളള കഴിവുണ്ടെന്ന് ആധുനിക ശാസ്ത്രം പറയുന്നു.
ശുദ്ധിയും ഭംഗിയും സൗന്ദര്യവുമുളള താഴമ്പൂവ് പൂജയ്ക്കെടുക്കാനഞ്ഞത് കളളം പറഞ്ഞിട്ടാണെന്നൊരു കഥയുണ്ട്. എന്നാൽ താഴമ്പൂവിൽ നിന്നും വിപരീതോൽജ്ജം ( നെഗറ്റീവ് എനർജി ) പ്രവഹിക്കുന്നതിനാലാണ് ഇത് പൂജയ്ക്ക് ഉപയോഗിക്കാത്തത്
No comments:
Post a Comment