ഒരേ ഒരു കാര്യമേ ഭഗവാന് നിര്‍ബന്ധമുള്ളൂ. ഭഗവാനെ പൂജിക്കുന്ന ഭക്തന് അതിരില്ലാത്ത, പരമമായ, സ്‌നേഹം ഭഗവാനോട് ഉണ്ടാവണം . എല്ലാ ദേവന്മാരുടേയും ഈശ്വരനാണ് അദ്ദേഹം എന്ന ബോധം വേണം. ”എല്ലാം അങ്ങയുടേതാണ്; എന്റേതായിട്ട് ഒന്നുമില്ല; എന്നെ അനുഗ്രഹിക്കാന്‍ വേണ്ടി ഈ വസ്തു സ്വീകരിച്ചാലും”- എന്ന് ഭഗവാനോട് പറയണം. നാട്ടില്‍ ഒരു പ്രയാസവും കൂടാതെ ലഭിക്കുന്നതാണ്,
പത്രം, പുഷ്പം, ഫലം, തോയം എന്നിവ
പുതിയ തളിരുകളോ കറുകപ്പുല്ലോ ചെന്താമരപ്പൂവോ മറ്റു പുഷ്പങ്ങളോ വെള്ളമോ മറ്റു ദ്രവ സാധനങ്ങളോ ഏതായാലും പരമപ്രേമ ലക്ഷണയായ ഭക്തിയോടെ ഭഗവാന് കൊടുത്താല്‍ സ്വീകരിക്കും, , തരുന്ന വ്യക്തിയുടെ സൗന്ദര്യമോ, വൈരൂപ്യമോ, പാണ്ഡിത്യമോ പാമരത്വമോ ധനികത്വമോ, ദാരിദ്ര്യമോ ബ്രാഹ്മണത്വമോ നിഷാദത്വമോ ഭഗവാൻ പരിഗണിക്കുകയില്ല; ഒരു ഭേദവുമില്ല.
ദ്രൗപദീ ദേവി അക്ഷയപാത്രത്തില്‍ ഒട്ടിപ്പിടിച്ച ചീര ഇലയാണ് ഭഗവാന് കൊടുത്തത് അതു ഭഗവാൻ ഭക്ഷിച്ചു. ഗജേന്ദ്രന്‍ വാടിപ്പോയ താമരപ്പൂവാണ് കൊടുത്തത് ഭഗവാൻ അതു ഞാന്‍ സ്വീകരിച്ചു. സുദാമ ബ്രാഹ്മണന്‍- ഭഗവാൻ്റെ സതീര്‍ത്ഥ്യന്‍-സമര്‍പ്പിച്ച അവലരിയും ഭഗവാൻ ഭക്ഷിച്ചു. രാമാവതാരത്തില്‍ ശബരി സമര്‍പ്പിച്ചത് ഉണങ്ങിയതും ഉച്ഛിഷ്ടവുമായ കാട്ടുപഴങ്ങളായിരുന്നു. അതും ഭഗവാൻ ഭക്ഷിച്ചു . വിദുരന്റെ പത്‌നി, സന്തോഷവും സ്‌നേഹവുംകൊണ്ട് സ്വബോധംപോലും നഷ്ടപ്പെട്ട് ഭഗവാന് പഴങ്ങളുടെ തൊലിയായിരുന്നു കൊടുത്തത് അതും ഭഗവാൻ ഭക്ഷിച്ചു . മിഥിലാരാജ്യത്തിലെ ശ്രുതദേവ ബ്രാഹ്മണന്‍, ഭഗവാന് ഇരിക്കാന്‍ പുല്ലുപായ കൊടുത്തു ; കുടിക്കാന്‍ രാമച്ചവും കുശപ്പുല്ലും ദര്‍ഭയുമിട്ട വെള്ളം കൊടുത്തു , അതും സ്വീകരിച്ചു.
ഭക്ത്യുപഹൃതം അശ്‌നാമി- ഭക്തന്മാര്‍ സമര്‍പ്പിക്കുന്നത് പരമഭക്തിയോടെയാണ്. അതിനാല്‍ ഞാന്‍ അത് സ്വീകരിക്കുന്നു,- ഭക്ഷിക്കുക തന്നെ സ്വീകരിക്കുന്നു.
ഭഗവാനെ പ്രത്യക്ഷമായി കാണാതെ തന്നെ നേരിട്ട് സമര്‍പ്പിക്കാം.
‘സാളഗ്രാമ’ത്തില്‍ ഭഗവാൻ എപ്പോഴും അധിവസിക്കുന്നു. ഭഗവാൻ്റെ വേഷഭൂഷാദികളോടുകൂടി നിര്‍മിച്ച വിഗ്രഹത്തിലും ഭഗവാൻ നിറഞ്ഞുനില്‍ക്കുന്നു. തുളസീദളങ്ങള്‍കൊണ്ട് ഭഗവാന് ചെയ്യുന്ന അര്‍ച്ചനയും മറ്റു പുഷ്പങ്ങള്‍കൊണ്ട് ചെയ്യുന്ന അര്‍ച്ചനയും മാലകളും ഭഗവാൻ സ്വീകരിക്കും.
സത്വഗുണപ്രധാനങ്ങളായ അരിയും പച്ചക്കറികളും എല്ലാം ഫലം എന്ന പദത്തില്‍ ഉള്‍ക്കൊളളുന്നു. തോയം എന്ന പദത്തില്‍ വെള്ളം, പാല്‍, വെണ്ണ, എണ്ണ, ഘൃതം, ചന്ദനം, കര്‍പ്പൂരം ഇവയിട്ടിട്ടുള്ള ജലംകൊണ്ടുള്ള അഭിഷേകം ഇവയും ഭഗവാന്‍ സ്വീകരിക്കും, ഭഗവാന് ഭഗവാൻ്റെ വിഗ്രഹത്തില്‍ ചെയ്ത അഭിഷേക തീര്‍ത്ഥവും നിവേദ്യ പ്രസാദവും സേവിച്ചാല്‍ നിങ്ങളുടെ മസ്തിഷ്‌കത്തിലെ സിരകള്‍ ശുദ്ധീകരിക്കപ്പെടുകയും ഭഗവാനെ പ്പറ്റിയുള്ള ചിന്തകൊണ്ട് നിറയാന്‍ സഹായകമാകുകയും ചെയ്യും.
ഇങ്ങനെ വളരെ എളുപ്പത്തില്‍ ഭഗവാനെ സേവിക്കാനും ആരാധിക്കാനും സന്തോഷിപ്പിക്കാനും നമുക്ക് സാധിക്കും. നാം ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നില്ല എന്നുമാത്രം
No comments:
Post a Comment